വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Saturday, October 30, 2010

മദീനയുടെ തണലില്‍ ഇത്തിരി നേരം

മദീന, 
മദീന ഒരു ദേശത്തിന്റെയോ സംസ്കാരത്തിന്റെയോ മാത്രം നാമമല്ല ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും, സ്വഭാവ മഹിമ കൊണ്ടും പ്രവര്‍ത്തന മികവു കൊണ്ടും ഉന്നതരായ പ്രവാചകർ (സ) യെ കൂടി അതു സൂചിപ്പിക്കുന്നു.
സ്നേഹത്തിന്റെയും സഹനത്തിന്റെയും ആദ്യ പാഠം, ത്യാഗത്തിന്റെയും അത്മസമര്പ്പണത്തിന്റെയും ആദ്യാക്ഷരി,അടിച്ചമര്തപ്പെട്ടവന്റെയും കുരിശിലേറ്റപെട്ടവന്റെയും സ്വാതന്ത്ര്യം  ഹനിക്കപ്പെട്ടവന്റെയും   പ്രതീക്ഷയുടെ തിരിനാളം .....
പറഞ്ഞും പാടിയും എഴുതിയും വായിച്ചും ഒരിക്കലും  തീര്‍ക്കാനാവില്ല മദീനയുടെ പുണ്ണ്യ്യങ്ങളും സ്തുതികളും. പേന കൊണ്ട് എഴുതാന്‍ പഠിപ്പിച്ച നാഥന്റെ നാമത്തില്‍ തുടങ്ങി അറഫ മൈതാനിയില്‍ ജന ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി നടത്തിയ വിട വാങ്ങല്‍ പ്രഭാഷണം  വരെ മാത്രമല്ല മദീനയുടെ വലിപ്പവും പദവിയും. ഓരോ മുസ്ലിമിന്റെ ഉള്ളിലും ഒരായിരം തവണ കണ്ടാലും കൊതി തീരാത്ത പുണ്ണ്യങ്ങളുടെ നഗരമാണ്, അനുഗ്രഹങ്ങളുടെ പറുദീസയാണ് മദീന.
ത്യാഗ നിര്ഭരവും സമത്വ സുന്ദരവുമാണ് മദീനയുടെ ചരിത്രം.സ്വന്തം കൂട്ടുകുടുംബം പോലും തള്ളിപ്പറഞ്ഞപ്പോള്‍, പ്രവാചകരെയും അവിടുത്തെ അനുയായി വൃന്തതെയും ഇരു കയ്യും നീട്ടി സ്വീകരിച്ച, സ്വന്തമായതെല്ലാം തന്റെ കൂട്ടുകാരനും പങ്കുവെക്കാനും അവരുടെ സന്തോഷ- ദുഖങ്ങളില്‍ കൂടെ നില്‍ക്കാനും തല്പര്യതോടൊപ്പം ആര്‍ജ്ജവവും കാണിച്ച അന്സാരികളുടെ നാട്.  മദീനയുടെ ഓരോ മണല്‍ തരിയും നമ്മോടു ഇന്നും ഉച്ചത്തിലുച്ചത്തില്‍ പറഞ്ഞുകൊണ്ടിരിക്കുന്നതും ആ മഹത്തായ അതുല്യമായ ചരിത്ര സംഭവങ്ങള്‍ തന്നെയാണ്. പ്രവാചക സാമീപ്യം കഴിഞ്ഞാല്‍, മുസ്ലിം ലോകം മദീനയെ സ്നേഹാദരങ്ങളോടെ കാണുന്നതും അത് കൊണ്ട് തന്നെ. 
മക്ക, പ്രവാചകരെ (സ) പ്രസവിച്ചു വളര്‍ത്തി വലുതാക്കിയപ്പോള്‍ സഹായ സഹകരണങ്ങള്‍ നല്‍കി നബിക്കൊപ്പം നിന്ന മദീന വീണ്ടും ചരിത്രത്തിലേക്ക്  മാത്രമല്ല ജനസഹസ്രങ്ങളുടെ മനസ്സിലേക്കും  കൂടിയാണ് നടന്നു കയറിയത്.അങ്ങനെ മദീന എന്നും കോടാന കോടി വരുന്ന മുസ്ലിം ജനതയുടെ മുഴുവന്‍ ആവേശവും അഭിലാഷവുമായി തീരുന്നു.....
പ്രവചകർ (സ) അന്ത്യ വിശ്രമം കൊള്ളുന്ന റൌദയും മസ്ജിദുന്നബവിയും കാണാനും റൌദയിൽ അവിടുത്തേക്കു സലാം പറയാനും നാഥൻ അനുഗ്രഹിക്കട്ടെ -ആമീൻ 
സല്ലല്ലാഹു അലാ മുഹമ്മദ്‌ സല്ലല്ലാഹു അലൈഹി വ സല്ലം  ................
 

1 comment:

  1. നല്ല അവതരണം
    ആശംസകള്‍ ഒഴിവ് കിട്ടുമ്പോള്‍ ഇതും ഒന്ന്‍ വായിക്കുമെല്ലോ
    http://punnyarasool.blogspot.com/

    ReplyDelete