വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Sunday, October 31, 2010

ഇബ്രാഹീം നബി അലൈഹിസ്സലാം വിളിക്കുന്നു

വീണ്ടും മക്കയുടെ മണല്‍ തരികളെ പുളകം കൊള്ളിച്ചു കൊണ്ട്, പര്‍വ്വത നിരകള്‍ക്കപ്പുറത്തു‍ നിന്നും ഇബ്രാഹിം നബി (അ) യുടെ വിളി ഉയരുകയായി. മനസ്സും ശരീരവും അല്ലാഹുവിനു സമര്‍പ്പിച്ച് ത്യാഗ നിര്ഭരവും അചഞ്ചലവുമായ വിശ്വാസത്തിന്റെ പ്രതിരൂപങ്ങളായ ഇബ്രാഹിം, ഇസ്മയില്‍, ഹാജറ (അ) എന്നിവരുടെ സ്മരണകള്‍ പുതുക്കി കൊണ്ട് കോടിക്കണക്കിനു വിശ്വാസികള്‍ ഒരേ മനസ്സും ഒരേ വേഷവുമായി , പണ്ഡിത-പാമര, ധനിക-ദരിദ്ര, അവ്ര്ണ-സവര്‍ണ്ണ വ്യത്യസമേതുമില്ലതെ  ലബ്ബൈക്കിന്റെ വിളികലുയര്‍ത്തി മക്കയെ ലക്ഷ്യമാക്കി നീങ്ങുകയായി.
സര്‍വ്വവും അല്ലാഹുവില്‍ അര്‍പ്പിച്ച് ഇബ്രാഹിം നബി അലൈഹി സലാം, പത്നി ഹാജറ (റ), മകന്‍ ഇസ്മയില്‍ (അ) എന്നിവര്‍ക്കൊപ്പം മക്കയെ ലക്ഷ്യമാക്കി പുറപ്പെടുന്നിടത്തു വെച്ചാണ്‌ ഹജ്ജിന്റെഉൽഭവവും  ആരംഭിക്കുന്നത്.ദാഹിച്ചു വലഞ്ഞ ഇസ്മയില്‍ (അ) കരയാന്‍ തുടങ്ങിയപ്പോള്‍ വിജനമായ മരുഭൂമിയില്‍ ഒരു തുള്ളി ദാഹ ജലത്തിനായി ഓടി നടന്ന ഹാജര ബീവി (ര) യുടെയും ഒരു പാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ അള്ളാഹു കനിഞ്ഞരുളിയ സ്വന്തം മകനെ അവന്റെ മാര്‍ഗത്തില്‍ ബാലിനല്കുവാന്‍ സ്വപ്നത്തില്‍ ആവശ്യപ്പെട്ടപോള്‍ മറ്റൊന്നും ചിന്തിക്കാതെ അതിനു തയ്യാറായ ഇബ്രാഹീം നബി അലൈഹിസ്സലാമും, അല്ലാഹുവിന്റെ കല്‍പ്പന നടപ്പില്‍ വരുത്താന്‍ സ്വന്തം ജീവന്‍ നല്കാന്‍ പോലും ആത്മ ധൈര്യം കാണിച്ച ഇസ്മായീല്‍ നബി (അ) യും നന്മയുടെ പ്രതീകങ്ങളായി ഉയര്‍ന്നു നില്‍ക്കുന്നു. ഇബ്രാഹീം നബി (അ) ഇസ്മയീന്‍ നബി (അ) നെ ബലി നല്കാന്‍ തയ്യാറെടുത്തു നില്‍ക്കുമ്പോള്‍ പ്രവാചകരെ ആ സ്ടുദുദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ശൈത്താനെ കല്ലെറിഞ്ഞു ആട്ടുന്നതും, തന്റെ അടിമയുടെ ആത്മാര്‍ത്ഥതയില്‍ സംപ്രീതനായ അള്ളാഹു സുഭാനഹു വാ തആല സ്വര്‍ഗത്തില്‍ നിന്നും ഒരു ആടിനെ ഇറക്കി കൊടുത്തു മകന് പകരം ബലി കഴിക്കാന്‍ ആവശ്യ പെട്ട പ്രകാരം അതിനെ ബലി നല്കിയതും ഹജ്ജ്കര്‍മ്മങ്ങളിലൂടെ ഒരിക്കലൂടെ  പുനരവിഷ്ക്കരിക്കപ്പെടുന്നു.
ഇഹ്റാം കെട്ടുന്നത് വരെ പലരും പലവേഷത്തില്‍, ഭിന്നഭാഷകളില്‍, വിവിത തരം ചിന്തകളില്‍ ആയിരുന്നവര്‍ ഒരെമാനസ്സും, വേഷവും ചിന്തയിലുംയി ലബ്ബൈക്കിന്റെ മധുര സ്മ്രിതികള്‍ ഉരുവിട്ട് ഒരേ ദിശയില്‍ ഒരേ ശരീരം പോലെ നീങ്ങുന്നു. 
ഇസ്മായീല്‍ നബി അലൈഹിസ്സലം കാലിട്ടടിച്ച സ്ഥലത്ത് നിന്നും അണ പൊട്ടി ഒഴുകിയ മരുഭൂമിയിലെ ആദ്യത്തെ ജലസ്രോതസ്സു,  ഉറവ വെറ്റാതെ ഇന്നും ജന ലക്ഷങ്ങള്‍ക്ക് ദാഹമകറ്റുന്ന സംസം എന്ത് കൊണ്ടും അത്ഭുതം തന്നെ!! 
മകന്‍ ദാഹിച്ചു കരയാന്‍ തുടങ്ങിയപ്പോള്‍ ഹാജര ബീവി വെള്ളമന്വേഷിച്ചു ഓടി നടന്ന രംഗങ്ങള്‍ സഫ-മര്‍വ മലകള്‍ക്കിടയിലുള്ള സഇയില്‍ പുനരാവിഷ്കരിക്കപ്പെടുമ്പോള്‍, ജമ്രയിലെ കല്ലെരുകളും ബലിയും യഥാക്രമം ഇബ്രാഹീം നബി (അ) ചെകുത്താനെ കല്ലെരിഞ്ഞതും, ഇമായീല്‍ നബിക്ക് പകരം ആടിനെ ബലി നല്കിയതും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കപ്പെടുകയാണ്. അറഫയില്‍ ഒത്തു കൂടുന്ന ജനസഹസ്രം നാളെ നടക്കാനിരിക്കുന്ന മഹ്ഷരയിലെ ഒരുമിച്ചു കൂട്ടപടലിനെ സ്മൃതിമണ്ഡലത്തിലേക്കെത്തിക്കുന്നു..
മക്കയിലെത്തിയ ഇബ്രാഹീം നബിയും ഇസ്മായീൽ നബി (അ) യും അല്ലഹുവിന്റെ കല്പന പ്രകാരം ക‌അബ പുതുക്കിപ്പണിതു. പിന്നീടു ലോക ജനതയെ ഹജ്ജിനു വേണ്ടി വിളിക്കാനുള്ള റബ്ബിന്റെ ആഞ അനുസരിച്ചു പ്രവാചകൻ ഇബ്രാഹീം നബി അലൈഹിവസ്സലാം അപ്രകാരം ചൈതു. ആയിരക്കണക്കിനു വർഷങ്ങൾ‌ക്കിപ്പുറം ഇന്നും ലോക മുസ്ലിംഗൽ ആ വിളിക്കുത്തരം നൽകാൻ ഇന്നും ദുൽ ഹജ്ജു മാസം മക്കയിലെത്തിച്ചേരുന്നു.
ഒടുക്കം വിടപറയാൻ ഹറമിൽ എത്തിച്ചേരുന്ന ഹാജിമാർ ഒരായിരം തവണ ഇനിയും നേരിൽ ക്കാണണമെന്ന മോഹത്തോടെയാണു ത്വവാഫു ചെയ്തു മടങ്ങുന്നതു. 
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് ....ലബ്ബൈക്ക ലാ ശരീക ലക ലബ്ബൈക്ക് ....ഇന്നൽ ഹംദ വന്നിഗ്മ്ത്ത ലകവൽമുൽക് ...ലാ ശരീക ലക ലബ്ബൈക്ക്..........  

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment