വിശുദ്ധ റമദാനിന്‍റെ പുണ്യം നിറഞ്ഞ രാപ്പകലുകള്‍ക്ക് സ്വാഗതം .... ........തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണ്ണയത്തിന്റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.....നിര്‍ണ്ണയത്തിന്റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ ........നിര്‍ണ്ണയത്തിന്റെ രാത്രി ആയിരം മാസങ്ങളേക്കാള്‍ ഉത്തമമാകുന്നു.......മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു........... പ്രഭാതോദയം വരെ അത് സമാധാനമത്രേ........

Tuesday, October 23, 2012

ഹിജ്റ:2 ചരിത്രം വിറങ്ങലിച്ച നിമിഷങ്ങള്‍

ജിബ്രീല്‍ (അ) ഇറങ്ങി വന്ന  നബി (സ്വ) യോട് പറഞ്ഞു . അങ്ങ് എന്നും ഉറങ്ങാറുള്ള വിരിപ്പില്‍ ഇന്ന് അങ്ങ് കിടക്കരുത്.  ജിബ്രീല്‍ കാര്യങ്ങള്‍ എല്ലാം നബിക്ക് വിശദീകരിച്ചു കൊടുത്തു. ടര് ന്നട്വയില്‍ യോഗം ചേര്‍ന്നതും അവര്‍ വധിക്കാന്‍ പദ്ധതിയിട്ടതും എല്ലാം ....
 ആകാശത്ത് പ്രകാശം പരക്കാന്‍  തുടങ്ങുന്നതെ ഉള്ളൂ. നബി (സ്വ) തങ്ങള്‍ മെല്ലെ എണീറ്റ്‌ അലി (റ) നെ വിളിച്ചുണര്‍ത്തി. ചെറുപ്പം മുതല്‍ തന്നെ അലി ( റ) താമസിക്കുന്നതും അദ്ദേഹത്തിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കി നടത്തുന്നതും നബി ( സ്വ) തന്നെയായിരുന്നു.
അബൂത്വാളിബിനു ----- മക്കള്‍ ഉണ്ടായിരുന്നു. മക്കളെ വളര്‍ത്താന്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കാര്യം നബി (സ്വ) തങ്ങള്‍ അറിയാന്‍ ഇടയായി. അവിടുന്ന് ബനൂ ഹാഷിമിലെ എല്ലാവരെയും വിളിച്ചു കൂട്ടി. അബൂ ത്വാളിബിന്റെ സാമ്ബഹ്ടിക സ്ഥിതിയും അദ്ധേഹത്തിന്റെ ബുദ്ധിമുട്ടുകളും അവരെ പറഞ്ഞു മനസ്സിലാക്കി. അങ്ങനെ ഓരോ കുട്ടികളെയും ഓരോരുത്തര്‍ ഏറ്റെടുക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ അവരില്‍ ഏറ്റവും ഇളയ മകനായ അലി (റ) നെ നബി (swa) ഏറ്റെടുത്തു. അന്ന് മുതല്‍ അലി (റ) തങ്ങളുടെ സംരക്ഷണത്തിലാണ് വളര്‍ന്നു വന്നത്.
അലി (റ) വിരിപ്പില്‍ നിന്നും എഴുനേറ്റു. നബി (സ്വ)  അദ്ദേഹത്തോട് പറഞ്ഞു.
ഇന്ന് എന്റെ വിരിപ്പില്‍ ഈ പച്ച ഖദ്രമി പുതപ്പു പുതച്ചു  നീ കിടക്കുക. നിനക്ക് ഒരാപത്തും സംഭവിക്കുകയില്ല. 
 ധീരനും അടിയുറച്ച വിശ്വസിയുമായിരുന്ന അലി (റ) യാതൊരു വൈമാനസ്സ്യവും  കൂടാതെ തങ്ങളുടെ വിരിപ്പില്‍ കിടക്കാന്‍ തയ്യാറായി.
ഖുറൈശികള്‍ ദാരുന്നട്വയില്‍ എത്തി. ഓരോ ഗോത്രത്തില്‍ നിന്നും ഓരോരുത്തരെ ആദ്യം തന്നെ തിരഞ്ഞെടുത്തിരുന്നു. വാലും  ആയുധങ്ങളുമായി  അവര്‍  നബിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി.
എന്തും  സംഭവിക്കാവുന്ന  നിമിഷങ്ങള്‍.  അകാക്ഷവും ഭൂമിയും ചലനമറ്റു നിന്നു പോയിരിക്കണം. ചന്ദ്ര നക്ഷത്രങ്ങള്‍ ഒരു  വേള ജ്വലിക്കാന്‍  പോലും മറന്ന്  പോയിരിക്കണം.
അവര്‍ നബിയുടെ  വീടിനു ചുറ്റും നിലയുറപ്പിച്ചു.
വാതില്‍ തുറന്നു നബി (സ്വ) തങ്ങള്‍ പുറത്തിറങ്ങി . ഒരു പിടി മണ്ണ് വാരി ഖുറാനിലെ ഒരു സൂക്തം ഓതി
 ഊരിപ്പിടിച്ച വാളുമായി അവര്‍ കണ്ണും  കാതും കൂര്‍പ്പിച്ചു വീടിനു  ചുറ്റും നിലയുറപ്പിച്ചു.
അടച്ചിട്ട വാതില്‍ പഴുതിലൂടെ ഒരാള്‍ എത്തി നോക്കി. ഉണ്ട് മുഹമ്മദ്‌ അവിടെ തന്നെ കിടന്നുറങ്ങുന്നുണ്ട്‌. അയാളുടെ മുഖം  സണ്ടോഷതല്‍ നിറഞ്ഞു.
എല്ലവരും കാത്തിരുന്ന നിമിഷങ്ങള്‍ സമാഗതമാവുകയായി. 
നീതിയും സത്യവും സമാധാനവും സന്തോഷവും കാണിച്ചു കൊടുക്കാന്‍ അവതരിച്ച മഹാത്മാവിനെ വധിക്കാന്‍ , സത്യത്തിന്റെ പോന്വേലിച്ചം ഊതി കെടുത്തുവാന്‍ അവര്‍ സശ്രദ്ധം നില കൊണ്ട്.
പ്രവാചകര്‍ (സ്വ) തങ്ങള്‍ ഒരു പിടി മണല്‍ വാരി കയ്യില്‍ പിടിച്ചു. അല്ലാഹുവിന്റെ അപാരമായ ശക്തിയുള്ള ചില സൂക്തങ്ങള്‍ ചൊല്ലി അതിലേക്കു ഒന്ന് ഊതി. വാതില്‍ തുറന്നു തനിക്കെതിരെ ഊരിപ്പിടിച്ച വാളുമായി വരുന്ന ശത്രുക്കള്‍ക്ക് നേരെ എരിഞ്ഞു.
ശത്രുക്കളുടെ കണ്ണുകള്‍ അത് ചെന്ന് പതിച്ചു . കണ്ണില്‍ മണല്‍ വീണ അവര്‍ ഒരു നിമിഷം  നബി (സ്വ) യെ കുറിച്ച് മറന്ന് പോയിരിക്കാന അവര്‍ അവരുടെ കണ്ണിലെ കരടു നീക്കുന്ന തിരക്കിലായി.
ഖുരിഷികല്‍ക്കിടയിലൂടെ പ്രവാചകര്‍ (സ്വ) ഇറങ്ങി നടന്നു.
നബി (സ്വ) തങ്ങള്‍ അബൂബക്കര്‍ (റ) ന്‍റെ വീട്ടിലെത്തി. മുമ്പ് ഒരുക്കി നിര്‍ത്തിയ ഒട്ടകങ്ങള്‍ യാത്രക്ക് തയ്യാറായി നില്‍ക്കുന്നു. സിദ്ദീഖ് (റ) വും പ്രവാചകരെയും പ്രതീക്ഷിച്ചു നില്‍ക്കുകയാണ്. ആയിഷയും അസ്മാ ബീവിയും (റ) പിതാവിന്റെയും തിരു നബി (സ്വ) യുടെയും യാത്രക്ക് സാക്ഷിയാവാന്‍ തയ്യാറായി അടുത്ത് തന്നെ ഉണ്ട്.  



നബി  (സ്വ) തങ്ങള്‍ വിട പറയുകയാണ്‌, തങ്ങള്‍ ഏറ്റവും കൂടുതല്‍  സ്നേഹിക്കുകയും തങ്ങളെ വളര്‍ത്തി വലുതാക്കുകയും ചെയ്ത ആ മണ്ണിനോട്. പ്രവാചകരുടെ ( സ്വ) ഹൃദയം തപിക്കാന്‍ തുടങ്ങി. അവിടുന്ന് വികാര പരവശനായി മക്കയിക്ക് തിരിഞ്ഞു നോക്കി. അപാരമായ ദുഖതാല്‍ അബൂബക്കര്‍ സിദ്ദീഖ് (റ) നബിയുടെ അടുത്തേക്ക് നിന്നു.
നബിയുടെ എല്ലാമെല്ലാമായ മക്ക. ഇബ്രാഹീം നബിയുടെയും ഇഷാഖ് നബിയുടെയും (അ) പടങ്ങള്‍ പടിഞ്ഞ മണ്ണ്. ഹാജര (റ) ന്റെയും ഇസ്മായീല്‍ നബി (അ) ന്റെയും  ചരിത്രമുറങ്ങുന്ന  മണ്ണ്. അല്ലാഹുവിന്റെ ആദ്യ ഭവനം ഖാബയുടെ സാന്നിധ്യമുള്ള  നാട്. പ്രവാചകരുടെ (സ്വ) കണ്ണുകള്‍ ഈരനനിയാന്‍ തുടങ്ങി. ആദ്യ വഹ്യിന്റെ  നാട്. ഇസ്ലാം പരബോധനതിനു എല്ലാം സഹിച്ചു കൂടെ നിന്ന സ്വഹബത്തിനെ ദീന രോദനങ്ങളും ഖദീജ (റ) ന്‍റെ സ്നേഹ സ്മരണകളും മനസ്സിലൂടെ അറിയാതെയെങ്കിലും കടന്നു പോയിരിക്കണം. 
അവിടുന്ന് മക്കയിലേക്ക് തിരിഞ്ഞു നിന്നു. ഈരനോഴുകുന്ന കണ്ണുകളില്‍ മക്കയുടെ രൂപം കാണാനായി. 
"അല്ലഹുവനെ സത്യം, ഭൂമികളില്‍ ഏറ്റവും പ്രിയപ്പെട്ടത് നീയാണ്, അല്ലാഹുവിനു ഏറ്റവും പ്രിയപ്പെട്ട ഭൂമിയും നീ തന്നെ, നിന്‍റെ ആളുകള്‍ എന്നെ പുരതാക്കിയിട്ടില്ലയിരുന്നുവെങ്കില്  ഞാന്‍ പോവുമായിരുന്നില്ല (ഇബ്നു മാജ) 
അബൂബക്കര്‍ സിദ്ദീഖ് (ര) എല്ലാം നോക്കി കാണുന്നുണ്ട്. അദ്ധേഹത്തിന്റെ കണ്ണുകളും സജലങ്ങളായി. 
വിശാലമായ മണല്‍ പരപ്പില്‍ ഒട്ടകത്തിന്റെ കുളമ്പടികള്‍ പതിഞ്ഞു. എതിരെ വീശുന്ന കാറ്റ് വക വെക്കാതെ അവര്‍ പലായനം  തുടര്‍ന്ന്... 
തങ്ങള്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച നാട്ടില്‍ നിന്നു...
 ജന്മം നല്‍കുകയും വളര്‍ത്തി വലുതാക്കുകയും ചെയ്ത നാട്ടില്‍ നിന്നു. 
ഒട്ടകങ്ങള്‍ ഒന്നുമറിയാതെ വഴികാട്ടിയുടെ അജ്ഞ്ഞക്കനുസരിച്ചു നീണ്ടു കിടക്കുന്ന മരുഭൂമിയിലൂടെ യാത്ര തുടര്‍ന്ന് 
എല്ലാം കീഴടക്കാനുള്ള ഒരു തിരിച്ചു വരവിനായി
 നേരം  പറ  പരാ വെളുത്തു തുടങ്ങിയിരിക്കുന്നു. ഇരുളിന്റെ മറ നീക്കി സൂര്യന്‍ ഭൂമിയിലെക്കെതി  നോക്കി.
അവര്‍ നോക്കി നില്‍ക്കെ നബി (സ്വ) യുടെ വിരിപ്പില്‍  നിന്നും അലി (റ) എഴുനേറ്റു വന്നു.
"മുഹമ്മടെവിടെ"-അബൂ ജഹിലിന്റെ കണ്ണുകളില്‍ തീജ്വാലകള്‍ രൂപം കൊണ്ട്.
"അദ്ധേഹത്തിന്റെ കാര്യം നോക്കാന്‍ നിങ്ങളെന്നെ എല്പ്പിചിരുന്നോ?" -ചെരുപ്പമാനെങ്കിലും  ദരിദ സ്വരത്തില്‍ അദ്ദേഹം തിരിച്ചു ചോദിച്ചു.
"നിങ്ങളെ വേഗം മുഹമ്മദിനെ തിരഞ്ഞു കണ്ടു പിടിക്കോ. ഉം വെങ്ങമാവട്ടെ" -അബൂ ജഹല്‍ തന്റെ അനുയായികളെ പറഞ്ഞു വിട്ടു.
മക്കയും പരിസര പ്രദേശങ്ങളും മുഴുവന്‍ തിരഞ്ഞെങ്കിലും അവര്‍ക്ക് നബി (സ്വ) യെ കണ്ടു പിടിക്കാനായില്ല. അവര്‍ നിരാശരായി തിരിച്ചെത്തി.
"മുഹമ്മദിനെ പിടിച്ചു കൊണ്ട് വരികയോ വിവരനരിയിച്ചു തരികയോ ചെയ്യുന്നവര്‍ക്ക് നൂറോട്ടകം സമ്മാനം നല്‍കുന്നതായിരിക്കും"-അവര്‍ പ്രഖ്യാപിച്ചു.
ഖുറൈഷി പടയാളികള്‍ മക്കയുടെയും പരിസര പ്രദേശങ്ങളിലെയും എല്ലാ മുക്ക് മൂലകളും പരിശോധിച്ചു.
(തുടരും) 

0 അഭിപ്രായങ്ങള്‍:

കമന്റുകള്‍ മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ. ശേഷം കോപ്പി ചെയ്തു താഴെ കമന്റ്‌ കോളത്തില്‍ പേസ്റ്റ് ചെയ്യുക

Post a Comment