മക്കയും മദീനയും ഓരോ വികാരങ്ങളാണ്. മക്ക, ഒരുപാടു നല്ല ഒര്മകള്‍ക്കൊപ്പം തന്നെ ഹൃദയത്തില്‍ വല്ലാത്ത ഒരു അനുഭവം സമ്മാനിക്കുന്നു. മക്ക സുന്ദരമാണ്. മാമലകള്‍ക്കും പർവ്വതങ്ങൾക്കുമൊപ്പം ഈന്തപ്പനയും കള്ളീമുൾ ചെടികളും കൊണ്ടു സമ്പന്നമായ ഹസ്രത് ഇസ്മയില്‍ ഇബ്രാഹിം (അ) എന്നിവരുടെ പാദസ്പര്‍ശം കൊണ്ട് അനുഗരഹീതമായ ഭൂമി. ഉറവ വറ്റാത്ത സംസം കിണറിന്റെയും, അല്ലാഹുവിന്റെ പ്രഥമ ഭവനം കഅബ ശരീഫിന്റെയും മഹാ നഗരം.
മന്ദ മാരുതന്‍ കടന്നു പോയപ്പോള്‍ ഈത്തപ്പന ഓലകള്‍ നിര്ത്തമാടി .കായ്ച്ചു നില്‍ക്കുന്ന ഈത്തപ്പനക്കുലകള്‍ ഇളകിയാടി. അബാബീല്‍ പക്ഷികള്‍ ചിറകടിച്ചുയര്‍ന്നു പറന്നു. ആകാശവും ഭൂമിലും സര്‍വ ലോക ചരാ ചരങ്ങളും കതോർത്തിരിക്കുകയാണ്........ മക്കയില്‍ ലോകാനുഗ്രഹിയുടെ ജനന നിമിഷങ്ങള്‍ അടുത്തടുത്ത് വരികയാണ്..........
വീട്ടില്‍ ആമിന (റ) വിനു പ്രസവ വേദന തുടങ്ങിയിരിക്കുന്നു . അകലെ കഅബക്കരികില്‍ അബ്ദുല്‍ മുത്വലിബ് പ്രാര്‍ത്ഥനാ നിമഗ്നനാണ്.
പ്രവാചകരുടെ ജനനത്തിനു മുമ്പ് തന്നെ പിതാവ് അബ്ദുള്ള (റ) മരണപ്പെട്ടിരുന്നു. വ്യാപാര ആവശ്യങ്ങള്‍ക്ക് സിറിയയില്‍ പോയ അദ്ദേഹം തിരിച്ചു യാത്രാമദ്ധ്യേ യസ്‌രിബില്‍ വെച്ചു മരണപ്പെടുമ്പോള്‍ ആമിന (റ) എട്ടു മാസം ഗര്‍ഭിണിയായിരുന്നു.
നിസ്കരപ്പായയിലിരുന്നു ഉപ്പാപ്പ പേരകുട്ടി ഹിശാമിന് നബിയുടെ കഥ പറഞ്ഞു കൊടുക്കുകയാണ്. മുന്നില്‍ നിവര്‍ത്തി വെച്ച മുസ്‌ഹഫ് അടച്ച് കയ്യിലെടുത്തു ഉപ്പാപ്പ ഒന്ന് ചാരിയിരുന്നു. ഹിശാമിന് കഥ നന്നായി ഇഷ്ടപ്പെടുന്നുണ്ട്. അവന്‍ ഉപ്പാപ്പയുടെ തുണിയില്‍ പിടിച്ചു അവിടെ തന്നെ ഒന്നു നീങ്ങി, മടിയില്‍ കയറിയിരുന്നു. പേരക്കുട്ടിയുടെ തലയില്‍ വെറുതെ വിരലോടിച്ചു ഉപ്പ കഥ തുടര്‍ന്ന്.
ലോകം മുഴുവന്‍ ആകാംശാ പൂര്‍വ്വം കാത്തിരുന്ന ആ സുന്ദര നിമിഷം അടുത്തടുത്ത് വരികയാണ്. ആകാശത്ത് മാലാഖമാര്‍ അല്ലാഹുവിനു സ്തുതിയും സ്ത്രോത്രങ്ങളും ഉരുവിട്ട് കൊണ്ടിരുന്നു. ആകാശ ഭൂമികള്‍ ആ അസുലഭ നിമിഷത്തിനായി കണ്ണും കാതും കൂര്‍പ്പിചിരിക്കുകയാണ്. ഒരുവേള സൂര്യ ചന്ദ്ര നക്ഷത്രാതികള്‍ ആനന്ദ നൃത്തം ചവിട്ടി...........
ഈത്തപ്പനയോലകള്‍ ഇളം കാറ്റില്‍ ഇളകിയാടി.........
ലോക നേതാവിന്റെ ജനനത്തിനായി ലോകം മുഴുക്കെയും ഒരുങ്ങി. ........ആകാശ ലോകത്ത് പുഷ്പവൃഷ്ടി തുടങ്ങി...... അര്ഷും കുര്സും ലൌഹും ഖലമുമെല്ലാം ആ ഒരൊറ്റ നിമിഷത്തിനായി കണ്‍തുറന്നു കാത്തിരുന്നു..........
"ലോകത്തിനു അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല"
ലോക ജനതയ്ക്ക് സത്യവും സമാധാനവും ധര്‍മ്മവും നീതിയും കാണിക്കാന്‍ ആ പുണ്യ പ്രവാചകന്‍ (സ്വ) പിറക്കാന്‍ പോവുകയാണ്.........
സൂര്യന്‍ ആകാശക്കവിളില്‍ ചെഞ്ചായം പുരട്ടി തുടങ്ങിയിരിക്കുന്നു .......
ആകാശ നക്ഷത്രങ്ങള്‍ മിഴിയടക്കാതെ കാത്തിരുന്നു.......
മഴ മേഘങ്ങള്‍ക്കപ്പുരം ചന്ദ്രന്‍ നിറപുഞ്ചിരിയുമായി ഭൂമിയെ നോക്കി...
കഅബ ക്കരികില്‍ പ്രാര്‍ത്ഥിച്ചു കൊടിരിക്കുന്ന അബ്ദുല്‍ മുത്വലിബിന്റെ അടുത്തേക്ക് അടിമ ഓടി വന്നു. അബ്ദുല്‍ മുത്വലിബിന്റെ മുന്നില്‍ വന്നു നിന്നു കിതക്കുമ്പോഴും അവന്റെ മുഖത്ത് വല്ലാത്ത സന്തോഷവും തെളിച്ചവും കാണാമായിരുന്നു.
"അമിന പ്രസവിച്ചു"
"അമിന പ്രസവിച്ചു"
അയാള്‍ ഇടക്കൊന്നു ശ്വാസം അഞ്ഞു വലിച്ചു.
“ആൺകുട്ടിയാണ്"
“ആൺകുട്ടിയാണ്"
അബ്ദുല്‍ മുത്തലിബ് കില്ലയില്‍ ഒന്ന് കൂടി മുറുക്കെ പിടിച്ചു. കഅബയുടെ നാഥൻ തന്റെ വിളി കേട്ടിരിക്കുന്നു... കണ്ണുകളില്‍ കണ്ണീര്‍ കണങ്ങൾനിറഞ്ഞു. ഒന്നും കാണാന്‍ കഴിയുന്നില്ല. അദ്ദേഹം ആ സന്തോഷ വാര്‍ത്ത അറിയിച്ച അടിമയെ അപ്പോള്‍ തന്നെ മോചിപ്പിച്ച് സ്വതന്ത്രനാക്കി.
ആമിനയുടെ അടുത്തേക്ക് ദ്ദൃധിയില്‍ നടന്നു വന്ന അബ്ദുല്‍ മുത്വലിബ് അടക്കാനാവാത്ത സന്തോഷത്തോടെ കുഞ്ഞിനെ വാരിയെടുത്ത് നെറ്റിയില്‍ തുരുതുരാ ഉമ്മ വെച്ചു. കുഞ്ഞിനേയും മാറില്‍ അണച്ച് പിടിച്ചു അദ്ദേഹം കഅബയിലേക്കു നടന്നു.
അബ്ദുല്‍ മുത്വലിബിന്റെ സന്തോഷം കണ്ട അവിടെ കൂടി നിന്ന ഖുറൈശികള്‍ അത്ഭുതപ്പെട്ടു.
ഖുറൈശികള്‍ നോക്കി നില്‍ക്കെ അദ്ദേഹം പ്രഖ്യാപിച്ചു. ഞാനെന്റെ പേരക്കുട്ടിക്ക് "മുഹമ്മദ്" എന്ന് പേരിട്ടിരിക്കുന്നു. കൂടി നിന്ന ഖുറൈശികള്‍ക്ക് അത്ഭുതം അടക്കാനായില്ല. അവര്‍ ചോദിച്ചു.
"അബ്ദുല്‍ മുത്വലിബ്, ഇതെന്തു പറ്റി നമ്മുടെ പൂര്‍വികര്‍ ഉപയോഗിച്ചു വന്ന പേരുകള്‍ അവഗണിച്ചു ഇങ്ങനെ ഒരു പേരിട്ടത്? "
അദ്ദേഹം അവരെ മാറി മാറി നോക്കി ഒന്ന് മന്ദഹസിച്ചു. "ലോകര്‍ മുഴുവനും ഇവനെ സ്തുതിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു".
നബി പിറന്ന സന്തോഷാധിക്യത്താല്‍ അദ്ദേഹം ഒട്ടകത്തെ അറുത്തു എല്ലാവര്ക്കും ദാനം ചെയ്യുകയും ചെയ്തു.
ആനക്കലഹ സംഭവം നടന്നു ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണു നബിയുടെ ജനനം. ആനക്കലഹ സംഭവം നടന്നപ്പോള്‍ തന്നെ ജൂതരും ക്രിസ്ത്യാനികളും പറഞ്ഞിരുന്നു അവസാനത്തെ പ്രവാചകൻ അഹ്മദിന്റെ വരവിനു സമയമായിരിക്കുന്നുവെന്നു.
ഹിഷാം ഉപ്പാപ്പയുടെ മടിയില്‍ തല വെച്ചു കഥ തുടരാൻ തലയാട്ടി. വല്യുപ്പ തുടർന്നു.
നബി (സ്വ) ജനിക്കുന്നത് ക്രിസ്താബ്ദം 571 ഏപ്രില്‍ 20 (റബീഉല്‍ അവ്വല്‍ 12 നു) തിങ്കളാഴ്ച സുബഹിയോടടുത്ത സമയത്താണു. അക്കാലത് മക്കയില്‍ അറിയപ്പെട്ട ഗോത്രമായിരുന്നു ഖുറൈശികൾ. ഖുറൈശികളില്‍ പെട്ട ബനൂ ഹാഷിം വംശ പരമ്പരയിലാണ് നബി ജനിച്ചത്.
നബി (സ്വ) തങ്ങളെ ഗര്‍ഭം ധരിച്ചത് മുതല്‍ തന്നെ പല അത്ഭുത സംഭവങ്ങളും നടക്കുകയുണ്ടായി. ഒരു സാധാരണ കുട്ടിയെ ഗർഭം ധരിക്കുന്നതു പോലെ ആയിരുന്നില്ല .നബി തങ്ങളെ ഗര്‍ഭം ധരിച്ച സമയത്തെ കുറിച്ച് അമിന ബീവി (റ) തന്നെ പലപ്പോഴും വിവരിക്കുകയുണ്ടായി. ഒരിക്കലും മറ്റു സ്ത്രീകളെ പോലെ ബീവിക്ക് ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അത് പോലെ തന്നെ പ്രസവവും വളരെ ആയാസകരമായിരുന്നു. പ്രവാചകര്‍ (സ്വ) തങ്ങളെ ഗര്‍ഭം ധരിചിരിക്കുമ്പോള്‍ ഒരിക്കല്‍ അമിന (റ) ഒരു അശരീരി കേട്ടു ' ആമിനാ, നീ ഗര്‍ഭം ധരിച്ചിരിക്കുന്നത് ഈ സമുദായത്തിന്റെ നേതാവിനെയാണ്. അത് കൊണ്ട് നീ പ്രസവിച്ചു കഴിഞ്ഞാല്‍ ഉടനെ തന്നെ എല്ലാ അസൂയാലുക്കളുടെയും ബുദ്ധിമുട്ടില്‍ നിന്നും ഞാന്‍ കവലിനെ തേടുന്നു വെന്ന് പ്രാര്‍ത്ഥിക്കുക, അവനു മുഹമ്മദ് എന്ന് പേരിടുകയും ചെയ്യുക'
നബിയെ പ്രസവിച്ച ഉടനെ തന്നെ അമിന ബീവിയുടെ ശരീരത്തില്‍ നിന്നും ഒരു പ്രകാശം ആകാശത്തേക്ക് ഉയറ്ന്നു വെന്നും ആ പ്രഭയില്‍ ബസ്വറയിലെ കൊട്ടാരം വരെ കണ്ടു വെന്നും ബീവി പറഞ്ഞിട്ടുണ്ട്.
ജനിച്ചു വീണ ഉടനെതന്നെ നബി രണ്ടും കയ്യും, കാൽ മുട്ടുകളും നിലത്തൂന്നി ആകാശത്തേക്ക് നോക്കിയത്രേ.
നബി (സ്വ) തങ്ങളെ പ്രസവിച്ച സമയത്ത് ലോകത്തിന്റെ പല ഭാഗത്തായി പല അത്ഭുത സംഭവങ്ങളും അരങ്ങേറി. കഅബയില്‍ ആരാധിക്കപ്പെട്ടിരുന്ന മുന്നൂറിലധികം ബിംബങ്ങള്‍ തലകുത്തി വീണതും ,സാവാ തടാകം വറ്റി വരണ്ടതും അഗ്നി ആരാധകരായിരുന്ന മജൂസികള്‍ ആരാധിച്ചു പോന്നിരുന്ന തീ കുണ്ഡം അണഞ്ഞു പോയതും അവയില്‍ ചിലത് മാത്രം.
" നബി (സ്വ) തങ്ങള്‍ ജനിച്ചപ്പോഴുണ്ടായ അത്ഭുതങ്ങള്‍ ഞാന്‍ പിന്നെ വിശദീകരിച്ചു പറഞ്ഞു തരാം" -ഉപ്പാപ്പ ഹിശാമിനെ മെല്ലെ പിടിചെഴുനെല്‍പ്പിച്ചു.
അടുക്കളയില്‍ നിന്നു ഉമ്മ വിളി തുടങ്ങിയിരിക്കുന്നു. ഹിശാമിനു മദ്രസ്സയില്‍ പോവാന്‍ സമയമായി. ചായയും പലഹാരവുമൊരുക്കി വല്ല്യുമ്മയും വിളി തുടങ്ങിയിട്ടുണ്ട്. മനസ്സില്ലാ മനസ്സോടെ അവന്‍ അടുക്കളയിലേക്കു നടന്നു...
........................................................
മറ്റേമ്മായെ കാലിനു ചെറിയ പ്രശ്നവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗ ശമനത്തിനും ആരോഗ്യത്തിനും ദുആ ചെയ്യാൻ അപേക്ഷിക്കുന്നു. അതു കാരണമാണ് ഈ ഭാഗം ഒരൽപ്പം വൈകിയത്.ക്ഷമിക്കുമല്ലോ.
0 അഭിപ്രായങ്ങള്‍:
Post a Comment