വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Wednesday, December 8, 2010

മമ്പുറം തങ്ങള്‍: മായാത്ത മാര്‍ഗ്ഗ ദീപംമമ്പുറം സയ്യിദ് അലവി തങ്ങള്‍ (ഖദ്ദസല്ലാഹു സിർറഹുല്‍ അസീസ്‌)  അന്ത്യ വിശ്രമം കൊള്ളുന്ന മമ്പുറം  മഖാം ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും  കൂടുതല്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്ന  സിയാരത്ത് കേന്ദ്രങ്ങളില്‍ പെട്ടതാണ്. 1800-1900  കാലഘട്ടങ്ങളില്‍ മലബാറിലെ മുസ്ലിംഗളുടെ ആത്മീയ നേതൃത്വത്തോടൊപ്പം തന്നെ,  കിരാത നിയമങ്ങള്‍ നടപ്പാക്കുകയും മുസ്ലിങ്ങളെ ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തിരുന്ന ബ്രിട്ടീഷ്‌ അധിനിവേശത്തിനെതിരെ പോരാടുകയും പടനയിക്കുകയും ചെയ്ത അതുല്ല്യ വ്യക്തിത്വമായിരുന്നു അദ്ദേഹം. മലബാറിലെ മുഴുവന്‍ മുസ്ലിങ്ങളുടെയും ആത്മീയ നേതാവായി അവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി വരുമ്പോഴും സാമൂഹ്യ ഇടപെടലുകള്‍ നടത്തി അന്യ മതസ്തര്‍ക്കിടയിലും തന്റെ വ്യക്തി പ്രഭാവം പ്രകടിപ്പിക്കാന്‍ അദ്ധേഹത്തിനു കഴിഞ്ഞുവെന്നത് വിസ്മരിക്കാനാവില്ല. ഖദിരിയ്യ ത്വരീഖതിന്റെ ശൈഖും ഉമര്‍ ഖാദി (റ) വിന്റെ ഗുരുവും മാര്‍ഗ ദര്ഷിയും ആയിരുന്ന സയ്യിദ് അലവി തങ്ങള്‍ വിജ്ഞാനത്തിന്റെ നിറകുടവും കര തീര്‍ന്ന ദൈവഭക്തിയ്ക്കുടമയുമായിരുന്നു.
1921  കാലത്തു തിരൂരങ്ങാടി, കോട്ടക്കല്‍ തിരൂര്‍, പന്തരങ്ങാടി പരപ്പനങ്ങാടി, താനൂര്‍ എന്നിവടങ്ങളില്‍ ശക്തിയാര്‍ജിച്ച മാപ്പിള ലഹളയില്‍ അലവി (ഖ.സി)തങ്ങളുടേയും  ശിഷ്യന്‍ ഉമര്‍ ഖാദി (ര)യുടെയും പങ്ക് മുസ്ലിം പടയാളി ആലി മുസ്ലിയര്‍ക്കൊപ്പം തന്നെയാണ്. കേരള ജനതയെ വിശേഷിച്ചും മുസ്ലിം സമൂഹത്തെ വെട്ടയാടിപ്പിടിക്കാനും അവരെ ഉന്മൂലനാശം വരുത്താനും തുനിഞ്ഞിറങ്ങിയ ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ നഖ ശിഖാന്തം സന്ധിയില്ലാ  സമരം ചെയ്യാന്‍  തങ്ങളും അനുയായികളും കാണിച്ച ആത്മ ധൈര്യവും ആര്‍ജ്ജവവും ചരിത്രത്തിനൊരിക്കലും വിസ്മരിക്കാനാവില്ല. പില്കാലത്ത് ഇന്ത്യന്‍ സ്വതന്ത്ര്യ സമര ചരിത്രത്തില്‍ നിന്നും സയ്യിദ് അലവി തങ്ങളുടെയും ആലി മുസ്ലിയാരുടെയും ഉമര്‍ ഖാദി (റ) ന്റെയും പേരുകൾ മാഞ്ഞു പോയത് ചരിത്രം പഠിക്കാത്തത് കൊണ്ടോ പഠിക്കാന്‍ തയ്യാറാവാത്തത് കൊണ്ടോ മാത്രമാണ്. 
ഹിജ്റ വര്‍ഷം 1180 ല്‍ സയ്യിദ് അലവി ടാങ്ങല്ടെ അമ്മാവനും പ്രസിദ്ധ പണ്ഡിതനും എഴുത്ത്കാരനും സര്‍വോപരി ഇസ്ലാമത പബൊധകനുമായിരുന്ന ശൈഖ്‌ ജിഫ്രി യമനില്‍ നിന്നും കോഴിക്കോട് കപ്പലിറങ്ങുന്നതു മുതലാണ് സയ്യിദ് അലവി തങ്ങളുടെ കേരളവുമായുള്ള ബന്ധം ആരംഭിക്കുന്നത്. അക്കാലത്തു കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരി രാജാവ്‌ അദ്ധേഹത്തിനും കുടുംബത്തിനും കോഴിക്കോട്ടു  കുറ്റിച്ചിറ പുഴക്കടുത്തു താമസമൊരുക്കുകയും അദ്ധേഹത്തിന്റെ മതോപദേഷ്ട്ടാ‍വായി നിയമിക്കുകയും ചെയ്തു.  
വര്‍ഷങ്ങള്‍ക്കു ശേഷം സയ്യെദ് ഹസ്സന്‍ ജിഫ്രി തങ്ങളും കൊയിലാണ്ടി എന്ന സ്ഥലത്ത് കപ്പല്‍ മാര്‍ഗം എത്തി. ഷെയ്ഖ്‌ ജിഫി തങ്ങളെ പോലെ അദ്ധേഹതിന്റെയും ലക്‌ഷ്യം പ്രബോധനം തന്നെയായിരുന്നു. കോഴിക്കോട്ടു താമസമാരംഭിച്ച അദ്ദേഹം പ്രബോധനം കൂടുതല്‍ വ്യപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരൂരങ്ങാടിക്കടുത്തു മമ്ബുറത്തെക്ക് താമസം മാറ്റി. അവിടത്തെ ജനങ്ങള്‍ അദ്ധേഹത്തിനു അവിടെ സര്‍വ്വ വിധ സഹായ സഹകരണങ്ങളും ചെയ്തു കൂടെ നിന്നു. അവിടെ ഒരു പള്ളിയും അദ്ധേഹത്തിനും കുടുംബത്തിനും താമസിക്കാന്‍ വീടും അവര്‍ തന്നെ പണികഴിപ്പിച്ചു കൊടുത്തു.
ഹിജ്റ വര്‍ഷം 1181 ല്‍ സയ്യെദ് അലവി തങ്ങള്‍ കോഴിക്കൊട്ടെത്തുകയും സയ്യെദ് ഹസ്സന്‍ ജിഫ്രി (ഖ.സി) യെ പ്രബോധനത്തില്‍ സഹായിക്കാന്‍ അദ്ദേഹം മമ്പുറത്തേക്കു പുറപ്പെടുകയും ചെയ്തു. പിന്നീട് ഹസ്സൻ ജിഫ്രി തങ്ങളുടെ മകള്‍ ശരീഫാ ഫാത്തിമ ബീവിയെ നികാഹ് കഴിക്കുകയും മൻപുറത്തു തന്നെ സ്തിരതാമസമാക്കുകയും ചെയ്തു. 
സംഭവ ബഹുലമായിരുന്നു സയ്യിദ് അലവി മൌലദ്ദവീല (ഖ.സി) യുടെ ജീവിതം. യമനിലെ പ്രസിദ്ധമായ ബഅലവി ഖബീലയില്‍ പെട്ട മൌലദ്ദവീല എന്ന കുടുമ്പ പരമ്പരയില്‍ ആണ് അദ്ധേഹത്തിന്റെ ജനനം. പ്രവാചക പരമ്പരയില്‍ പെട്ട അദ്ദേഹം ജനിച്ചത്‌ യമനിലെ ഹദര്‍ മൌത്തില്‍ സ്ഥിതിചെയ്യുന്ന തരീം എന്ന സ്ഥലത്താണ് ജനിച്ചത്‌. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ധേഹത്തിന്റെ മതാവും പിതാവും മരണപ്പെട്ടു. പിന്നീട് എളാമ്മയാണ് തങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു വളര്‍ത്തിയത്‌. പ്രസിദ്ധരായ മഹാന്മാരില്‍  നിന്നു തന്നെ മത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ധേഹത്തിനു തന്റെ പതിനേഴാം വയസ്സില്‍ തന്നെ മതവിധികള്‍ നല്കാന്‍ സമ്മതം ലഭിച്ചിരുന്നു.  
 ഫിഖ്‌ഹിലും തസവ്വുഫിലും അഗാധ ജ്ഞാനം കരസ്ഥമാക്കിയ അദ്ദേഹം അധ്യാത്മിക നേതൃത്വത്തോടൊപ്പം തന്നെ സമൂഹത്തിനു ഭൌതിക നേതൃത്വവും നല്‍കി വന്നിരുന്നു.  അധിനിവേശ സെനക്കെതിരെയുള്ള പോരാട്ടം നസ്വാറാക്കൾ‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പാണെന്നു വിശ്വസിച്ച  അദ്ദേഹം ഖിലാഫത്ത് കാലത്ത് ബ്രിട്ടിഷ് സൈന്യത്തിനെതിരെ പടനയിച്ച ഉണ്ണിമൂസ, ചെമ്പന്‍ പോക്കര്‍, അത്തി ഗുരുക്കള്‍, ഐദ്രൂസ് കുട്ടി എന്ന് തുടങ്ങി പൊന്നാനിയില്‍ ഉമര്‍ ഖാദി (റ) വരെയുള്ളവരുടെ ആത്മീയ നേതാവും മാര്‍ഗ ദർശിയുമായിരുന്നു.
അല്ലാഹുവുന്റെ ഭൂമിയില്‍ ജീവിക്കാന്‍ ബ്രിട്ടിഷുകാര്‍ക്ക് കപ്പം നല്കാന്‍ തയ്യാറാവാത്ത കാരണത്താല്‍ പല ഘട്ടങ്ങളിലായി ജയിൽ‌വാസമാനുഷ്ടിക്കേണ്ടി വന്ന ഉമര്‍ ഖാദി (റ) ജയിലില്‍ വെച്ച് സയ്യിദ് അലവി തങ്ങള്‍ക്ക് അയച്ച കാവ്യങ്ങള്‍ തന്നെ അത്തരമൊരു വസ്തുതയിലേക്ക് തന്നെ യാണ് വെളിച്ചം വീശുന്നത്. 
മമ്പുറം സയ്യിദ് അലവി തങ്ങള്‍(ഖ.സി) അക്കാലത്തെ ഖുതുബായിരുന്നു. ഈ വസ്തുത തങ്ങളുടെ വഫാതിനു  ശേഷം ഉമര്‍ ഖാദി  (റ) എഴുതിയ കാവ്യത്തില്‍ കാര്യ-കാരണ സഹിതം വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ അടുത്ത ദാസന്മാര്‍ക്ക് ഒന്നിലധികള്‍ ശരീരങ്ങള്‍ അള്ളാഹു കൊടുക്കുമെന്ന് പല പണ്ഡിതരും അഭിപ്രയപെട്ടിട്ടുള്ളത് പോലെ സയ്യിദ് അവര്‍കള്‍ക്കും പല ശരീരങ്ങളുണ്ടായിരുന്നു.  രാത്രി  നമസ്കാരം വീടിനടുത്തുള്ള പള്ളിയില്‍ നിര്‍വഹിച്ചിരുന്ന അദ്ദേഹം പ്രഭാത നമസ്കാരത്തിന് മസ്ജിടദുന്നബവിയില്‍ എത്തിയിരുന്നു. സിലോണിലെ ആദം മലയില്‍ ജീവിച്ചിരുന്ന ഒരു മഹാനു ഏല്‍പ്പിക്കാന്‍ കൊടുത്തയച്ച കത്തുമായി ദൂതൻ അവിടെ എത്തിയപ്പോള്‍ അവിടെയും പിന്നീട് മമ്പുറത്തെത്തിയപ്പോള്‍ അവിടെയും തങ്ങളവരറുകളെ കണ്ടതും ഇത്തരം ഒരു വസ്തുതയിലെക്കാന് വിരല്‍ ചൂണ്ടുന്നത്.
ഒരേ സമയം പല സ്ഥലങ്ങളില്‍ വിരാചിച്ചിരുന്ന തങ്ങള്‍ അവര്‍കള്‍ക്ക്, ലൌഹിലെ  കാര്യങ്ങള്‍ വരെ അറിയാമായിരുന്നു. തന്റെ മുന്നില്‍ വരുന്ന ആളുകളുടെ മനസ്സ് വായിക്കാന്‍ കഴിഞ്ഞിരുന്ന തങ്ങളവരറുകള്‍ അവരോടു വളരെ സാവധാനം ഇടപെടുകയും ചെയ്തിരുന്നു.   മമ്പുറത്തെ മണ്ണില്‍ നിന്നു കൊണ്ട് തന്നെ യമനില്‍ സ്വന്തം കുടുംബ  കാര്യങ്ങള്‍ കൃത്യമായി അറിഞ്ഞിരുന്ന തങ്ങള്‍ ഒരിക്കല്‍ ഹദര്‍ മൌത്തിലെ ഒരു വീടിനു തീ പിടിച്ചപ്പോള്‍ മമ്പുറത്തെ ഹൌളില്‍ നിന്നു വെള്ളം തേവി തീ അണച്ചതിനു ചരിത്രം സാക്ഷി. ഒരിക്കല്‍ തന്റെ പിത്രിവ്യ പുത്രന്‍ ഹസന്‍ ബിന്‍ സഹ്‌ലുമായി സംസാരിച്ചു കൊണ്ടിരിക്കെ സയ്യിദ് അലവിതങ്ങള്‍ പെട്ടെന്നു ഇപ്രകാരം പറഞ്ഞു" സയ്യിദ് അഹ്മദ് ജിഫ്രി വല്ലാത്തൊരു പണ്ഡിതനാണ്, അള്ളാഹു അദ്ധേഹത്തെ അനുഗ്രഹിക്കട്ടെ". തങ്ങളവരർകള്‍ ഇപ്രകാരം പര്നഞ്ഞത് അഹ്മദ് ജിഫ്രി തങ്ങള്ളുടേ വഫാത്തു അറിഞ്ഞ നിമിശത്തിലായിരുന്നുവെന്നു മനസ്സിലാക്കാന്‍ ഹസ്സന്‍ ബിന്‍ സഹ്‌ലിനു  പിന്നെയും നാളുകൾ ക്ഴിയേണ്ടി വന്നു.
ജീവച്ഛവമായിക്കൊണ്ടിരുന്ന ഇസ്ലാമിക സംസ്കാരത്തിനു മമ്പുരത്തിനപ്പുറം അഗോള തലത്തിൽ പുതുജീവൻ പകരാൻ സയ്യിദ് അലവി മൌലദ്ദവീല തങ്ങൾക്കായി. അനുദിനം തെറ്റിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന ഒരു ജനതക്കു സ്വന്തം ജീവിതം കൊണ്ടു മാ‍ർഗ്ഗ ദീപം തെളിയിച്ച സയ്യിദവർകൾ എന്നും ജന മനസ്സുകളിൽ ജീവിച്ചു കൊണ്ടിരിക്കുന്നു വെന്നത് ഒരൊ ദിവസവും അവിടെ കൂടുന്ന ജന സഹസ്രങ്ങൾ നിശ്ശ്ബ്ദ്മായി പറഞ്ഞു തരുന്നുണ്ട്.
അദ്ധേഹത്തിന്റെ വഫാത്ത് ദിനത്തോടനുബന്ദിച്ചു നടത്തപ്പെടുന്ന നേർച്ചയിലേക്കു സർവ്വരെയും സ്വാഗതം ചെയ്യുന്നു. വിവിധ ദിവസങ്ങളിയായി നടത്തപ്പെടുന്ന മതപ്രഭാഷണങ്ങളുടേയും അന്നദാനത്തിന്റെയും വിശധ വിവരങ്ങൾ ഇവിടെ വായിക്കാം 
കൂടുതൽ നല്ല വായനക്ക് ഇവിടെ നോക്കുക

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment