വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Friday, December 3, 2010

സംഭവ ബഹുലമീ മുഹറം


 മുഹറം എന്നാല്‍ നിഷിധമാക്കപ്പെട്ടത്‌, പവിത്രമായത് എന്നെല്ലാമാണ്   അറബിയില്‍ അര്‍ഥം.  ഇസ്ലാമിക കലണ്ടര്‍ അനുസരിച്ച് ഒന്നാമത്തെ മാസമാണ്  മുഹറം  . മുഹറം എന്ന വാക്ക് ഹറാം അഥവാ നിഷിദ്ധമായത്  എന്ന അറബി വാക്കില്‍ നിന്നും വന്നതാണെന്നാണ് പ്രഭാലഭിപ്രായം. ഇസ്ലാം നിയമമനുസരിച്ച് യുദ്ധം നിരോധിക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നാണ് മുഹറം.] إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْراً فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلا تَظْلِمُوا فِيهِنَّ أَنْفُسَكُمْ [ [التوبة/36]  അള്ളാഹു പറയുന്നു : ആകാശങ്ങളും ഭൂമിയും ശ്രിഷ്ടിച്ച ദിവസം അള്ളാഹു രേഖപ്പെടുതിയതനുസരിച്ചു അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാലു) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌. (തൌബ 36)
عن ابن عباس - رضي الله عنهما - قال : قدم رسول الله r المدينة فوجد اليهود يصومون يوم عاشوراء ، فسئلوا عن ذلك ، فقالوا : هذا اليوم الذي أظهر الله فيه موسى وبني إسرائيل على فرعون ، فنحن نصومه تعظيماً له ، فقال رسول الله r : ( نحن أولى بموسى منكم ، فأمر بصيامه) أخرجه البخاري ومسلم ، وفي رواية لمسلم : ( فصامه موسى شكراً ، فنحن نصومه
 മുഹറം മാസത്തിന്റെ പവിത്രത പറഞ്ഞാല്‍ തീരാത്തതാണ്. മുഹറം ഒമ്പതിനും പത്തിനും നോമ്പ് നോല്‍ക്കുന്നത് വളരെ പുന്ന്യമുള്ള കാര്യമാണ്. പ്രവാചകര്‍صلى الله عليه وسلم മദീനയില്‍ എത്തിയ ശേഷം മുഹറം പത്തിന് ജൂതര്‍ വൃതമനുഷ്ടിക്കുന്നത് അവിടുന്ന് അറിയാനിടയായി. നബി അവരോടു  അതിനെ പറ്റി ചോദിച്ചപ്പോള്‍ . അവര്‍ മൂസാ നബി (അ) ഉം  ബനൂ ഇശ്രീല്യറം  ഫിരൌനില്‍ നിന്നും രക്ഷപെട്ട ദിവസമാണ്.അത് ആ ദിവസത്തെ ബഹുമാനിക്കാനാണ് നോമ്പ് നോല്‍ക്കുന്നതെന്ന് പറഞ്ഞു. അപ്പോള്‍ നബി  صلى الله عليه وسلمപറഞ്ഞു ഞങ്ങളാണ്  നിങ്ങളെക്കാള്‍ മൂസാ (അ)  ഏറ്റവും  അടുത്തവര്‍. അങ്ങനെ നബിصلى الله عليه وسلم ആ ദിവസം നോമ്പ്  നോല്‍ക്കാന്‍ പറഞ്ഞു എന്ന് ഹസീസുകളില്‍ കാണാം
മുഹറം മാസത്തില്‍ നോമ്പ് നോല്‍ക്കല്‍ വളരെ കൂലിയുള്ള കാര്യമാണെന്ന് പ്രവാചകർ صلى الله عليه وسلمയുടെ ഹദീസുകളില്‍ നിന്നു വ്യക്തമായതാണ്. എന്നാല്‍, ചില ഹദീസുകളില്‍ ജൂതരോട് സാദൃശ്യമാവുന്നത് ഒഴിവാക്കാന്‍ മുഹറം പതിനോട് കൂടെ ഒമ്പതിനോ അല്ലെങ്കില്‍ പതിനൊന്നിനോ കൂടി നോമ്പ് നോല്‍ക്കല്‍ സുന്നത്താണെന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. 
മുഹറം മാസത്തില്‍ നോമ്പ് നോല്‍ക്കുന്നത് വളരെ കൂലിയുല്ലതാനെന്നും ഒരു നോമ്പിനു മുപ്പതു നോമ്പിനെ പുണ്യം ലഭിക്കുമെന്നും പല പണ്ഡിതരും പറഞ്ഞിട്ടുണ്ട്. പണ്ട് കാലം മുതല്‍ക്കു തന്നെ മൂന്നു പത്തുകള്‍ ആണ് വളരെ പവിത്രമായി കണക്കാക്കപ്പെട്ടു വന്നിരുന്നത്. റമദാനിലെ അവസാനത്തെ പത്തും. ദുല്‍ ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തും പിന്നെ മുഹറം മാസത്തിലെ ആദ്യത്തെ പത്തും. മുഹറം മാസത്തിന്റെ പവിത്രത പല ഹദീസുകളിലൂടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. 
ഇസ്ലാമിന് മുമ്പ് ജാഹിലിയ്യ കാലത്ത് അവര്‍ വര്‍ഷങ്ങള്‍ കണക്കാക്കിയിരുന്നത് ആനക്കലഹ സംഭവം നടന്ന വർഷം  അനുസരിച്ചായിരുന്നു. പില്‍കാലത്ത് ഉമർ ബ്നുൽ  ഖതാബ് ‌رضي الله عنه ന്റെ കാലത്ത് ആണ് ഇസ്ലാമിക കലണ്ടർ നിലവില്‍ വരുന്നതും അത് പ്രകാരം വര്‍ഷങ്ങള്‍ കണക്കാക്കാന്‍ തുടങ്ങിയതും. മക്കയില്‍ ബഹു ദൈവ വിശ്വാസികളുടെ അക്രമം സഹിക്ക വയ്യാതായപ്പോള്‍ പ്രവാചകരുംصلى الله عليه وسلم അനുയായി വൃന്ദവും മക്കയില്‍ നിന്നും മദീനയിലേക്ക് പലായനം ചെയ്തു. പില്‍കാലത്ത് ഈ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഹിജ്റ കലണ്ടര്‍ നിലവില്‍ വരുന്നത്. ഇത് പ്രകാരം ക്രിസ്താബ്ദം 622  ജൂലൈ 16  വെള്ളിയാഴ്ച ആണ് മുഹറം ഒന്ന്. അങ്ങനെ അവിടം മുതല്‍ ആണ് ഹിജ്റ വര്‍ഷങ്ങള്‍ കണക്കു കൂട്ടി വരുന്നത്. 
മുഹറം മാസം ഇസ്ലാമിക ചരിത്രത്തിലെ പല സുപ്രധാന സംഭവ വികാസങ്ങള്‍ക്കും സാക്ഷ്യം  വഹിച്ച മാസമാണ്. പ്രവാചകന്റെ صلى الله عليه وسلم പൌത്രനും ഖലീഫയുമായിരുന്ന ഹസ്രത് ഹുസൈന്‍ رضي الله عنه വിന്റെ രക്തം വീണു കളങ്കിതമായ കര്‍ബലയുടെ ചരിത്രം നമുക്കറിയാവുന്നതാണ്. ഖലീഫ യസീദിന്റെ  ദുര്‍ഭരണത്തില്‍ വീര്‍പ്പുമുട്ടി സഹിക്കാനാവാതെ  വന്നപ്പോള്‍  ഇറാഖിലെ ജനങ്ങള്‍ കത്തയച്ചു ആവശ്യപെട്ട പ്രകാരം ഹുസൈന്‍ رضي الله عنه വും പരിവാരവും ഇറാഖിലേക്ക് അവിടത്തെ ജനങ്ങൾ കത്തില്‍ ആവശ്യപ്പെട്ട പ്രകാരം ഇറാഖിലേക്ക് പുറപ്പെട്ടു. അവര്‍ അവിടെ എത്തിയപ്പോഴേക്കും ഇറാഖി ജനത മുഴുവന്‍ കാൽമാറുകയും ഹുസൈന്‍ رضي الله عنه വിനും സംഘത്തിനും  അഭയം നല്കാന്‍ വിസമ്മതിക്കുകയും ചെയ്തു. പിന്നീട് ദാഹമാകറ്റാൻ ‍ ഒരു തുള്ളി വെള്ളം പോലും നല്കാന്‍ തയ്യാറാവാതെ ഹുസൈന്‍ رضي الله عنه വിനെയും കുടുംബത്തെയും കൊലപ്പെടുത്തുകയും ചെയ്ത സംഭവം ഇസ്ലാമിക ചരിത്രത്തിലെ എന്നത്തേയും കറുത്ത ആദ്യം തന്നെയാണ്.
മുഹറം മാസത്തിലാണ് മൂസാനബി (അ) യുടെയും ബനൂ ഇസ്രാഈല്യരുടേയും  മുഖ്യ ശത്രുവും സ്വയം ദൈവമാണെന്ന് വാദിക്കുകയും ചെയ്തിരുന്ന ഫിർ‌ഔന്റെ അക്രമത്തില്‍ നിന്നു മൂസാ നബി(അ) യും സത്യവിശ്വാസികളും രക്ഷപ്പെട്ടതെന്നും  ചരിത്രം പറയുന്നു.  
മുഹറം മാസത്തിലെ ചരിത്ര സംഭവങ്ങള്‍ നിരവധിയാണ്.  നിരോധിക്കപ്പെട്ട ഖനി ഭക്ഷിച്ചതിനാല്‍ ആദം നബി (അ) യെയും ഹവ്വ ബീവി (റ) യെയും സ്വര്‍ഗത്തില്‍ നിന്നും അള്ളാഹു പുറത്താക്കി ഭൂമിയിലേക്കയച്ചു. അങ്ങനെ ആദം നബി (അ) യുടെ പശ്ചാത്താപം അള്ളാഹു സ്വീകരിച്ചതും മുഹറം മാസത്തിലാണെന്നാണു പ്രഭലാഭിപ്രായം. 
 യുസുഫ് നബി (അ) യെ പിതാവ് യാക്കൂബ് നബി (അ) കൂടുതല്‍ സ്നേഹിക്കുന്നുവെന്ന കാരണത്താല്‍ സഹോദരങ്ങള്‍ യൂസുഫ് നബി (അ) നെ  കിണറ്റിലെറിഞ്ഞു. പിന്നീട് അതു വഴി വന്ന വഴിയാത്രക്കാര്‍ യുസുഫ് നബിയെ കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തി ഈജിപ്തില്‍, അബ്ദു അസീസ്‌ രാജാവിന്‌ അടിമയായി വില്‍ക്കുകയും ചെയ്തു. അസീസ്‌ രാജാവിന്റെ ഭാര്യക്ക്‌ യൂസുഫ് നബി (അ) നോട് തോന്നിയ അനുരാഗം പിന്നീട് യൂസുഫ് നബി (അ)നെ ജയിലില്‍ കൊണ്ടെത്തിച്ചു. അവസാനം യൂസുഫ് നബി ജയില്‍ മോചിതനയതും  തന്റെ മകന്‍ നഷ്ടപ്പെട്ട ദുഃഖം താങ്ങാനാവാതെ കരഞ്ഞു കരഞ്ഞു യാക്കൂബ് നബിക്ക് കണ്ണുകളുടെ നഷ്ട്പ്പെട്ട കാഴ്ച്ച ശക്തി  യൂസുഫ് നബി( അ) ന്‍റെ കുപ്പായം യാക്കൂബ് നബി (അ) ന്‍റെ മുഖതിട്ടപ്പോള്‍  വീണ്ടു കിട്ടിയതും നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം യുസുഫ് നബിയും യാക്കൂബ് നബിയും പരസ്പരം കണ്ടുമുട്ടിയതും മുഹറം മാസത്തിലാണ്.
ഒരു ആഘോഷ ദിവസം പിതാവ് ആസര്‍ ഇബ്രാഹിം നബിയെ കൂടെ വിളിച്ചു.  ഇബ്രാഹിം നബി(അ)  താന്‍ രോഗിയാണെന്നും വരുന്നില്ലെന്നും പറഞ്ഞു. പിന്നീട് ഇബ്രാഹിം നബി (അ)  അവരുടെ ആരാധനാലയത്തില്‍ കയറി അവിടെ ആരാധിക്കപ്പെട്ടിരുന്ന ബിംബങ്ങളെ മുഴുവന്‍ തകര്‍ക്കുകയും ഏറ്റവും വലിയ ബിംബത്തിന്റെ കഴുത്തില്‍ തകര്‍ക്കാന്‍ ഉപയോഗിച്ച മഴു കേട്ടിതൂകുകയും ചെയ്തു.  ആരാന്നു നമ്മുടെ ദൈവങ്ങളെ ഇപ്രകാരം ചെയ്തതെന്ന നേതാവിന്റെ ചോദ്യത്തിന് ഇബ്രാഹിം എന്ന് പേരുള്ള ഒരാള്‍ നമ്മുടെ ദൈവങ്ങളെ തള്ളിപ്പറയുന്നത് ഞങ്ങള്‍ക്കറിയാമെന്നു ജനങ്ങള്‍ പറഞ്ഞു. അങ്ങനെ ഇബ്രാഹിം നബിയെ ജനസമക്ഷം കൊണ്ട് വരികയും വിചാരണ ചെയ്യുകയും  തീയിലിട്ടു കരിക്കാന്‍ വിധിക്കുകയും ചെയ്തു. അപ്പോള്‍ അള്ളാഹു തആല തീയിനോട് ഇബ്രാ‍ഹിം നബിയുടെ മേല്‍ നീ തണുപ്പും രക്ഷയുമാവുക എന്ന് പറഞ്ഞു. ഒടുക്കം ആ തീക്കുണ്ടാരത്തില്‍ നിന്നും ഇബ്രാഹിം നബിയെ അള്ളാഹു ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുത്തിയത് മുഹറം മാസത്തിലാണ്. 
സമോദു ഗോത്രത്തിലേക്കു നിയോഗിതനായ നൂഹു നബി (അ) വളരെ നീണ്ട തൊള്ളായിരത്തി  അമ്പത് വര്‍ഷം പ്രബോധനം നടത്തിയിട്ടും വിരളിലെണ്ണാവുന്ന അനുയായികളെ മാത്രമാണ് ലഭിച്ചത്. അവിശ്വാസികളെ ഭൂമിയില്‍ നിന്നും നമവശേഷമാക്കാന്‍ അല്ലാഹുവിനോട് അദ്ദേഹം പ്രാര്‍ത്ഥിച്ചു. ഉത്തരമെന്നോണം അള്ളാഹു നൂഹു (അ) നോട് ഒരു കപ്പല്‍ ഉണ്ടാക്കാനും  വിശ്വാസികളെയും ഒപ്പം ഭൂമുഖത് ഉണ്ടായിരുന്ന എല്ലാ ജീവജാലങ്ങളില്‍ നിന്നു ഓരോ ജോഡി ഇണയെയും കപ്പലില്‍ കയറ്റാനും ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം അപ്രകാരം ചെയ്തു. പിന്നീട് ആകാശത്ത് നിന്നും കനത്ത പേമാരി വര്‍ഷിക്കുകയും  ഭൂമിയില്‍ നിന്നും അസാധാരണമാം  വിധം ഉറവ പൊട്ടി ഒലിക്കുകയും തല്‍ഫലമായി മഹാപ്രളയം സംഭവിക്കുകയും ചെയ്തു. ദിവസങ്ങള്‍ നീണ്ടു നിന്ന പ്രളയത്തില്‍ ഭൂമിയിലെ സകല ജീവജാലങ്ങളും നാമാവശേഷമായി. ഈ മഹാപ്രളയത്തിനു ശേഷം കപ്പല്‍ 'ജൂതിയ്യ്‌' എന്ന പര്‍വ്വതത്തില്‍ നങ്കൂരമിട്ടതും മുഹറം മാസത്തിലായിരുന്നു.
അള്ളാഹു തആല അര്ഷും ലൌഹുല്‍ മഹ്ഫൂദും  ശ്രിഷ്ടിച്ചതും ജിബ്രീല്‍ നെ പടച്ചതും മുഹറം മാസത്തിലായിരുന്നു. ഭൂമി ശ്രിഷ്ടിക്കപ്പെട്ടതും ഭൂമിയില്‍ ആദ്യമായി മഴ വർഷിച്ചതും മുഹറത്തില്‍ തന്നെ.
അല്ലാഹുവ്ന്റെ അനുമതിയില്ലാതെ സ്വന്തം ജനതക്കിടയില്‍ നിന്നും മറ്റൊരിടത്തേക്ക് പുറപ്പെട്ട യുനുസ് നബി (അ)യെ  ഒരു മത്സ്യം വിഴുങ്ങുകയും മത്സ്യ വയറ്റില്‍ കിടന്നു യൂനുസ് നബി അള്ളാഹു താലയോട് മനമുരുകി പ്രാര്‍ത്ഥിക്കുകയും പശ്ചാത്തപിക്കുകയും ചൈയ്തപ്പോള്‍ അള്ളാഹു അദ്ധേഹത്തെ മത്സ്യത്തിന്റെ വയറ്റില്‍ നിന്നും രക്ഷപ്പെടുതിയതും മുഹറം മാസത്തിലായിരുന്നു.
അല്ലഹുബിന്റെ പ്രവാചകനായ അയ്യുബ് നബി നെ അള്ളാഹു മഹാവ്യാധി കൊണ്ടും മറ്റു പലവിധ ബുദ്ധിമുട്ടുകള്‍ കൊണ്ടും പരീക്ഷിച്ചു, എല്ലാ വിധ പരീഷനങ്ങളിലും അടിപതറാതെ പിടിച്ചു നിന്ന അദ്ദേഹം അല്ലാഹുവിനെ പാതയില്‍ നിന്നു അണുവിട വ്യതിച്ചളിക്കുകയോ ദൈവ  സ്മരണയില്‍ നിന്നു പിന്വങ്ങുകയോ ചെയ്യുകയുണ്ടായില്ല. അവസാനം അദേഹത്തിന് അള്ളാഹു പൂര്‍ണ്ണ  രോഗ ശാന്തി നല്‍കുകയും എല്ലാ വിധ അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്തതും ഇങ്ങനെ ഒരു മുഹറം മാസത്തില്‍ തന്നെയായിരുന്നു.
ജൂദാസ് വളരെ ചുരുങ്ങില വെള്ളിക്കാശിനു വേണ്ടി ഇസ്സ നബി (അ) നെ ഒറ്റിക്കൊടുക്കുകയും അവര്‍ ഈസാ  നബി (അ) നെ പിടി  കൂടാനായി വന്നപ്പോള്‍ അല്ല്ലഹു തആല ഈസാ നബി (അ) നെ ആകാശത്തേക്കുയർത്തിയതും മുഹറം മാസത്തില്‍ തന്നെ. 
അവസാനത്തെ നബിയും കാരുണ്ണ്യട്ത്തിന്റെ കേതാരവുമായ മുഹമ്മദ്‌ മുസ്തഫ صلى الله عليه وسلم തങ്ങളില്‍ നിന്നു യാതൊരു വിധ തെറ്റുകളും സംഭവിക്കില്ലെന്നു അള്ളാഹു തആല വാക്ക് കൊടുത്തതും മുഹറം മാസത്തിലെ അപൂര്‍വ സംഭവങ്ങളില്‍ ഒന്നാണ്. 
അബൂബക്കര്‍ സിദ്ദീഖ് رضي الله عنه ശേഷം ഇസ്ലാമിലെ രണ്ടാം ഖലീഫയും , കിസ്ര- കൈസ്സര്‍ തുടങ്ങിയ രാജ്യങ്ങളുടെ കോട്ട കൊത്തളങ്ങള്‍ കിടു കിടാ വിറപ്പിച്ച, ലോക ചരിത്രത്തില്‍ തുല്യതിയില്ലാത്ത സത്യ സമത്വ നീതി നിഷ്ടകളില്‍ അതിഷ്ടിതമായ ഭരണം കാഴ്ച വെച്ച, ഇസ്ലാമിക സൈന്യങ്ങള്‍ ഓരോരോ രാജ്യങ്ങള്‍ പിടിച്ചടക്കി അതിവിശാലമായ രജ്യത്തിന്റെ അധിപനയിരുന്നിട്ടും വളരെ ലളിതജീവിതം നയിച്ച , ജാഹിലിയ്യ കാലത്തും ഇസലാമിക കാലത്തും ഏതൊരാളുടെയും പേടിസ്വപ്നമായിരുന്ന പ്രവാചകർ  صلى الله عليه وسلم തങ്ങള്‍ സ്വര്‍ഗം കൊണ്ട് സന്തോഷ വാർത്ത അറിയിച്ച പത്തു പേരില്‍ ഒരാളുമായ ഹസ്രത് ഉമറുബ്നുല്‍ ഖതാബ്‌ رضي الله عنه രക്ത സക്ഷിയയതും മുഹരത്തിന്‍റെ കണ്ണീറിൽ‍ കുതിര്‍ന്ന അധ്യായങ്ങളില്‍ പെട്ടത് തന്നെ. 
എല്ലാറ്റിനും പുറമേ ഈ ലോകം തന്നെ കീഴ്മേല്‍ മറിയുന്ന സകല ജീവികളും ഈ ലോകം തന്നെയും അവസാനിക്കുന്ന ഖിയാമത്ത്‌ നാള്‍ .സംഭവിക്കാനിരിക്കുന്നതും മുഹറം മാസത്തില്‍  തന്നെ ആയിരിക്കും എന്ന് പല പണ്ഡിതന്മാരും അപിപ്രയപ്പെട്ടിട്ടുണ്ട്.

ഇസലാമിക കലണ്ടറില്‍ നിന്നു ഒരു വര്‍ഷം അടര്‍ന്നു വീഴുകയും പുതിയ സൂര്യോദയങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്യുമ്പോള്‍ ഒരു വേള നാം ചിന്തിക്കുക, കൊഴിഞ്ഞു വീണ ദിവസങ്ങളില്‍ നമുക്കെന്തു നേടാനായി? വരും ദിവസങ്ങളില്‍ നമുക്കെന്തെല്ലാം ചെയ്യാനാവും? മുഹറം ഇസലാമിക കലണ്ടറിലെ പുതുവര്‍ഷമാണെങ്കിലും ഒരിക്കലും അതിനെ ആഘോഷമാക്കി മാറ്റാതെ അല്ലാഹുവിന്റെ വിധി വിലക്കുകല്‍ക്കനുസരിച്ചു ജീവിക്കാനും അവന്‍ ഇഷ്ടപെട്ട സല്‍കര്‍മ്മങ്ങള്‍ ചെയ്യാനുന്മുള്ള ഒരു സുവര്‍ണവസരമായി കണക്കാക്കി അല്ലാഹുവിന്റെ പ്രീതി നേടാനാവുന്നത് ചെയ്യുക. 
എല്ലാവര്ക്കും നന്മയും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞ ഒരായിരം ദിനങ്ങളുണ്ടാവട്ടെ എന്നു അനസ്വീയം കുടുംബ സമേതം ആശംസിക്കുന്നു.

1 comment: