വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Tuesday, October 23, 2012

ഹിജ്റ:3 കൈസറിന്റെ കിരീടവുമായി സുറാഖ (റ)


നബി (സ്വ) യും അബൂബക്കര്‍ സിദ്ദീഖ് (റ) വും തന്റെ സിദ്ദീഖ് (റ) ന്‍റെ അടിമ ......... യും കൂടെ ഖുരൈശികളുടെ കണ്ണില്‍ പെടാതെ പലായനം തുടര്‍ന്നു.  സുറഖയും കുറച്ചാലുകളും കൂട്ടം കൂടി ചര്‍ച്ചകള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവരുടെ ഗോത്രത്തില്‍ പെട്ട ഒരാള്‍ ഓടി കിതച്ചു കടന്നു വന്നു.
"എന്റെ അടുത്ത് കൂടെ മൂന്ന് ആളുകള്‍ ദ്രിതിയില്‍ നടന്നു പോവുന്നത് ഞാന്‍ കണ്ടു. ഞാന്‍ മനസ്സിലാക്കുന്നത് അത് മുഹമാടും കൂട്ടരും ആയിരിക്കുമെന്നാണ്"- കിതക്കുന്നതിനിടയിലും അയാള്‍ പറഞ്ഞു നിര്‍ത്തി.
സുറാഖ പിന്തിരിഞ്ഞു നോക്കി. അയാളോട് പരയുതെന്നു കണ്ണ് കൊണ്ട് ആണ്ഗ്യം കാണിച്ചു.
" അത് വേറെ ഏതോ ഗോത്രത്തില്‍ പെട്ട ആളുകളാണ്. അവരുടെ കളഞ്ഞു പോയ വഷ്ടുക്കള്‍ തിരയുകയാണ്" -സുറാഖ കൂടെയുള്ളവരെ സംശയത്തിലേക്ക് വലിച്ചിട്ടു.
" ശരിയാണ്. അത് വേര്‍ ആരെന്കിലുമാവും" -ആഗതന്‍ സുരാഖയോടു യോജിച്ചു.
അല്‍പ്പം കഴിഞ്ഞു, ആഗതനെ മറ്റൊരു ഭാഗത്തേക്ക് വിളിച്ചു കൊണ്ട് പോയി സുറാഖ അവരെ കണ്ട സ്ഥലവും അവരുടെ മുഴുവന്‍ കാര്യങ്ങളും അന്വേഷിച്ചറിഞ്ഞു. അയാള്‍ എല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്തു.
സുറാഖ  വീട്ടിലേക്കു തിരിച്ചു. കുതിരയെ എല്ലാം ഒരുക്കി തയ്യാറാക്കി. അമ്പും വില്ലും എടുത്തു. വാളും യുദ്ധ സാമഗ്രികളും എടുത്തു.
എന്ത് കാര്യത്തിനു ഇറങ്ങുമ്പോഴും ചെയ്യുന്നത് പോലെ 'അമ്പെടുത്ത് നോക്കി'. കിട്ടിയത് 'നബിയെ ബുദ്ധിമുട്ടിക്കരുത്' എന്ന്. അദ്ദേഹം ഒരു വേള ചിന്തിച്ചു. എന്ത് ചെയ്യണം.
എന്തായാലും വേണ്ടില്ല മുഹമ്മദിനെ പിടികൂടുക തന്നെ. അയാള്‍ ആത്മഗതം ചെയ്തു. കുതിരപുറത്തു ചാടിക്കയറി അയാള്‍ നബി( സ്വ) സഞ്ചരിക്കുന്ന വഴി ലക്ഷ്യമാക്കി അതിവേഗം കുതിരയെ പായിച്ചു.
പതിവിനു വിപരീതമായി കാറ്റ് ആഞ്ഞു വീശാന്‍ തുടങ്ങി. മണല്‍ കാറ്റ് ഇടയ്ക്കിടയ്ക്ക്  സഞ്ചാരം തടസ്സപ്പെടുത്തി. അയ്യാള്‍ തന്റെ ആവനാഴിയില്‍ നിന്നു വീണ്ടും ' അമ്പെടുത്ത് നോക്കി'.
'അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത്' -വീണ്ടും ആ അമ്പ്‌ തന്നെയാണ് കിട്ടിയത്.
അയാള്‍  അല്‍പ്പം വെറുപ്പോടെ ആ അമ്പ്‌ ആവ നാഴിയിലേക്ക് തന്നെ വെച്ചു.
കാറ്റ് കൊടുങ്കാറ്റായി രൂപാന്തരം പ്രാപിച്ചു വരികയാണ്. കുതിര ഇടയ്ക്കിടയ്ക്ക് അനങ്ങാതെ നില്‍ക്കുന്നുണ്ട്.
നൂറു ഒട്ടകങ്ങള്‍!!!
അത് സുരാഖയെ എന്ത് ത്യാഗം ചെയ്യാനും പ്രാപ്തനാക്കി. അയാള്‍ എല്ലാ ബുദ്ധിമുട്ടുകളെയും ത്രിനവല്‍ഗനിച്ചു കുതിരയുടെ കടിഞ്ഞാന്‍ ആഞ്ഞു വലിച്ചു.
നബി (സ്വ) യും സിദ്ദീഖ് (റ) വും വഴികാട്ടിയും നടന്നു പോവുന്നഹു സുറാഖ കണ്ടു. അയാള്‍ ഒരിക്കല്‍ കൂടി 'അമ്പെടുത്ത് നോക്കി'.
അയാളുടെ മുഖം ദ്യെശ്യം കൊണ്ട് ചുവന്നു. വീണ്ടും അതെ അമ്പ്‌ തന്നെ. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത്'
സുറാഖ കുതിരയുടെ കടിഞ്ഞാന്‍ ആഞ്ഞു വലിച്ചു.
നബിയും (സ്വ) സുരാഖയും തമ്മില്‍ ഏതാനും അകലം മാത്രം. നബി (സ്വ) യും സിദ്ദീഖും(റ) തിരിഞ്ഞു നോക്കി. സുറാഖ അതിവേഗത്തില്‍ കുതിരപ്പുറത്ത് അടുത്ത് വരികയാണ്...
പെട്ടെന്ന്,
കുതിരയുടെ മുന്‍കാലുകള്‍ മണലില്‍ ആണ്ടു പോയി. അയാള്‍ പലവട്ടം ശ്രമിച്ചിട്ടും കുതിരക്ക് ഒരടിപോലും മുന്നോട്ടു നീങ്ങാന്‍ കഴിയുന്നില്ല. അയാള്‍ കുതിരപ്പുറത്തു നിന്നും തെറിച്ചു വീണു. ശക്തമായ കൊടുങ്കാറ്റില്‍ മണല്‍ കുന്നുകള്‍ വരെ എടുത്തെറിയപ്പെട്ടു. 
 കുതിരയുടെ കാലുകള്‍ മണലില്‍ നിന്നും വലിച്ചെടുത്തു. അദ്ദേഹത്തിനു മനസ്സിലായി. മുഹമ്മദ്‌ ഒരു സാധാരണ മനുഷ്യനല്ല. അയാള്‍ പുന്തിരിയാന്‍ തന്നെ തീരുമാനിച്ചു...
"ഞാന്‍ ജഹ്ശുമിന്റെ മകന്‍ സുറാഖയാണ്. എങ്ങോട്ട് നോക്കൂ, എനിക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാനുണ്ട്. ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുകയില്ല. നിങ്ങള്‍ക്കിഷ്ടമില്ലതതോന്നും എന്നില്‍ നിന്ന് ഉണ്ടാവുകയില്ല" - സുറാഖ ഉറക്കെ വിളിച്ചു പറഞ്ഞു.
നബിയും (സ്വ) സിദ്ദീഖ് (റ) വും തിരിഞ്ഞു നോക്കി. നബി (സ്വ) അബൂബക്കര്‍ സിദ്ദീഖ് (റ) നോടായി പറഞ്ഞു. അയാളോട് ചോദിച്ചു നോക്കൂ എന്താണ് അയാള്‍ക്ക്‌ വേണ്ടതെന്നു.
"എനിക്ക് നിങ്ങള്‍ ഒരു എഴുത്ത് എഴുതി തരണം. എനിക്കും നിങ്ങള്‍ക്കുമിടയില്‍ അതൊരു തെളിവായി കിടക്കും"- സുറാഖ സിദ്ധീഖ് (റ)  നോടായി പറഞ്ഞു.
"അബൂബക്കര്‍, അയാള്‍ക്ക്‌ എഴുതി കൊടുകൂ'- നബി (സ്വ) അബൂബക്കര്‍ (റ) നോട് പറഞ്ഞു.
അബൂബക്കര്‍ (റ) അദ്ദേഹം ആവശ്യപെട്ട പ്രകാരം എഴുതി കൊടുത്തു.
അത് വാങ്ങി  ആവനാഴിയില്‍ വെച്ചു സുറാഖ മക്കയിലേക്ക് തന്നെ മടങ്ങാനോരുങ്ങി.
സുരാഖയെ പിടിച്ചു നിര്‍ത്തി സുരാഖയുടെ കണ്ണുകളിലേക്കു നബി (സ്വ) നോക്കി. പുഞ്ചിരിക്കുന്ന മുഖത്ത് വല്ലാത്ത സൌന്ദര്യം സുറാഖ കണ്ടു. കണ്ണുകളില്‍ നിര്‍ഭയത്വവും ചുണ്ടുകളില്‍ പുഞ്ചിരിയുംമായി പ്രവാചകന്‍ സുരാഖയോടു ചോദിച്ചു.
"എങ്ങനെയുണ്ടാവും സുറാഖ, നീ കിസ്രായുടെ കിരീടമാനിഞ്ഞാല്‍?"
"ഇബ്നു ഹിര്‍മസിന്റെ കിസ്രായോ?" -അത്ഭുത പരതന്ത്രായി സുറാഖ നബിയുടെ കണ്ണുകളിലേക്കു നോക്കി. പ്രവാചക (സ്വ) വദനത്തില്‍ അപ്പോഴും നാരു പുഞ്ചിരി തതിക്കളിക്കുന്നുണ്ടായിരുന്നു.
" അതെ, ഇബ്നു ഹിര്‍മസിന്റെ കിസ്രാ"
നബി (സ്വ) തങ്ങള്‍ മദീനയില്‍ എത്തുന്നത്‌ വരെ സുറാഖ ഈ വിഷയങ്ങള്‍ ആരോടും പറയുകയുണ്ടായില്ല.
നബി (സ്വ) മദീനയില്‍ എത്തിയ വിവരം മക്കയില്‍ എല്ലാവരും അറിഞ്ഞു. കുപിതനായ അബൂ ജഹളിനോട് സുറാഖ താനും മുഹമ്മദും തമ്മില്‍ നടന്ന സംഭവം വിവരിച്ചു കൊടുത്തു.  ഒരു കവിതാ രൂപത്തില്‍ അബൂ ജഹളിനോടായി അവസാനം സുറാഖ  ഇങ്ങനെ പാടി.
" അബൂ ഹകം, നീ അത് കാനുകയായിരുന്നെങ്കില്‍ -
അദ്ദേഹത്തിനെ കാല്‍ക്കല്‍ വീഴാന്‍ നിന്‍റെ ആളുകളോട് നീ കല്‍പ്പിക്കുമായിരുന്നു.


0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment