വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Sunday, December 5, 2010

നബി (സ) പറഞ്ഞ കഥകള്‍:ഒന്ന്

ഉമ്മ

നബി (സ) തങ്ങൾ മുന്നിൽ കൂടിയിരിക്കുന്ന സ്വഹാബത്തിനെ ഒന്നടങ്കം ഒന്ന് നോക്കി. എല്ലാവരുടെയും  കണ്ണൂകൾ പ്രവാച്ചകനിലേക്ക് തന്നെ. പ്രവാചകര്‍ (സ) പറയുന്നത് കേള്‍ക്കാന്‍ കണ്ണും കാതും കൂര്‍പ്പിചിരിക്കുകയാണവര്‍. . നബി (സ) എല്ലാവരെയും ഒന്ന് നോക്കി പുഞ്ചിരിച്ചു എന്നിട്ട് കഥ പറയാന്‍ തുടങ്ങി, സുലൈമാന്‍ നബിക്ക് അള്ളാഹു നല്‍കിയ അസാമാന്യ ബുദ്ധി വൈഭവത്തെ കുറിക്കുന്ന  കഥ ....


ദാവൂട്  നബി  (അ) ന്റെ കാലത്താണ്  സംഭവം നടക്കുന്നത്.
ഒരിക്കല്‍ രണ്ടു സ്ത്രീകള്‍ തങ്ങളുടെ മുലകുടി പ്രായം ഉള്ള കുഞ്ഞുങ്ങളുമായി സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് എവിടെനിന്നോ  ഒരു പുലി അവര്‍ക്ക് നേരെ ചാടി വീണു. അവരിരുവരും ഓടി രക്ഷ്പ്പെടാൻ ശ്രമിച്ചെങ്കിലും ഒരാളുടെ കുഞ്ഞിനെ പുലി പിടിച്ചു. പക്ഷെ, കുറച്ചു കഴിഞ്ഞപ്പോള്‍ അവരില്‍ ഒരു സ്ത്രീ പറഞ്ഞു." ഇതെന്റെ കുട്ടിയാണ്, നിന്റെ  കുഞ്ഞിനെയാണ് പുലി കൊണ്ട് കൊണ്ടുപോയത്'.അപ്പോള്‍ രണ്ടാമത്തെ സ്ത്രീയും അത് തന്നെ പറഞ്ഞു. അവര്‍ തമ്മില്‍ തര്‍ക്കം മൂര്ചിച്ചപ്പോള്‍ അവസാനം പ്രശ്നം  ഭരണാധികാരി ദാവൂദ് നബി അലൈഹിസ്സലമിന്റെ മുന്നിലെത്തി.
ദാവൂട് നബി അലൈഹിസ്സലമിന്റെ മുമ്പിലും അവര്‍ ഇരുവരും തങ്ങളുടെ വാദങ്ങളില്‍ ഉറച്ചു നിന്നു. എന്നാല്‍ അവരില്‍ അദ്യത്തെ സ്ത്രീ അടുത്ത സ്തീയെക്കള്‍ കുറച്ചു കൂടി നന്നായി വാദിച്ചു കൊണ്ടിരുന്നു. അത് കാരണം ദാവൂദ്  നബി (അ) ആ സ്ത്രീക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു.
അവള്‍ വളരെ സന്തോഷിക്കുകയും കുഞ്ഞിനെ എടുത്തു പോവുകയും ചെയ്തു.
എന്നാല്‍ വിധി എതിരായ സ്തീ വളരെ ദുഖിക്കുകയും കരയുകയും ചെയ്തു. അവരിരുവരെയും  നബിയുടെ പുത്രനും പ്രവാചകനുമായ സുലൈമാന്‍  നബി (അ)  കാണാനിടയായി. അവരെ അടുത്ത് വിളിച്ചു അദ്ദേഹം സംസാരിക്കുകയും വിഷയമാരായുകയും ചെയ്തു. അവര്‍ നടന്ന സംഭവങ്ങള്‍ മുഴുവനും അദ്ധേഹത്തെ ധരിപ്പിക്കുകയും ദാവൂദ് നബിയുടെ വിധിയെ കുറിച്ച് പറയുകയും ചെയ്തു. സുലൈമാന്‍ നബി (അ) എല്ലാം വളരെ ശ്രദ്ധയോടെ കേട്ടു നിന്നു. അദ്ധേഹം ചിന്തിച്ചു ഇതില്‍ ഞാന്‍ ബുദ്ധിയല്ല തന്ത്രമാണ് പ്രയോഗിക്കേണ്ടത്. 
കുഞ്ഞിനേയും സ്ത്രീകളെയും തന്റെ മുന്നില്‍ ഹാജരാക്കാന്‍ സുലൈമാന്‍ നബി (അ) കല്‍പ്പിച്ചു.
സ്ത്രീകള്‍ ഇരു ഭാഗത്തുമായി നിന്നു. കുഞ്ഞിനെ നിലത്തു കിടത്തി. സുലൈമാന്‍ നബി (അ)  ഓരോരുത്തരോടും ചോദിച്ചു'. "ഇത് നിങ്ങളുടെ കുഞ്ഞാണോ?"
അവര്‍ അവരുടെ നിലപാടുകള്‍ വീണ്ടും ആവര്‍ത്തിച്ച്‌ പറഞ്ഞു. "എന്റെ കുഞ്ഞാണ്"
സുലൈമാന്‍ നബി (അ) അവരോടായി വീണ്ടും ചോദിച്ചു. "ഇത് അടുത്തയാളുടെ കുഞ്ഞല്ലെന്ന്  നിങ്ങള്‍ക്കുറപ്പാണോ?"
അവര്‍ ഓരോരുത്തരും വീണ്ടും പറഞ്ഞു. " ഉറപ്പാണ്‌‌"
ഭടന്മാരോട് സുലൈമാന്‍ നബി (അ) പറഞ്ഞു : "ഒരു വാള്‍  കൊണ്ട് വരൂ, ഞാന്‍ കുട്ടിയെ രണ്ടായി മുറിച്ചു ഇവർക്കു വീതിച്ചു നൽകട്ടെ"
അപ്പോഴും ആദ്യത്തെ സ്ത്രീ തന്റെ നിലപാടില്‍ ഉറച്ചു തന്നെ നിന്നു. പക്ഷെ, അടുത്ത സ്ത്രീ കരയാന്‍ തുടങ്ങി അവള്‍ പറഞ്ഞു " കുഞ്ഞിനെ കൊല്ലരുത്, കുഞ്ഞിനെ അവള്‍ക്കു കൊടുത്തേക്കുക."
സുലൈമാന്‍ നബി (അ) അവളെ നോക്കി മന്ദഹസിച്ചു.എന്നിട്ട് കുഞ്ഞിനെ ആ  പറഞ്ഞ സ്ത്രീക്ക് വിട്ടു കൊടുക്കാന്‍ ഉത്തരവിട്ടു
(ബുഖാരി, മുസ്ലിം എന്നീ  ഹദീസ്  ഗ്രന്ധങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസിന്റെ സ്വതന്ത്രാവിഷ്കാരം)  

1 comment:

  1. പുറകിലെ കളര്‍ മാറ്റ്

    ReplyDelete