വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Sunday, December 26, 2010

നീ നിസ്കരിക്കുക നിന്റെ മേല്‍ നിസ്കരിക്കുന്നതിനു മുമ്പ്

* ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ രണ്ടാം സ്ഥാനമാണ് നിസ്കാരത്തിന്.
*അള്ളാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്നും മുഹമ്മദ്‌ (സ്വ) അല്ലാഹുവിന്റെ പ്രവച്ചകനാനെന്നും സാക്ഷ്യം വഹിക്കലാണ് ഒന്ന്. അത് കഴിഞ്ഞാല്‍ നിസ്കാരവും ശേഷം നിര്‍ബന്ധ ദാനവും റമദാന്‍ മാസത്തില്‍ വൃതമനുഷ്ടിക്കലും അല്ലാഹുവിന്റെ ഭവനമായ കബയില്‍ ചെന്ന് ഹജ്ജു ചെയ്യലുമാണ് ഇസ്ലാമിന്റെ ഒഴിച്ച് കൂടാനാവാത്ത അഞ്ചു കാര്യങ്ങള്‍.
 قال النبي : { بني الإسلام على خمس: شهادة أن لا إله إلا الله، وأن محمداً رسول الله، وإقام الصلاة، وإيتاء الزكاة، وصوم رمضان، وحج البيت } [متفق عليه].


* അള്ളാഹു പറയുന്നു:  നിസ്കാരം സത്യവിശ്വാസികള്‍ക്ക്‌ സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാക്കിയിരിക്കുന്നു. 
(إِنَّ الصَّلاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَاباً مَوْقُوتاً) (النساء/103)


*  നിസ്കാരത്തിന്റെ പ്രധാന്യത്തെപ്പറ്റിയും അവ  അവയുടെ സമയാസമയങ്ങളില്‍ ചെയ്തു വീട്ടേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അള്ളാഹു തആല ഖുറാനില്‍ വിവിധഅ സ്ഥലങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്.
قال تعالى: حَافِظُواْ عَلَى الصَّلَوَاتِ والصَّلاَةِ الْوُسْطَى [البقرة: 238].
 وقال تعالى: وَأَقِيمُواْ الصَّلاَةَ وَآتُواْ الزَّكَاةَ وَارْكَعُواْ مَعَ الرَّاكِعِينَ [البقرة: 43]،
 وقال سبحانه وتعالى: إِلَّا الْمُصَلِّينَ (22) الَّذِينَ هُمْ عَلَى صَلَاتِهِمْ دَائِمُونَ [المعارج: 23،22].


ബുദ്ധിയും ശുദ്ധിയും പ്രയപൂര്തിയുമായ  എല്ലാ മുസ്ലിമിന്നും  നിസ്കാരം നിര്‍ബന്ധമാണ്‌. 


*  പ്രവാചക പ്രബോധന  കാലഘട്ടത്തിലെ ദുഃഖ വര്‍ഷം എന്നറിയപ്പെടുന്ന പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം അബുത്വാലിബിന്റെയും ഭാര്യ ബീവി ഖദീജയുടെയും(റ) മരണവും പ്രബോധനത്തിനായി തന്റെ കുടുമ്ബക്കാരുടെ നാടായ ത്വാഇഫിലെ ദുരനുഭവങ്ങളും പ്രവാചകര്‍ (സ്വ) തങ്ങളെ മാനസികമായി വല്ലാതെ തളര്‍ത്തി. അത്തരം ഒരു സന്ദര്‍ഭത്തിലാണ് ഇസ്രാഉം മിഅ്റാജും നടക്കുന്നത്.  ക്രിസ്താബ്ദം 621 നു റജബ് മാസം 27 നായിരുന്നു ഇസ്രാഉം മിഅറാജും നടന്നത്.
കാബയില്‍ നിന്നും അല്ലാഹുവിന്റെ റസൂല്‍ (സ്വ)യും മാലാഖ ജിബ്രീല്‍ (അ) ഉം ബുറാഖ് എന്ന കുതിരയുടെ പുറത്തു കയറി മസ്ജിദുല്‍ ആഖ്സ്വ വരെ സഞ്ചരിച്ചതാണ് ഇസ്രാഉം 
അവിടെ വെച്ചു മുഹമ്മദ്‌ നബി (സ്വ) തങ്ങള്‍ അവിടുത്തേക്ക്‌ മുമ്പ് കഴിഞ്ഞു പോയ മുഴുവന്‍ പ്രവാചകന്മാര്‍ക്കും ഇമാമായി നിസ്കരിക്കുകയും ചെയ്തു.
അവിടെ നിന്നു വീണ്ടും ജിബ്രീല്‍ (അ)നൊപ്പം ഏഴു അകാഷങ്ങളിലെക്കും അതിനപ്പുറം ജിബ്രീല്‍ (അ) നു പോലും പ്രവേശനമാനുവദിക്കപ്പെടാത്ത സിദ്‌റത്തുല്‍ മുൻ‌തഹ വരെ അല്ലാഹുവിന്റെ റസൂല്‍ സഞ്ചരിച്ചു. മസ്ജ്ദുല്‍ ആഖ്സ്വയില്‍ നിന്നും സിദ്‌റത്തുല്‍ മുൻ‌തഹ വരെ യുള്ള യാത്ര മിഅരാജ് എന്ന്നും വിളിക്കപ്പെടുന്നു. ഈ യാത്രയില്‍ പല അത്ഭുത സംഭവങ്ങള്‍ക്കും പ്രവാചകര്‍ (സ്വ) സക്ഷിയയതും അവയുടെ വിശദീകരണങ്ങൾ ജിബ്രീല്‍ (അ) വിവരിച്ചതും ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും. 
ഈ യാത്രയില്‍ അല്ല്ലാഹുവിന്റെ റസൂല്‍ (സ്വ) തങ്ങള്‍ അല്ലാഹുവുമായി മുഖാമുഖം സംസാരിക്കുകയും അങ്ങനെ തിരിച്ചു പോരാന്‍ സമയം അള്ളാഹു അമ്പതു വഖ്ത് നിസ്കാരം നിര്‍ബന്ധമാക്കുകയും  ചെയ്തു. തിരിച്ചു പോരുമ്പോള്‍ മൂസാ നബി (അ) നെ കാണാനിടയാവുകയും അള്ളാഹു അങ്ങയുടെ സമൂഹത്തിനു എന്താണ് നിര്‍ബന്ധമാക്കിയത്  എന്ന ചോദ്യത്തിന് അമ്പതു വഖത് നിസ്കരമെന്നു റസൂല്‍ (സ്വ) മറുപടി പറയുകയും ചെയ്തു. 
നിങ്ങളുടെ സമൂഹത്തിനു അത് ചെയ്തു തീര്‍ക്കാന്‍ കഴില്ലെന്നും അതിനാല്‍ അത് കുറച്ചു തരുവല്‍ അല്ലാഹുവിനോട് ആവശ്യപ്പെടണമെന്നും മൂസാ നബി (അ) പറഞ്ഞ നബി (സ്വ) തങ്ങള്‍ അല്ലാഹുവിന്റെ അടുക്കലേക്കു തിരിച്ചു പോവുകയും ഒമ്പത് പ്രാവശ്യം ഇത് ആവര്‍ത്തിക്കപ്പെട്ടു. അങ്ങനെ അമ്പതു എന്നത്  അത് അഞ്ചായി ചുരുക്കി കൊടുക്കുകയും ചെയ്തു. ഓരോ വഖ്ത് നിസ്കരത്തിനും പത്തു വഖ്ത് നിസ്കാരത്തിന്റെ പുണ്യം ലഭിക്കും.
روى البخاري (349) ومسلم (162) عَنْ أَنَسِ بْنِ مَالِكٍ رضي الله عنه حديث الإسراء المشهور ، وفيه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :
( فَأَوْحَى اللَّهُ إِلَيَّ مَا أَوْحَى فَفَرَضَ عَلَيَّ خَمْسِينَ صَلَاةً فِي كُلِّ يَوْمٍ وَلَيْلَةٍ ، فَنَزَلْتُ إِلَى مُوسَى صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : مَا فَرَضَ رَبُّكَ عَلَى أُمَّتِكَ ؟ قُلْتُ خَمْسِينَ صَلَاةً . قَالَ ارْجِعْ إِلَى رَبِّكَ فَاسْأَلْهُ التَّخْفِيفَ ... قَالَ : فَلَمْ أَزَلْ أَرْجِعُ بَيْنَ رَبِّي تَبَارَكَ وَتَعَالَى وَبَيْنَ مُوسَى عَلَيْهِ السَّلَام حَتَّى قَالَ : يَا مُحَمَّدُ إِنَّهُنَّ خَمْسُ صَلَوَاتٍ كُلَّ يَوْمٍ وَلَيْلَةٍ ، لِكُلِّ صَلَاةٍ عَشْرٌ ، فَذَلِكَ خَمْسُونَ صَلَاةً ) .


* നിസ്കാരത്തിന്റെ പൂർണ്ണ രൂപം പിന്നീട് ജിബ്രീല്‍ (അ) നബിക്ക് വിശദീകരിച്ചു കൊടുക്കുകയനുണ്ടായത്.


* ജബിരുബ്നു അബ്ദുള്ള(റ) ല്‍ നിന്നും നിവേദനം ചെയ്യപെട്ട ഹദീസില്‍ നബിയുടെ അടുത്ത് ജിബ്രീല്‍ വന്നതും  ദുഹര്‍, അസ്വര്‍, മഗ്രിബ്. ഇഷാ എന്നീ നിസ്കാരങ്ങളുടെ സമയങ്ങളില്‍ എണീറ്റ്‌ നിസ്കരിക്കാന്‍ കല്‍പ്പിച്ചതും നബി അപ്രകാരം ചെയ്തതും നമുക്കു കാണാം 
وروى النسائي (526) عن جَابِر بْن عَبْدِ اللَّهِ رضي الله عنهما قَالَ : جَاءَ جِبْرِيلُ عَلَيْهِ السَّلَام إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حِينَ زَالَتْ الشَّمْسُ فَقَالَ : قُمْ يَا مُحَمَّدُ فَصَلِّ الظُّهْرَ حِينَ مَالَتْ الشَّمْسُ . ثُمَّ مَكَثَ حَتَّى إِذَا كَانَ فَيْءُ الرَّجُلِ مِثْلَهُ جَاءَهُ لِلْعَصْرِ فَقَالَ : قُمْ يَا مُحَمَّدُ فَصَلِّ الْعَصْرَ . ثُمَّ مَكَثَ حَتَّى إِذَا غَابَتْ الشَّمْسُ جَاءَهُ فَقَالَ : قُمْ فَصَلِّ الْمَغْرِبَ . فَقَامَ فَصَلَّاهَا حِينَ غَابَتْ الشَّمْسُ سَوَاءً ، ثُمَّ مَكَثَ حَتَّى إِذَا ذَهَبَ الشَّفَقُ جَاءَهُ فَقَالَ : قُمْ فَصَلِّ الْعِشَاءَ . فَقَامَ فَصَلَّاهَا ... الحديث ، وفيه : فَقَالَ – يعني جبريل - : ( مَا بَيْنَ هَذَيْنِ وَقْتٌ كُلُّهُ )


* മക്കയില്‍ വെച്ച് ആദ്യ കാലങ്ങളില്‍ തന്നെ നബി (സ്വ) യും സ്വഹാബികളും നിസ്കരിച്ചിരുന്നു വെങ്കിലും ആ സമയത്ത് നിര്‍ബന്ധമാക്കപ്പെട്ടിട്ടില്ലായിരുന്നു എന്നാണ് പ്രബലാഭിപ്രായം.


* ആദ്യം നിസ്കാരം രണ്ടു രകാതയിരുന്നു പിന്നീട് ഹിജ്രക്ക് ശേഷം അത് നാലാക്കി എന്നും സുബഹി കൂടുതല്‍ ഖുര്‍ആന്‍ ഓതാന്‍ വേണ്ടി അങ്ങനെ തന്നെ നിലനിര്‍ത്തുകയും മഗ്രിബ് രാത്രിയിലെ വിത്‌ർ ആയതിനാല്‍ മൂന്നാക്കുകയും ചെയ്തുവെന്ന് ചില ഹദീസുകളില്‍ കാണാം
فروى البخاري (3935) ومسلم (685) عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ : ( فُرِضَتْ الصَّلَاةُ رَكْعَتَيْنِ ، ثُمَّ هَاجَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَفُرِضَتْ أَرْبَعًا ، وَتُرِكَتْ صَلَاةُ السَّفَرِ عَلَى الْأُولَى )


* നബിയുടെ വഫതിന്റെ സമയത്ത് നബി (സ്വ) ആവശ്യപ്പെട്ടത് നിസ്കാരം നിങ്ങള്‍ സൂക്ഷിക്കുക എന്നായിരുന്നു
 وكان آخر وصايا النبي قبل انتقاله إلى الرفيق الأعلى: { الصلاة الصلاة وما ملكت أيمانكم } [أبو داود وصححه الألباني].


*  നബി (സ്വ) തങ്ങളോടു ഒരിക്കല്‍ ഏറ്റവും ഉത്തമമായ ഇബാദത്ത് ഏതാണെന്ന് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞത് നിസ്കാരം അതിന്റെ സമയത്ത് നിര്‍വഹിക്കലാണെന്നാണ് (മുസ്ലിം)


* ഒരിക്കല്‍ നബി (സ്വ) സ്വഹബതിനോട് ചോദിച്ചു "നിങ്ങളില്‍ ഒരാളുടെ വാതിലിനടുത്ത് കൂടെ ഒരു പുഴ ഒഴുകുന്നെ എന്ന് വിചാരിക്കുക. അവന്‍ അതില്‍ ദിവസവും അഞ്ഞു നേരം കുളിക്കുകയും ചെയ്യുന്നു. അവന്റെ ശരീരത്തില്‍ വല്ല അഴുക്കും ശേഷിക്കുമോ" സ്വഹാബികള്‍ പറഞ്ഞു " ഇല്ല. അഴുക്കുകലോന്നും ശേഷിക്കുകയില്ല"
നബി പറഞ്ഞു" എന്നാല്‍ അത് പോലെയാണ് അഞ്ചു നേരം നിസകരിക്കുന്നവന്‍. ആ നിസ്കാരം കാരണം അള്ളാഹു അവന്റെ പാപങ്ങള്‍ മായ്ച്ചു കളയും (ബുഖാരി, മുസ്ലിം)
فعن أبي هريرة رضي الله عنه، عن النبي قال: { أرأيتم لو أن نهراً بباب أحدكم، يغتسل فيه كل يوم خمس مرات، هل يبقى من درنه شيء؟ } قالوا: لا يبقى من درنه شيء. قال: { فذلك مثل الصلوات الخمس يمحو الله بهن الخطايا } [متفق عليه].


*  ഒരു അവിശ്വാസിയുടെയും വിസ്വസിയുടെയും ഇടയിലുള്ള വ്യത്യാസം നിസ്കാരം ഉപേക്ഷിക്കലാണ്.
  
* ഒരിക്കല്‍ ഇമാം ഗസ്സാലി (റ) ഒരു ഫക്കീറിനെ വീട്ടിൽ കൊണ്ട് വന്നു. ഭാര്യയോട്‌ അയാള്‍ക്ക് ഭക്ഷം കൊടുക്കാനാവശ്യപ്പെടുകയും അദ്ദേഹം നിസ്കാരത്തിനായി പള്ളിയിലേക്ക് പോവുകയും ചെയ്തു. നിസ്കാരത്തിനു ബാങ്ക് വിളിച്ചിട്ടും പള്ളിയില്‍ പോവാത്ത ഫക്കീരിനോട് ഭാര്യ ചോദിച്ചു" നിങ്ങള്‍ നിസ്കരിക്കാന്‍ പോവുന്നില്ലേ"
"നിസ്കരമോ, അതെന്താണെന്ന് എനിക്കരിയുകപൊലുമില്ല" -ഫകീര്‍ മറുപടി പറഞ്ഞു.
ഇമാം ഗസ്സാലി (റ) ന്‍റെ ഭാര്യ അടുത്ത വീട്ടില്‍ പട്ടിക്കു ഭാഷണം കൊടുക്കുന്ന പത്രം കൊണ്ട് വന്നു അയാള്‍ക്ക് അതില്‍ ഭക്ഷണം കൊടുത്തു. അയാള്‍ അത് ഭക്ഷിക്കാതെ എഴുനേറ്റു പോവുകയും ചെയ്തു.
അല്‍പ്പ സമയം കഴിഞു തിരിച്ചു വന്ന ഇമാം ഗസ്സാലി(റ) ഫക്കീറിനെ കുറിച്ച് ചോദിച്ചു. ഭാര്യ വിഷയങ്ങളെല്ലാം പറഞ്ഞു.
'അയാള്‍ക്ക് ഭാഷണം കൊടുത്ത പാത്രമെവിടെ"- ഇമാം ഗസ്സാലി (റ) ചോദിച്ചു.
ഇമാം അവര്‍കള്‍ അത് ചവിട്ടി പൊട്ടിച്ചു കളഞ്ഞു.


* നബി (സ്വ) തങ്ങള്‍ക്കു എന്തെങ്കിലും ദുഖങ്ങലോ പ്രശ്നങ്ങളോ വന്നാല്‍ നിസ്കരിക്കുംയിരുന്നു ( അഹ്മദ്, തിര്‍മിദി) 


* നിങ്ങള്‍ നിസ്കാരം നിലനിര്‍ത്തുക, തീര്‍ച്ചയായും നിസ്കാരം തെറ്റുകളെ തൊട്ടും മ്ലേച്ചമായ പ്രവര്‍ത്തികളെ തൊട്ടും തടുക്കും 
{وأقم ٱلصلوٰة إن ٱلصلوٰة تنهىٰ عن ٱلفحشاء وٱلمنكر} (سورة العنكبوت/ 45 ).


*  മഹ്ഷരയില്‍ ആദ്യമായി ചോദ്യം ചെയ്യപ്പെടുക നിസ്കാരത്തെ കുറിച്ചായിരിക്കും.
عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال: ((إن أول ما يحاسب به العبد يوم القيامة صلاته، فإن وجدت تامة كتبت تامة، وإن كان انتقص منها شيء، قال: انظروا هل تجدون له من تطوع يُكمِّل له ما ضيع من فريضة من تطوعه، ثم سائر الأعمال تجري على حسب ذلك)). أخرجه النسائي وابن ماجه


* കുട്ടികളെ ഏഴു വയസ്സായാല്‍ നിസ്കരിക്കാന്‍ ഉപദേശിക്കുകയും പത്തു വയസ്സായാല്‍ നിസ്കരിക്കാ‍ത്തതിന്റെ പേരില്‍ അടിക്കുകയും വേണമെന്നാണ് ഇസ്ലാമിക നിയമം. 
* അബ്ദുല്ലഹിബ്നു ഉമര്‍ (റ) നെ തൊട്ടു നിവേദനം നബി (സ്വ) പറഞ്ഞു." അത് (നിസ്കാരം) ആരെങ്കിലും സൂക്ഷിച്ചാല്‍ അവനു പരലോകത്ത് പ്രകാശവും തെളിവും വിജയവും ഉണ്ടാവും. വല്ലവനും അത് (നിസ്കാരം) സൂക്സിചിട്ടില്ലെങ്കില്‍ അവനു പരലോകത്ത് പ്രകാശമോ തെളിവോ വിജയമോ ഉണ്ടാവുകയില്ല. അവന്‍ ഖാരൂന്‍, ഫിരൌന്‍, ഉബയ്യുബ്നു ഖലഫ് എന്നിവര്‍ക്കൊപ്പമായിരിക്കും.
عبدالله ابن عمر رضي الله عنهما عن النبي أنه ذكر الصلاة يومًا فقال: ((من حافظ عليها كانت له نورًا وبرهانًا ونجاة يوم القيامة، ومن لم يحافظ عليها لم يكن له نور، ولا برهان ولا نجاة، وكان يوم القيامة مع قارون، وفرعون، وهامان، وأبيّ بن خلف)) ((رواه أحمد بإسناد جيد))..

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment