
ദുലജ്ജ് മാസത്തിലെ ഒന്പതിനനാണ് അറഫ ദിനം എന്ന് പറയുന്നത്. ഓരോ നാട്ടിലെയും ചന്ദ്ര മാസം മാറുന്നതിനനുസരിച്ച് ഈ ദിവസത്തിലും മാറ്റം വരും. അറഫ ദിനത്തെ പറ്റി പല ചരിത്ര സംഭവങ്ങളും വിവരിക്കപ്പെട്ടിട്ടുണ്ട്. ആദം നബി (അ) നെയും ഹവ്വ ബീവി(റ) യെയും സ്വർഗത്തിൽ നിന്നും പുറത്താക്കിയതിനു ശേഷം അവർ തമ്മിൽ ആദ്യമായി കണ്ടുമുട്ടിയ ചരിത്രം അതിൽ ഒന്നു മാത്രം. ഹാജിമാരുടെ ഹജ്ജിന്റെ രണ്ടാം ദിനമാണു അറഫ. പൊള്ളൂന്നവെയിൽ വകവെക്കാതെ ഹാജിമാർ അന്നെ ദിവസം അറഫയിൽ ഒത്തു കൂടുന്നു. ഹജ്ജിന്റെ കർമ്മങ്ങളിൽ അറഫയുടെ സ്ഥാനം അനുപമമാണ്. ഹജ്ജു അറഫയാണെന്ന റസൂലിന്റെ വാക്കുകള്‍ തന്നെ അതിലേക്കാണ് വെളിച്ചം വീശുന്നത്. നബി (സ) തങ്ങള്‍ തന്റെ അനുയായി വൃന്ദവുമൊത്ത് തങ്ങളുടെ ഹജ്ജിനായി മദീനയില്‍ നിന്നും മക്കയിലേക്ക് പുറപ്പെട്ടു. അങ്ങനെ അറഫ മൈദാനിയില്‍ വെച്ച് പ്രവാചകർ (സ) തങ്ങള്‍ പതിനായിരക്കണക്കിന് സ്വഹബതിനെ സാക്ഷി നിര്‍ത്തി നടത്തിയ വിടവാങ്ങൽ പ്രസംഗം അറഫാ ദിനത്തെ കുറിച്ചു പറയുമ്പോൾ സ്മരിക്കാതിരിക്കാനാവില്ല തന്നെ.
അറഫാ ദിനത്തിൽ ഹാജിമാര്‍ക്കല്ലതവര്‍ക്ക് നോമ്പു നോല്ക്കൽ ശക്തമായ സുന്നത്താണെന്നു പ്രവാചകർ (സ) പറഞ്ഞിട്ടുണ്ട്.
അബൂ ഖതാദ (റ) വിൽ നിന്നു: അറഫാ ദിവസത്തെ നോമ്പിനെ കുറിചു നബി (സ) ചോദിക്കപ്പെട്ടു. അവിടുന്നു ഇപ്രകാരം അരുളി: കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ ഒരോ വരഷത്തെ പാപങ്ങളെ അതു പൊറുപ്പിക്കും.( സ്വഹീഹു മുസ്ലിം 1977)
അറബ് രാഷ്ട്രങ്ങളില്‍ ഈ വര്‍ഷം നവംബര്‍ 15 നും ഇന്ത്യയിലും മറ്റും 16 നും ആണ് അറഫ നോമ്പിന്റെ ദിവസം.
0 അഭിപ്രായങ്ങള്‍:
Post a Comment