കട്ടിലിന്റെ ഒരു ഭാഗത്ത് തലയിണ അല്പം കയറ്റി വെച്ച് മറ്റേമ്മ ചാരു കസേരയിലെന്ന പോലെ കാലുകള്‍ നീട്ടി വെച്ച് ഇരുന്നു. ഹിഷാം പാഠഭാഗങ്ങള്‍ എഴുതുന്നതും നോക്കി ഒരു ചെറു പുഞ്ചിരിയോടെ അവന്റെ മുഖത്തേക്കും പുസ്തകത്തിലേക്കും മാറി മാറി നോക്കി കൊണ്ടിരുന്നു. ചുണ്ടുകളിലെ തഹ്ലീലിനും തസ്ബീഹിനുമൊപ്പം കയ്യിലെ തസ്ബീഹു മാലയിലെ മുത്തുകള്‍ ചൂണ്ടു വിരല്‍ കൊണ്ട് മെല്ലെ മറിച് കൊണ്ടിരിക്കുകയാണ്.
"കുഞ്ഞോന്‍ എഴുതി കഴിയാനായോ ?"
ഹിഷാം മെല്ലെ ചെരിഞ്ഞു കിടന്നു മറ്റെമ്മയെ തിരിഞ്ഞു നോക്കി.
"ആ, ഇപ്പൊ കഴീം. കുറച്ചും കൂട്യേ ഉള്ളൂ"
വല്യുപ്പ വന്നു മറ്റെമ്മായുടെ കട്ടിലിന്റെ മറു തലക്കല്‍ ഇരുന്ന്‍ പുസ്തകമെടുത്തു വായിച്ചു കൊടുക്കാന്‍ തുടങ്ങി. വല്യുപ വായിക്കുന്നത് കേട്ട് അവന്‍ നോട്ടു പുസ്തകത്തില്‍ അത് പകര്‍ത്തിയെഴുതി തുടങ്ങി.
മറ്റേമ്മ ഒന്ന് കൂടി കയറി ഇരുന്നു. കാലിലെ വേദനക്കിപ്പോ നല്ല ആശ്വാസമുണ്ട്. ഇറങ്ങി നടക്കാനും ചെറിയ ചെറിയ പണികള്‍ ചെയ്യാനും പറ്റും.
ഹിഷാം പുസ്തകങ്ങള്‍ ഓരോന്നെടുത്തു ബാഗിലേക്കു വെച്ചു. പേനയും പെന്‍സിലും ചെറിയ പെട്ടിയിലാക്കി അതും ബാഗിനകത്തു വെച്ചു.
"പ്പാപ്പാ, ഞാനിത് കൊണ്ട് വെച്ചു ഇപ്പോ വരാം"
"അമ്മായിനീം വല്യുമാനീം വിളിക്ക്" - ബാഗുമെടുത്ത് പോവുമ്പോള്‍ വല്യുപ്പ ഹിശാമിനോടായി പറഞ്ഞു.
"ഇനി പറയാനുള്ളത് നബി (സ്വ) ശാമില്‍ നിന്നും തിരിച്ചു വരുന്നതാ അല്ലെ" - അതെ എന്ന അര്‍ത്ഥത്തില്‍ മെല്ലെ തല കുലുക്കി ഹിഷാം വല്യുപ്പയുടെ മടിയിലേക്ക് നിരങ്ങി കയറി ഇരുന്നു.

നബി (സ്വ) യും മൈസറും തങ്ങളുടെ ചരക്കുകളുമായി ശാമിലെത്തി.
ഉദ്ദേശിച്ചതിലും വേഗത്തില്‍ ചരക്കുകള്‍ വിറ്റഴിക്കാനവര്‍ക്കായി. ഇത് മൈസറിനു നബി (സ്വ) യൂടുള്ള മതിപ്പ് കൂടാന്‍ കാരണമായി.ശാമിലെ വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും ഖദീജ വാങ്ങി വരാന്‍ ആവശ്യപ്പെട്ട മുഴുവന്‍ വസ്ത്തുക്കളും വാങ്ങി അവര്‍ പെട്ടെന്ന് തന്നെ മടങ്ങി, പ്രവാചകന്റെ (സ്വ) സ്വഭാവ ശുദ്ധിയും ആളുകളുമായുള്ള പെരുമാറ്റവും മൈസരക്ക് അവിടത്ത്തോടെ ബഹുമാനം കൂടാന്‍ കാരണമായി
മേഘപാളികള്‍ തണല്‍ വിരിച്ച പാതയില്‍, മരക്കൊമ്പുകള്‍ തല താഴ്ത്തി നിന്നപ്പോള്‍ പ്രവാചകനും (സ്വ) ഒട്ടക കടിഞ്ഞാണില്‍ മുറുകെ പിടിച്ച് മൈസറയും മക്കയെ ലക്ഷ്യമാക്കി നടന്നു നീങ്ങി.....
മൈസറക്ക് ഖദീജ ബീവിയുടെ വീട്ടിലെത്താന്‍ ദൃതി കൂടി കൂടി വന്നു....അദ്ദേഹം പ്രവാച്ചകര്‍(സ്വ)ക്കൊപ്പം വേഗത്തില്‍ നടന്നു .... ചൂട് പിടിച്ച് പരന്ന്‍ കിടക്കുന്ന മണല്‍ തരികള്‍ അവരുടെ കാല്‍ പാദങ്ങള്‍ക്കടിയില്‍ കിടന്നു പുളകം കൊണ്ടു ....ഒട്ടകത്തിന്റെ കയര്‍ വലിച്ചു പിടിച്ചു അവയ്ക്കൊപ്പം നടന്നു നീങ്ങി ,.....
മക്കയുടെ അടുത്ത് മറുദറ്രാന്‍ എന്ന സ്ഥലത്തെത്തിയതോടെ മൈസരക്ക് തന്റെ ആവേശം അടക്കാനായില്ല. ഒട്ടകത്തിന്റെ മൂക്കുകയര്‍ മുറുകെ പിടിച്ചു അദ്ദേഹം വേഗത്തില്‍ നടന്നു പ്രവാചകരുടെ (സ്വ) അടുത്തെത്തി
"മുഹമ്മദ്, നീ വേഗം ചെന്ന് ഖദീജയോടു സന്തോഷ വാര്‍ത്ത അറിയിക്കൂ. അവര്‍ക്ക് വളരെ സന്തോഷമാവും. അവര്‍ നിനക്ക് എന്തെങ്കിലും സമ്മാനം തരാതിരിക്കില്ല"
കണ്ണുകളില്‍ ആവേശവും ചുണ്ടുകളില്‍ പുഞ്ചിരിയും വിരിയിച്ച് മൈസര മൈസര നബി(സ്വ) യോട് പറഞ്ഞു.
........... മക്കയില്‍, ഖദീജ ബീവിയുടെ വീടിനടുത്തെത്തുമ്പോള്‍ സമയം വൈകുന്നേരം ആയിരുന്നു. മരുഭൂമിയുടെ അങ്ങേ തലയില്‍ മുഹമ്മദും ഒട്ടക കൂട്ടങ്ങളും ഒഴുകി ഒഴുകി വരുന്നത് മട്ടുപ്പാവില്‍ നിന്നിരുന്ന ഖദീജ കണ്ടു. മുഹമ്മദി (സ്വ)നെയും സംഘത്തെയും സ്വീകരിക്കാന്‍ അവര്‍ താഴെ ഇറങ്ങി വന്നു.
ശമിലെക്കുള്ള യാത്രയെ കുറിച്ചും അവിടെത്തെ കച്ചവടത്തെ കുറിച്ചും അവര്‍ക്ക് ലഭിച്ച ലാഭത്തെ പറ്റിയും തന്റെ തനിമയാര്‍ന്ന പതിയ ശബ്ദത്തില്‍ അവിടുന്ന് പറഞ്ഞു തുടങ്ങിയപ്പോള്‍ ഖദീജ മുഖത്ത് നിന്നും കണ്ണെടുക്കാതെ നബി (സ്വ) യെ തന്നെ നോക്കി നിന്നു ....
കച്ചവട ശേഷം അവര്‍ വാങ്ങാന്‍ ഏല്‍പ്പിച്ച വസ്തുക്കള്‍ അവര്‍ക്ക് കാണിച്ചു കൊടുത്തു....
അല്പം കഴിഞ്ഞാണ് മൈസറ അവിടെ എത്തുന്നത് . ശമിലെക്കുള്ള യാത്രയും യാത്രയിലെ അത്ഭുത സംഭവങ്ങളും മുഹമ്മദി
ന്റെ കച്ചവടത്തിലെ മിടുക്കും ആളുകളോടുള്ള പെരുമാറ്റവും ..... എല്ലാം വിശദീകരിക്കുമ്പോള്‍ മൈസരക്ക് ആയിരം നാവായിരുന്നു. ഖദീജ എല്ലാം ഒരു ചെറു പുഞ്ചിരിയോടെ കേട്ട് നിന്നു.
ഖദീജ ബീവിക്ക് മുഹമ്മദ്
യോടുള്ള മതിപ്പ് കൂടി കൂടി വന്നു.അവിടുത്തെ സ്വഭാവ മഹിമയും ശബ്ദവും പെരുമാറ്റവും ഖദീജയെ വല്ലാതെ ആകര്‍ഷിച്ചു.മൈസര നല്‍കിയ വിശദീകരണം കൂടി ആയപ്പോള്‍ അത് വീണ്ടും വീണ്ടും കൂടി വന്നു.
മക്കയിലെ ഉയര്‍ന്ന കുലജാതരാണ് അവര്‍ . പല ഖുറൈഷി പ്രമുഖരുടെയും വിവാഹാഭ്യര്‍ഥന നിരസിച്ചവരാണവര്‍ ....പക്ഷെ മുഹമ്മദ്
നോടുള്ള അവരടെ മതിപ്പ് സ്നേഹമായി മാറാന്‍ ആധികം കാലം വേണ്ടി വന്നില്ല.
നല്പതിലെത്തിയ അവര്‍ മുഹമ്മദ്
നോടുള്ള തന്റെ സ്നേഹവും വിവാഹം കഴിക്കാനുള്ള ആഗ്രഹവും പ്രിയ കൂട്ടുകാരി നുഫൈസ ബിന്ത് മുന്‍യയോട് തുറന്നു പറയാനും മടി കാണിച്ചില്ല..
വിവാഹ അന്വേഷണവുമായി നുഫൈസ മുഹമ്മദി
ന്റെ അടുത്തെത്തി.
അവര്‍ ഖദീജയുടെ സ്ഥാനമാനങ്ങളെ കുറിച്ചും അവര്‍ക്ക് സമൂഹത്തില്‍ ഉള്ള മതിപ്പും സാമ്പത്തിക സ്ഥിതിയും എല്ലാം പറഞ്ഞു മനസ്സിലാക്കി.
"വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതിനു നിങ്ങള്‍ക്കെന്താണ് തടസ്സം"
തനതായ ശൈലിയില്‍ മുഹമ്മദ്
തന്റെയും തന്റെ കുടുംബത്തിന്റെയും അപ്പോഴത്തെ സ്ഥിതിയും സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റും നുഫൈസയെ പറഞ്ഞു മനസ്സിലാക്കി.
"നിങ്ങള്‍ അത് കൊണ്ടൊന്നും പേടിക്കേണ്ട അതൊക്കെ ഖദീജ നോക്കി കൊള്ളും"
നുഫൈസയുടെ വാക്കുകള്‍ക്കു മുന്നില്‍ അവിടുന്ന് കല്യാണത്തിന് സമ്മതംഅറിയിച്ചു.
ഖദീജ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി . മുഹമ്മദ്
യും പിതൃവ്യന്‍ അബുത്വാലിബും ഖദീജ ബീവിയുടെ വീട്ടിലെത്തി. ഫിജ്ജാര്‍ യുദ്ധത്തിനു മുമ്പ് തന്നെ ഖദീജ ബീവിയുടെ പിതാവ് ഖുവൈലിദ് മരണപ്പെട്ട്ടതിനാല്‍ ഖദീജ ബീവിക്ക് വേണ്ട സൌകര്യങ്ങള്‍ എല്ലാം ചെയ്തു കൊടുത്തത് പിതൃവ്യന്‍ അമ്ര്‍ ബിന്‍ അസദ് ആയിരുന്നു.
ആകാശത്ത് മാലാഖമാര്‍ ആനന്ദാശ്രു പൊഴിച്ചു. ഈത്തപ്പനയോലകള്‍ നിര്‍ത്തം വെച്ചു. ഖദീജ ബീവി നബി
യുടെ പ്രിയതമയായി.
വിവാഹം വളരെ ഗംഭീരമായി തന്നെ നടത്താന്‍ ഖദീജ ബീവി ശ്രദ്ധിച്ചു.
ഇത് പ്രവാചക
ജീവിതത്തിലെ ഒരുവഴിത്തിരിവായിരുന്നു . ഭാര്യയും മക്കളും അടങ്ങുന്ന അവിടുത്തെ കുടുംബ ജീവിതം .....
കണ്ണുകളില്‍ ആകാംഷ നിറച്ച് ഹിഷാം വല്യുപ്പയുടെ കണ്ണുകളിലേക്കു തന്നെ നോക്കി ഇരിക്കുകയാണ്...; ചരിത്രത്തിന്റെ ഏടുകള്‍ ഓരോന്നായി മറിഞ്ഞു വരുമ്പോഴും അവന്റെ ആകാംഷ വര്‍ദ്ധിച്ചു കൊണ്ടിരുന്നു.
"ഇന്ന് ഇത്രേം മതി കുഞ്ഞോനു നാളെ മദ്രസ ഉള്ളതല്ലേ. നമ്മള്‍ ഇനില്യും പറഞ്ഞിരുന്നാല്‍ നേരം വൈകും. ബാക്കി പ്പാപ്പ നാളെ പറഞ്ഞു തരാം." - മടിയില്‍ നിന്നും ഹിശാമിനെ മെല്ലെ എടുത്തുയര്‍ത്തി വല്യുപ്പ എഴുനേല്‍ക്കാന്‍ തുനിഞ്ഞു. അമ്മായി സ്വാബിര വന്നു അവനെ എണീപ്പിച്ച് അവനെയും എടുത്തു മെല്ലെ അടുക്കളയിലേക്കു നടന്നു.
"അല്‍ഹംദു ലില്ലാഹ് ......"
കണ്ണുകളില്‍ സന്തോഷവും അത്ഭുതവും നിറച്ച് മറ്റേമ്മ മെല്ലെ തസ്ബീഹിന്റെ ലോകത്തേക്ക് നീങ്ങി.
(തുടരും)
ഉദ്ദേശിച്ചതിലും വേഗത്തില്‍ ചരക്കുകള്‍ വിറ്റഴിക്കാനവര്‍ക്കായി. ഇത് മൈസറിനു നബി (സ്വ) യൂടുള്ള മതിപ്പ് കൂടാന്‍ കാരണമായി.ശാമിലെ വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും ഖദീജ വാങ്ങി വരാന്‍ ആവശ്യപ്പെട്ട മുഴുവന്‍ വസ്ത്തുക്കളും വാങ്ങി അവര്‍ പെട്ടെന്ന് തന്നെ മടങ്ങി, പ്രവാചകന്റെ (സ്വ) സ്വഭാവ ശുദ്ധിയും ആളുകളുമായുള്ള പെരുമാറ്റവും മൈസരക്ക് അവിടത്ത്തോടെ ബഹുമാനം കൂടാന്‍ കാരണമായി
മേഘപാളികള്‍ തണല്‍ വിരിച്ച പാതയില്‍, മരക്കൊമ്പുകള്‍ തല താഴ്ത്തി നിന്നപ്പോള്‍ പ്രവാചകനും (സ്വ) ഒട്ടക കടിഞ്ഞാണില്‍ മുറുകെ പിടിച്ച് മൈസറയും മക്കയെ ലക്ഷ്യമാക്കി നടന്നു നീങ്ങി.....
മൈസറക്ക് ഖദീജ ബീവിയുടെ വീട്ടിലെത്താന്‍ ദൃതി കൂടി കൂടി വന്നു....അദ്ദേഹം പ്രവാച്ചകര്‍(സ്വ)ക്കൊപ്പം വേഗത്തില്‍ നടന്നു .... ചൂട് പിടിച്ച് പരന്ന്‍ കിടക്കുന്ന മണല്‍ തരികള്‍ അവരുടെ കാല്‍ പാദങ്ങള്‍ക്കടിയില്‍ കിടന്നു പുളകം കൊണ്ടു ....ഒട്ടകത്തിന്റെ കയര്‍ വലിച്ചു പിടിച്ചു അവയ്ക്കൊപ്പം നടന്നു നീങ്ങി ,.....
മക്കയുടെ അടുത്ത് മറുദറ്രാന്‍ എന്ന സ്ഥലത്തെത്തിയതോടെ മൈസരക്ക് തന്റെ ആവേശം അടക്കാനായില്ല. ഒട്ടകത്തിന്റെ മൂക്കുകയര്‍ മുറുകെ പിടിച്ചു അദ്ദേഹം വേഗത്തില്‍ നടന്നു പ്രവാചകരുടെ (സ്വ) അടുത്തെത്തി
"മുഹമ്മദ്, നീ വേഗം ചെന്ന് ഖദീജയോടു സന്തോഷ വാര്‍ത്ത അറിയിക്കൂ. അവര്‍ക്ക് വളരെ സന്തോഷമാവും. അവര്‍ നിനക്ക് എന്തെങ്കിലും സമ്മാനം തരാതിരിക്കില്ല"
കണ്ണുകളില്‍ ആവേശവും ചുണ്ടുകളില്‍ പുഞ്ചിരിയും വിരിയിച്ച് മൈസര മൈസര നബി(സ്വ) യോട് പറഞ്ഞു.
........... മക്കയില്‍, ഖദീജ ബീവിയുടെ വീടിനടുത്തെത്തുമ്പോള്‍ സമയം വൈകുന്നേരം ആയിരുന്നു. മരുഭൂമിയുടെ അങ്ങേ തലയില്‍ മുഹമ്മദും ഒട്ടക കൂട്ടങ്ങളും ഒഴുകി ഒഴുകി വരുന്നത് മട്ടുപ്പാവില്‍ നിന്നിരുന്ന ഖദീജ കണ്ടു. മുഹമ്മദി (സ്വ)നെയും സംഘത്തെയും സ്വീകരിക്കാന്‍ അവര്‍ താഴെ ഇറങ്ങി വന്നു.
ശമിലെക്കുള്ള യാത്രയെ കുറിച്ചും അവിടെത്തെ കച്ചവടത്തെ കുറിച്ചും അവര്‍ക്ക് ലഭിച്ച ലാഭത്തെ പറ്റിയും തന്റെ തനിമയാര്‍ന്ന പതിയ ശബ്ദത്തില്‍ അവിടുന്ന് പറഞ്ഞു തുടങ്ങിയപ്പോള്‍ ഖദീജ മുഖത്ത് നിന്നും കണ്ണെടുക്കാതെ നബി (സ്വ) യെ തന്നെ നോക്കി നിന്നു ....
കച്ചവട ശേഷം അവര്‍ വാങ്ങാന്‍ ഏല്‍പ്പിച്ച വസ്തുക്കള്‍ അവര്‍ക്ക് കാണിച്ചു കൊടുത്തു....
അല്പം കഴിഞ്ഞാണ് മൈസറ അവിടെ എത്തുന്നത് . ശമിലെക്കുള്ള യാത്രയും യാത്രയിലെ അത്ഭുത സംഭവങ്ങളും മുഹമ്മദി

ഖദീജ ബീവിക്ക് മുഹമ്മദ്

മക്കയിലെ ഉയര്‍ന്ന കുലജാതരാണ് അവര്‍ . പല ഖുറൈഷി പ്രമുഖരുടെയും വിവാഹാഭ്യര്‍ഥന നിരസിച്ചവരാണവര്‍ ....പക്ഷെ മുഹമ്മദ്

നല്പതിലെത്തിയ അവര്‍ മുഹമ്മദ്

വിവാഹ അന്വേഷണവുമായി നുഫൈസ മുഹമ്മദി

അവര്‍ ഖദീജയുടെ സ്ഥാനമാനങ്ങളെ കുറിച്ചും അവര്‍ക്ക് സമൂഹത്തില്‍ ഉള്ള മതിപ്പും സാമ്പത്തിക സ്ഥിതിയും എല്ലാം പറഞ്ഞു മനസ്സിലാക്കി.
"വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതിനു നിങ്ങള്‍ക്കെന്താണ് തടസ്സം"
തനതായ ശൈലിയില്‍ മുഹമ്മദ്

"നിങ്ങള്‍ അത് കൊണ്ടൊന്നും പേടിക്കേണ്ട അതൊക്കെ ഖദീജ നോക്കി കൊള്ളും"
നുഫൈസയുടെ വാക്കുകള്‍ക്കു മുന്നില്‍ അവിടുന്ന് കല്യാണത്തിന് സമ്മതംഅറിയിച്ചു.
ഖദീജ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി . മുഹമ്മദ്

ആകാശത്ത് മാലാഖമാര്‍ ആനന്ദാശ്രു പൊഴിച്ചു. ഈത്തപ്പനയോലകള്‍ നിര്‍ത്തം വെച്ചു. ഖദീജ ബീവി നബി

വിവാഹം വളരെ ഗംഭീരമായി തന്നെ നടത്താന്‍ ഖദീജ ബീവി ശ്രദ്ധിച്ചു.
ഇത് പ്രവാചക

കണ്ണുകളില്‍ ആകാംഷ നിറച്ച് ഹിഷാം വല്യുപ്പയുടെ കണ്ണുകളിലേക്കു തന്നെ നോക്കി ഇരിക്കുകയാണ്...; ചരിത്രത്തിന്റെ ഏടുകള്‍ ഓരോന്നായി മറിഞ്ഞു വരുമ്പോഴും അവന്റെ ആകാംഷ വര്‍ദ്ധിച്ചു കൊണ്ടിരുന്നു.
"ഇന്ന് ഇത്രേം മതി കുഞ്ഞോനു നാളെ മദ്രസ ഉള്ളതല്ലേ. നമ്മള്‍ ഇനില്യും പറഞ്ഞിരുന്നാല്‍ നേരം വൈകും. ബാക്കി പ്പാപ്പ നാളെ പറഞ്ഞു തരാം." - മടിയില്‍ നിന്നും ഹിശാമിനെ മെല്ലെ എടുത്തുയര്‍ത്തി വല്യുപ്പ എഴുനേല്‍ക്കാന്‍ തുനിഞ്ഞു. അമ്മായി സ്വാബിര വന്നു അവനെ എണീപ്പിച്ച് അവനെയും എടുത്തു മെല്ലെ അടുക്കളയിലേക്കു നടന്നു.
"അല്‍ഹംദു ലില്ലാഹ് ......"
കണ്ണുകളില്‍ സന്തോഷവും അത്ഭുതവും നിറച്ച് മറ്റേമ്മ മെല്ലെ തസ്ബീഹിന്റെ ലോകത്തേക്ക് നീങ്ങി.
(തുടരും)
0 അഭിപ്രായങ്ങള്‍:
Post a Comment