ആകാശത്ത് നക്ഷത്രങ്ങള്‍ മിഴി തുറന്നു. അക്കാശ മേഘങ്ങള്ക്കപ്പുരം രബീഗിന്റെ പോന്നമ്പിളി പുഞ്ചിരി തൂകി.തഴുകി കടന്നു പോയ മന്ദമാരുതതനില്‍ ഇപ്പോഴും മദീനയുടെ സുഗന്ധമുണ്ട്.
മദീനയുടെ ആ മണല്‍ തരികളില്‍ ഇപ്പോഴും ആയിഷ (റ) കണ്ടെത്തിയ ആ കാസ്തൂരി ഗന്ധം വിടാതെ നില്‍ക്കുന്നുണ്ട്.നബി (സ്വ) കിടന്നുറങ്ങുമ്പോള്‍ പൊടിയുന്ന വിയര്‍പ്പു കണങ്ങള്‍ കുപ്പിയില്‍ ശേഖരിച്ചു വെക്കാറുണ്ടായിരുന്നുവെന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സുഗന്ധമായി ഉപയോഗിച്ചിരുന്നുവെന്നും ആയിഷ (റ).
മദീന, പ്രവാചകര്‍ (സ്വ) യെ പോലെ തന്നെ പ്രിയങ്കരമാവാന്‍ കാരണം അവിടുത്തെ അനശ്വര സാമീപ്യം തന്നെ. ഞാന്‍ മദീനയുടെ മണ്ണില്‍ ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നു വന്നു പുണ്യ നബി (സ്വ). അത് കൊണ്ട് റബീഗ് മദീനയുടെ വസന്തമാവുന്നു. പ്രവാചകന്‍ (സ്വ) ലോകാനുഗ്രഹിയാണ്. അങ്ങനെ മദീനയുടെ വസന്തം ലോകത്തിനു തന്നെ സ്വന്തമായി തീരുന്നു.
"ലോകത്തിനു അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല" എന്ന് അള്ളാഹു.
മരണ സമയത്ത് പോലും സ്വന്തം സമുദായത്തിന്റെ നന്മക്കു വേണ്ടി പ്രാര്‍ത്ഥിച്ച വേറെ ഏതു നേതാവിനെ നമുക്കു കാണാനാവും?
തന്നെ അപമാനിക്കുകയും വധിക്കാന്‍ ഗൂഡാലോചന നടത്തുകയും ചെയ്തവരോട് ' നിങ്ങള്‍ എന്നില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നു' എന്ന ചോദ്യത്തിന് 'മാന്യനായ സഹോദരന്റെ' പെരുമാറ്റം ആവശ്യപെട്ടവരോട് 'നിങ്ങള്‍ പോവുക നിങ്ങള്‍ സ്വതന്ത്രരാണ്. ഇന്നേ ദിവസം നിങ്ങളുടെ മേല്‍ യാതൊരു പ്രതികാര നടപടിയുമില്ല' എന്ന് പറയാന്‍ മാത്രം ദയയും കാരുണ്യവും കാണിച്ച പ്രവാചകന്‍ (സ്വ).
യുദ്ധങ്ങളില്‍ പോലും സ്ത്രീകളോടും കുട്ടികളോടും പ്രയമായവരോടും ഒരക്രമവും പാടില്ലെന്ന് തന്റെ അനുച്ചരന്മാരോട് ഉപദേശിച്ച മനുഷ്യ സ്നേഹി.
കത്തുന്ന സൂര്യന് ചുവട്ടിലും കാര്‍മേഘങ്ങളും മരചില്ലകളും തണല്‍ നല്‍കിയ അന്ത്യ പ്രവാചകന്‍ (സ്വ)...
അടിച്ചമാര്തപ്പെട്ടവന്റെയും അശരണരുടെയും അടിമകളുടെയും അനാഥ- അഗതികളുടെയും സ്ത്രീ സമുഹത്തിന്റെയും എന്നല്ല മനുഷ്യ വര്‍ഗ്ഗത്തിന്റെ ആകമാനം നന്മക്കും മോചനത്തിനും വേണ്ടി ശബ്ദമുയര്തുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മഹാ മനീഷി.
പറഞ്ഞാല്‍ തീരാത്ത പുണ്യങ്ങളുടെ കലവറയാണ് മുഹമ്മദ് (സ്വ).
അറിഞ്ഞാല്‍ തീരാത്ത അഗാധ സാഗരമാണ് മുസ്ത്വഫ (സ്വ)
കണ്ടാല്‍ കൊതി തീരാത്ത സൌന്ദര്യമാണ് മുജ്തബ (സ്വ)
ഇത് റബീഇന്റെ പുണ്യ ദിനങ്ങള്‍. ലോകാനുഗ്രഹി മുഹമ്മദ് മുസ്ത്വഫ (സ്വ) യുടെ ജന്മം കൊണ്ടനുഗ്രഹീതമായ മാസത്തിന്റെ സുന്ദര ദിന രാത്രങ്ങള്‍.
' അല്ലാഹുവും അവന്റെ മാലാഖമാരും നബിയുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയുന്നു, വിശ്വാസികളെ നിങ്ങളും നബിയുടെ മേല്‍ അനുഗ്രഹം തേടുക'- ആകാശ ഭൂമികള്‍ മുഴുക്കെയും അവിടുത്തെ സ്തുതി ഗീതങ്ങള്‍ പാടിപ്പറഞ്ഞു കൊണ്ടിരിക്കുന്നു.........
മദീനയുടെ വസന്തം, മക്കയുടെ വസന്തം, മുസ്ലിം ജനകോടികളുടെ ഹൃദയാരമത്തിലെ എക്കാലത്തെയും പുണ്യ വസന്തം, ദൈവ സൃഷ്ടികളുടെ മുഴുവന്‍ സ്നേഹ ഭാജ്യം .............
നമുക്കും പങ്കു ചേരാം ആ അനുഗ്രഹ വര്‍ഷതിന്റെ സ്തുതി ഗീതങ്ങളില്‍.................
ഏവര്‍ക്കും അനുഗ്രഹങ്ങളുടെ, സന്തോഷത്തിന്റെ
നബിദിന ആശംസകള്‍
0 അഭിപ്രായങ്ങള്‍:
Post a Comment