വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Wednesday, November 10, 2010

ബലി പെരുന്നാള്‍ ആശംസകള്‍

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരായിരം സ്മരണകളുണര്‍ത്തി ഒരിക്കല്‍ കൂടി ബലി പെരുന്നാളിന്റെ സുന്ദര ദിനങ്ങള്‍ സമാഗതമായി. ഇബ്രാഹീം നബിയുടെയും ഇസ്മായീല്‍ നബിയുടെയും (അ)ത്യാഗ നിര്‍ഭരവും തീക്ഷ്ണവുമായ ചരിതം ഓര്‍മ്മകളിലുണര്‍ത്തി കൊണ്ട് മക്കയിലും പരിസര പ്രദേശങ്ങളിലും ലബ്ബൈക്കിന്റെ വിളികള്‍ അലയടിച്ചു കൊണ്ടിരിക്കുന്നു.
ദുല്‍ ഹജിന്റെ പോന്നമ്പിളി മാനത്തുദിച്ചത് മുതല്‍ ഓരോ മുസല്‍മാന്റെയും ചുണ്ടിലും ഹൃദയത്തിലും തക്ബീരിന്റെ മണിനാദം അലയടിക്കുകയായി.
ലോക മുസ്ലിം ജനത ഒരേ മെയ്യും മനസ്സുമായി ബലി പെരുന്നലിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന ഈ അസുലഭ മുഹൂര്‍ത്തത്തില്‍ അനസ്വീയം കുടും‌ബ സമേതം നേരുന്നു, സ്നേഹവും സമധാനവും   കളിയാടുന്ന ഒരായിരം ബലിപെരുന്നാള്‍ ആശംസകള്‍.  
അല്ലാഹു അക്ബര്‍ അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍,
ലാ ഇലാഹ ഇല്ലല്ലാഹു വള്ളാഹു അക്ബര്‍,
അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്......

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment