Sunday, July 27, 2014
Tuesday, October 23, 2012
ഹിജ്റ:3 കൈസറിന്റെ കിരീടവുമായി സുറാഖ (റ)
നബി (സ്വ) യും അബൂബക്കര്‍ സിദ്ദീഖ് (റ) വും തന്റെ സിദ്ദീഖ് (റ) ന്‍റെ അടിമ ......... യും കൂടെ ഖുരൈശികളുടെ കണ്ണില്‍ പെടാതെ പലായനം തുടര്‍ന്നു. സുറഖയും കുറച്ചാലുകളും കൂട്ടം കൂടി ചര്‍ച്ചകള്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവരുടെ ഗോത്രത്തില്‍ പെട്ട ഒരാള്‍ ഓടി കിതച്ചു കടന്നു വന്നു.
"എന്റെ അടുത്ത് കൂടെ മൂന്ന് ആളുകള്‍ ദ്രിതിയില്‍ നടന്നു പോവുന്നത് ഞാന്‍ കണ്ടു. ഞാന്‍ മനസ്സിലാക്കുന്നത് അത് മുഹമാടും കൂട്ടരും ആയിരിക്കുമെന്നാണ്"- കിതക്കുന്നതിനിടയിലും അയാള്‍ പറഞ്ഞു നിര്‍ത്തി.
സുറാഖ പിന്തിരിഞ്ഞു നോക്കി. അയാളോട് പരയുതെന്നു കണ്ണ് കൊണ്ട് ആണ്ഗ്യം കാണിച്ചു.
" അത് വേറെ ഏതോ ഗോത്രത്തില്‍ പെട്ട ആളുകളാണ്. അവരുടെ കളഞ്ഞു പോയ വഷ്ടുക്കള്‍ തിരയുകയാണ്" -സുറാഖ കൂടെയുള്ളവരെ സംശയത്തിലേക്ക് വലിച്ചിട്ടു.
" ശരിയാണ്. അത് വേര്‍ ആരെന്കിലുമാവും" -ആഗതന്‍ സുരാഖയോടു യോജിച്ചു.
അല്‍പ്പം കഴിഞ്ഞു, ആഗതനെ മറ്റൊരു ഭാഗത്തേക്ക് വിളിച്ചു കൊണ്ട് പോയി സുറാഖ അവരെ കണ്ട സ്ഥലവും അവരുടെ മുഴുവന്‍ കാര്യങ്ങളും അന്വേഷിച്ചറിഞ്ഞു. അയാള്‍ എല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്തു.
സുറാഖ വീട്ടിലേക്കു തിരിച്ചു. കുതിരയെ എല്ലാം ഒരുക്കി തയ്യാറാക്കി. അമ്പും വില്ലും എടുത്തു. വാളും യുദ്ധ സാമഗ്രികളും എടുത്തു.
എന്ത് കാര്യത്തിനു ഇറങ്ങുമ്പോഴും ചെയ്യുന്നത് പോലെ 'അമ്പെടുത്ത് നോക്കി'. കിട്ടിയത് 'നബിയെ ബുദ്ധിമുട്ടിക്കരുത്' എന്ന്. അദ്ദേഹം ഒരു വേള ചിന്തിച്ചു. എന്ത് ചെയ്യണം.
എന്തായാലും വേണ്ടില്ല മുഹമ്മദിനെ പിടികൂടുക തന്നെ. അയാള്‍ ആത്മഗതം ചെയ്തു. കുതിരപുറത്തു ചാടിക്കയറി അയാള്‍ നബി( സ്വ) സഞ്ചരിക്കുന്ന വഴി ലക്ഷ്യമാക്കി അതിവേഗം കുതിരയെ പായിച്ചു.
പതിവിനു വിപരീതമായി കാറ്റ് ആഞ്ഞു വീശാന്‍ തുടങ്ങി. മണല്‍ കാറ്റ് ഇടയ്ക്കിടയ്ക്ക് സഞ്ചാരം തടസ്സപ്പെടുത്തി. അയ്യാള്‍ തന്റെ ആവനാഴിയില്‍ നിന്നു വീണ്ടും ' അമ്പെടുത്ത് നോക്കി'.
'അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത്' -വീണ്ടും ആ അമ്പ് തന്നെയാണ് കിട്ടിയത്.
അയാള്‍ അല്‍പ്പം വെറുപ്പോടെ ആ അമ്പ് ആവ നാഴിയിലേക്ക് തന്നെ വെച്ചു.
കാറ്റ് കൊടുങ്കാറ്റായി രൂപാന്തരം പ്രാപിച്ചു വരികയാണ്. കുതിര ഇടയ്ക്കിടയ്ക്ക് അനങ്ങാതെ നില്‍ക്കുന്നുണ്ട്.
നൂറു ഒട്ടകങ്ങള്‍!!!
അത് സുരാഖയെ എന്ത് ത്യാഗം ചെയ്യാനും പ്രാപ്തനാക്കി. അയാള്‍ എല്ലാ ബുദ്ധിമുട്ടുകളെയും ത്രിനവല്‍ഗനിച്ചു കുതിരയുടെ കടിഞ്ഞാന്‍ ആഞ്ഞു വലിച്ചു.
നബി (സ്വ) യും സിദ്ദീഖ് (റ) വും വഴികാട്ടിയും നടന്നു പോവുന്നഹു സുറാഖ കണ്ടു. അയാള്‍ ഒരിക്കല്‍ കൂടി 'അമ്പെടുത്ത് നോക്കി'.
അയാളുടെ മുഖം ദ്യെശ്യം കൊണ്ട് ചുവന്നു. വീണ്ടും അതെ അമ്പ് തന്നെ. അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത്'
സുറാഖ കുതിരയുടെ കടിഞ്ഞാന്‍ ആഞ്ഞു വലിച്ചു.
നബിയും (സ്വ) സുരാഖയും തമ്മില്‍ ഏതാനും അകലം മാത്രം. നബി (സ്വ) യും സിദ്ദീഖും(റ) തിരിഞ്ഞു നോക്കി. സുറാഖ അതിവേഗത്തില്‍ കുതിരപ്പുറത്ത് അടുത്ത് വരികയാണ്...
പെട്ടെന്ന്,
കുതിരയുടെ മുന്‍കാലുകള്‍ മണലില്‍ ആണ്ടു പോയി. അയാള്‍ പലവട്ടം ശ്രമിച്ചിട്ടും കുതിരക്ക് ഒരടിപോലും മുന്നോട്ടു നീങ്ങാന്‍ കഴിയുന്നില്ല. അയാള്‍ കുതിരപ്പുറത്തു നിന്നും തെറിച്ചു വീണു. ശക്തമായ കൊടുങ്കാറ്റില്‍ മണല്‍ കുന്നുകള്‍ വരെ എടുത്തെറിയപ്പെട്ടു.
കുതിരയുടെ കാലുകള്‍ മണലില്‍ നിന്നും വലിച്ചെടുത്തു. അദ്ദേഹത്തിനു മനസ്സിലായി. മുഹമ്മദ് ഒരു സാധാരണ മനുഷ്യനല്ല. അയാള്‍ പുന്തിരിയാന്‍ തന്നെ തീരുമാനിച്ചു...
"ഞാന്‍ ജഹ്ശുമിന്റെ മകന്‍ സുറാഖയാണ്. എങ്ങോട്ട് നോക്കൂ, എനിക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാനുണ്ട്. ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുകയില്ല. നിങ്ങള്‍ക്കിഷ്ടമില്ലതതോന്നും എന്നില്‍ നിന്ന് ഉണ്ടാവുകയില്ല" - സുറാഖ ഉറക്കെ വിളിച്ചു പറഞ്ഞു.
നബിയും (സ്വ) സിദ്ദീഖ് (റ) വും തിരിഞ്ഞു നോക്കി. നബി (സ്വ) അബൂബക്കര്‍ സിദ്ദീഖ് (റ) നോടായി പറഞ്ഞു. അയാളോട് ചോദിച്ചു നോക്കൂ എന്താണ് അയാള്‍ക്ക് വേണ്ടതെന്നു.
"എനിക്ക് നിങ്ങള്‍ ഒരു എഴുത്ത് എഴുതി തരണം. എനിക്കും നിങ്ങള്‍ക്കുമിടയില്‍ അതൊരു തെളിവായി കിടക്കും"- സുറാഖ സിദ്ധീഖ് (റ) നോടായി പറഞ്ഞു.
"അബൂബക്കര്‍, അയാള്‍ക്ക് എഴുതി കൊടുകൂ'- നബി (സ്വ) അബൂബക്കര്‍ (റ) നോട് പറഞ്ഞു.
അബൂബക്കര്‍ (റ) അദ്ദേഹം ആവശ്യപെട്ട പ്രകാരം എഴുതി കൊടുത്തു.
അത് വാങ്ങി ആവനാഴിയില്‍ വെച്ചു സുറാഖ മക്കയിലേക്ക് തന്നെ മടങ്ങാനോരുങ്ങി.
സുരാഖയെ പിടിച്ചു നിര്‍ത്തി സുരാഖയുടെ കണ്ണുകളിലേക്കു നബി (സ്വ) നോക്കി. പുഞ്ചിരിക്കുന്ന മുഖത്ത് വല്ലാത്ത സൌന്ദര്യം സുറാഖ കണ്ടു. കണ്ണുകളില്‍ നിര്‍ഭയത്വവും ചുണ്ടുകളില്‍ പുഞ്ചിരിയുംമായി പ്രവാചകന്‍ സുരാഖയോടു ചോദിച്ചു.
"എങ്ങനെയുണ്ടാവും സുറാഖ, നീ കിസ്രായുടെ കിരീടമാനിഞ്ഞാല്‍?"
"ഇബ്നു ഹിര്‍മസിന്റെ കിസ്രായോ?" -അത്ഭുത പരതന്ത്രായി സുറാഖ നബിയുടെ കണ്ണുകളിലേക്കു നോക്കി. പ്രവാചക (സ്വ) വദനത്തില്‍ അപ്പോഴും നാരു പുഞ്ചിരി തതിക്കളിക്കുന്നുണ്ടായിരുന്നു.
" അതെ, ഇബ്നു ഹിര്‍മസിന്റെ കിസ്രാ"
നബി (സ്വ) തങ്ങള്‍ മദീനയില്‍ എത്തുന്നത് വരെ സുറാഖ ഈ വിഷയങ്ങള്‍ ആരോടും പറയുകയുണ്ടായില്ല.
നബി (സ്വ) മദീനയില്‍ എത്തിയ വിവരം മക്കയില്‍ എല്ലാവരും അറിഞ്ഞു. കുപിതനായ അബൂ ജഹളിനോട് സുറാഖ താനും മുഹമ്മദും തമ്മില്‍ നടന്ന സംഭവം വിവരിച്ചു കൊടുത്തു. ഒരു കവിതാ രൂപത്തില്‍ അബൂ ജഹളിനോടായി അവസാനം സുറാഖ ഇങ്ങനെ പാടി.
" അബൂ ഹകം, നീ അത് കാനുകയായിരുന്നെങ്കില്‍ -
അദ്ദേഹത്തിനെ കാല്‍ക്കല്‍ വീഴാന്‍ നിന്‍റെ ആളുകളോട് നീ കല്‍പ്പിക്കുമായിരുന്നു.
ഹിജ്റ:2 ചരിത്രം വിറങ്ങലിച്ച നിമിഷങ്ങള്‍
ജിബ്രീല്‍ (അ) ഇറങ്ങി വന്ന നബി (സ്വ) യോട് പറഞ്ഞു . അങ്ങ് എന്നും ഉറങ്ങാറുള്ള വിരിപ്പില്‍ ഇന്ന് അങ്ങ് കിടക്കരുത്. ജിബ്രീല്‍ കാര്യങ്ങള്‍ എല്ലാം നബിക്ക് വിശദീകരിച്ചു കൊടുത്തു. ടര് ന്നട്വയില്‍ യോഗം ചേര്‍ന്നതും അവര്‍ വധിക്കാന്‍ പദ്ധതിയിട്ടതും എല്ലാം ....
ആകാശത്ത് പ്രകാശം പരക്കാന്‍ തുടങ്ങുന്നതെ ഉള്ളൂ. നബി (സ്വ) തങ്ങള്‍ മെല്ലെ എണീറ്റ് അലി (റ) നെ വിളിച്ചുണര്‍ത്തി. ചെറുപ്പം മുതല്‍ തന്നെ അലി ( റ) താമസിക്കുന്നതും അദ്ദേഹത്തിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കി നടത്തുന്നതും നബി ( സ്വ) തന്നെയായിരുന്നു.
അബൂത്വാളിബിനു ----- മക്കള്‍ ഉണ്ടായിരുന്നു. മക്കളെ വളര്‍ത്താന്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കാര്യം നബി (സ്വ) തങ്ങള്‍ അറിയാന്‍ ഇടയായി. അവിടുന്ന് ബനൂ ഹാഷിമിലെ എല്ലാവരെയും വിളിച്ചു കൂട്ടി. അബൂ ത്വാളിബിന്റെ സാമ്ബഹ്ടിക സ്ഥിതിയും അദ്ധേഹത്തിന്റെ ബുദ്ധിമുട്ടുകളും അവരെ പറഞ്ഞു മനസ്സിലാക്കി. അങ്ങനെ ഓരോ കുട്ടികളെയും ഓരോരുത്തര്‍ ഏറ്റെടുക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ അവരില്‍ ഏറ്റവും ഇളയ മകനായ അലി (റ) നെ നബി (swa) ഏറ്റെടുത്തു. അന്ന് മുതല്‍ അലി (റ) തങ്ങളുടെ സംരക്ഷണത്തിലാണ് വളര്‍ന്നു വന്നത്.
അലി (റ) വിരിപ്പില്‍ നിന്നും എഴുനേറ്റു. നബി (സ്വ) അദ്ദേഹത്തോട് പറഞ്ഞു.
ഇന്ന് എന്റെ വിരിപ്പില്‍ ഈ പച്ച ഖദ്രമി പുതപ്പു പുതച്ചു നീ കിടക്കുക. നിനക്ക് ഒരാപത്തും സംഭവിക്കുകയില്ല.
ധീരനും അടിയുറച്ച വിശ്വസിയുമായിരുന്ന അലി (റ) യാതൊരു വൈമാനസ്സ്യവും കൂടാതെ തങ്ങളുടെ വിരിപ്പില്‍ കിടക്കാന്‍ തയ്യാറായി.
ഖുറൈശികള്‍ ദാരുന്നട്വയില്‍ എത്തി. ഓരോ ഗോത്രത്തില്‍ നിന്നും ഓരോരുത്തരെ ആദ്യം തന്നെ തിരഞ്ഞെടുത്തിരുന്നു. വാലും ആയുധങ്ങളുമായി അവര്‍ നബിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി.
എന്തും സംഭവിക്കാവുന്ന നിമിഷങ്ങള്‍. അകാക്ഷവും ഭൂമിയും ചലനമറ്റു നിന്നു പോയിരിക്കണം. ചന്ദ്ര നക്ഷത്രങ്ങള്‍ ഒരു വേള ജ്വലിക്കാന്‍ പോലും മറന്ന് പോയിരിക്കണം.
അവര്‍ നബിയുടെ വീടിനു ചുറ്റും നിലയുറപ്പിച്ചു.
വാതില്‍ തുറന്നു നബി (സ്വ) തങ്ങള്‍ പുറത്തിറങ്ങി . ഒരു പിടി മണ്ണ് വാരി ഖുറാനിലെ ഒരു സൂക്തം ഓതി
ഊരിപ്പിടിച്ച വാളുമായി അവര്‍ കണ്ണും കാതും കൂര്‍പ്പിച്ചു വീടിനു ചുറ്റും നിലയുറപ്പിച്ചു.
അടച്ചിട്ട വാതില്‍ പഴുതിലൂടെ ഒരാള്‍ എത്തി നോക്കി. ഉണ്ട് മുഹമ്മദ് അവിടെ തന്നെ കിടന്നുറങ്ങുന്നുണ്ട്. അയാളുടെ മുഖം സണ്ടോഷതല്‍ നിറഞ്ഞു.
എല്ലവരും കാത്തിരുന്ന നിമിഷങ്ങള്‍ സമാഗതമാവുകയായി.
നീതിയും സത്യവും സമാധാനവും സന്തോഷവും കാണിച്ചു കൊടുക്കാന്‍ അവതരിച്ച മഹാത്മാവിനെ വധിക്കാന്‍ , സത്യത്തിന്റെ പോന്വേലിച്ചം ഊതി കെടുത്തുവാന്‍ അവര്‍ സശ്രദ്ധം നില കൊണ്ട്.
പ്രവാചകര്‍ (സ്വ) തങ്ങള്‍ ഒരു പിടി മണല്‍ വാരി കയ്യില്‍ പിടിച്ചു. അല്ലാഹുവിന്റെ അപാരമായ ശക്തിയുള്ള ചില സൂക്തങ്ങള്‍ ചൊല്ലി അതിലേക്കു ഒന്ന് ഊതി. വാതില്‍ തുറന്നു തനിക്കെതിരെ ഊരിപ്പിടിച്ച വാളുമായി വരുന്ന ശത്രുക്കള്‍ക്ക് നേരെ എരിഞ്ഞു.
ശത്രുക്കളുടെ കണ്ണുകള്‍ അത് ചെന്ന് പതിച്ചു . കണ്ണില്‍ മണല്‍ വീണ അവര്‍ ഒരു നിമിഷം നബി (സ്വ) യെ കുറിച്ച് മറന്ന് പോയിരിക്കാന അവര്‍ അവരുടെ കണ്ണിലെ കരടു നീക്കുന്ന തിരക്കിലായി.
ഖുരിഷികല്‍ക്കിടയിലൂടെ പ്രവാചകര്‍ (സ്വ) ഇറങ്ങി നടന്നു.
നബി (സ്വ) തങ്ങള്‍ അബൂബക്കര്‍ (റ) ന്‍റെ വീട്ടിലെത്തി. മുമ്പ് ഒരുക്കി നിര്‍ത്തിയ ഒട്ടകങ്ങള്‍ യാത്രക്ക് തയ്യാറായി നില്‍ക്കുന്നു. സിദ്ദീഖ് (റ) വും പ്രവാചകരെയും പ്രതീക്ഷിച്ചു നില്‍ക്കുകയാണ്. ആയിഷയും അസ്മാ ബീവിയും (റ) പിതാവിന്റെയും തിരു നബി (സ്വ) യുടെയും യാത്രക്ക് സാക്ഷിയാവാന്‍ തയ്യാറായി അടുത്ത് തന്നെ ഉണ്ട്.
നബി (സ്വ) തങ്ങള്‍ വിട പറയുകയാണ്, തങ്ങള്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും തങ്ങളെ വളര്‍ത്തി വലുതാക്കുകയും ചെയ്ത ആ മണ്ണിനോട്. പ്രവാചകരുടെ ( സ്വ) ഹൃദയം തപിക്കാന്‍ തുടങ്ങി. അവിടുന്ന് വികാര പരവശനായി മക്കയിക്ക് തിരിഞ്ഞു നോക്കി. അപാരമായ ദുഖതാല്‍ അബൂബക്കര്‍ സിദ്ദീഖ് (റ) നബിയുടെ അടുത്തേക്ക് നിന്നു.
നബിയുടെ എല്ലാമെല്ലാമായ മക്ക. ഇബ്രാഹീം നബിയുടെയും ഇഷാഖ് നബിയുടെയും (അ) പടങ്ങള്‍ പടിഞ്ഞ മണ്ണ്. ഹാജര (റ) ന്റെയും ഇസ്മായീല്‍ നബി (അ) ന്റെയും ചരിത്രമുറങ്ങുന്ന മണ്ണ്. അല്ലാഹുവിന്റെ ആദ്യ ഭവനം ഖാബയുടെ സാന്നിധ്യമുള്ള നാട്. പ്രവാചകരുടെ (സ്വ) കണ്ണുകള്‍ ഈരനനിയാന്‍ തുടങ്ങി. ആദ്യ വഹ്യിന്റെ നാട്. ഇസ്ലാം പരബോധനതിനു എല്ലാം സഹിച്ചു കൂടെ നിന്ന സ്വഹബത്തിനെ ദീന രോദനങ്ങളും ഖദീജ (റ) ന്‍റെ സ്നേഹ സ്മരണകളും മനസ്സിലൂടെ അറിയാതെയെങ്കിലും കടന്നു പോയിരിക്കണം.
അവിടുന്ന് മക്കയിലേക്ക് തിരിഞ്ഞു നിന്നു. ഈരനോഴുകുന്ന കണ്ണുകളില്‍ മക്കയുടെ രൂപം കാണാനായി.
"അല്ലഹുവനെ സത്യം, ഭൂമികളില്‍ ഏറ്റവും പ്രിയപ്പെട്ടത് നീയാണ്, അല്ലാഹുവിനു ഏറ്റവും പ്രിയപ്പെട്ട ഭൂമിയും നീ തന്നെ, നിന്‍റെ ആളുകള്‍ എന്നെ പുരതാക്കിയിട്ടില്ലയിരുന്നുവെങ്കില് ഞാന്‍ പോവുമായിരുന്നില്ല (ഇബ്നു മാജ)
അബൂബക്കര്‍ സിദ്ദീഖ് (ര) എല്ലാം നോക്കി കാണുന്നുണ്ട്. അദ്ധേഹത്തിന്റെ കണ്ണുകളും സജലങ്ങളായി.
വിശാലമായ മണല്‍ പരപ്പില്‍ ഒട്ടകത്തിന്റെ കുളമ്പടികള്‍ പതിഞ്ഞു. എതിരെ വീശുന്ന കാറ്റ് വക വെക്കാതെ അവര്‍ പലായനം തുടര്‍ന്ന്...
തങ്ങള്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ച നാട്ടില്‍ നിന്നു...
ജന്മം നല്‍കുകയും വളര്‍ത്തി വലുതാക്കുകയും ചെയ്ത നാട്ടില്‍ നിന്നു.
ഒട്ടകങ്ങള്‍ ഒന്നുമറിയാതെ വഴികാട്ടിയുടെ അജ്ഞ്ഞക്കനുസരിച്ചു നീണ്ടു കിടക്കുന്ന മരുഭൂമിയിലൂടെ യാത്ര തുടര്‍ന്ന്
എല്ലാം കീഴടക്കാനുള്ള ഒരു തിരിച്ചു വരവിനായി
നേരം പറ പരാ വെളുത്തു തുടങ്ങിയിരിക്കുന്നു. ഇരുളിന്റെ മറ നീക്കി സൂര്യന്‍ ഭൂമിയിലെക്കെതി നോക്കി.
അവര്‍ നോക്കി നില്‍ക്കെ നബി (സ്വ) യുടെ വിരിപ്പില്‍ നിന്നും അലി (റ) എഴുനേറ്റു വന്നു.
"മുഹമ്മടെവിടെ"-അബൂ ജഹിലിന്റെ കണ്ണുകളില്‍ തീജ്വാലകള്‍ രൂപം കൊണ്ട്.
"അദ്ധേഹത്തിന്റെ കാര്യം നോക്കാന്‍ നിങ്ങളെന്നെ എല്പ്പിചിരുന്നോ?" -ചെരുപ്പമാനെങ്കിലും ദരിദ സ്വരത്തില്‍ അദ്ദേഹം തിരിച്ചു ചോദിച്ചു.
"നിങ്ങളെ വേഗം മുഹമ്മദിനെ തിരഞ്ഞു കണ്ടു പിടിക്കോ. ഉം വെങ്ങമാവട്ടെ" -അബൂ ജഹല്‍ തന്റെ അനുയായികളെ പറഞ്ഞു വിട്ടു.
മക്കയും പരിസര പ്രദേശങ്ങളും മുഴുവന്‍ തിരഞ്ഞെങ്കിലും അവര്‍ക്ക് നബി (സ്വ) യെ കണ്ടു പിടിക്കാനായില്ല. അവര്‍ നിരാശരായി തിരിച്ചെത്തി.
"മുഹമ്മദിനെ പിടിച്ചു കൊണ്ട് വരികയോ വിവരനരിയിച്ചു തരികയോ ചെയ്യുന്നവര്‍ക്ക് നൂറോട്ടകം സമ്മാനം നല്‍കുന്നതായിരിക്കും"-അവര്‍ പ്രഖ്യാപിച്ചു.
ഖുറൈഷി പടയാളികള്‍ മക്കയുടെയും പരിസര പ്രദേശങ്ങളിലെയും എല്ലാ മുക്ക് മൂലകളും പരിശോധിച്ചു.
(തുടരും)
നബിയുടെ സന്താനങ്ങള്‍ (ഒന്ന്)
'മധുര ദീപമെന്‍ ഹബീബിനെ കനവില്‍ കണ്ടിടാന്‍ ....... ' ഹിഷാം മൈക്ക് പിടിച്ചു ഉച്ചത്തില്‍ പാടി കൊണ്ടിരിക്കുകയാണ്. അടുത്ത് തന്നെ കസേരയില്‍ വല്ല്യുപ്പയും ഇരിക്കുണ്ട്. മദ്രസയില്‍ നബി ദിന പരിപാടികള്‍ക്ക് റിഹേഴ്സല്‍ തുടങ്ങിയ അന്ന് മുതല്‍ തുടങ്ങിയതാണ് വീട്ടില്‍ ഈ മൈക്കും പിടിച്ചുള്ള ഗാനാലാപനം.
ഗാനം തിരഞ്ഞെടുത്തതും പാടാന്‍ പഠിപ്പിക്കുന്നതും വല്യുപ്പ തന്നെയാണ്. പലതവണ പാടിച്ചു നോക്കി തെറ്റുകള്‍ പറഞ്ഞു കൊടുത്ത് വീണ്ടും വീണ്ടും പാടിപ്പിച്ചു കൊണ്ടിരിക്കുകയാണ് .
"പേരക്കുട്ടിയുടെയും വല്യുപ്പാന്റെം പാട്ട് മത്സരം ഇനിയും കഴിഞ്ഞില്ലേ.?"
കയ്യില്‍ നിസ്കാര കുപ്പായവും പിടിച്ചു വല്യുമ്മ വന്നതും ഹിഷാം നാണം കൊണ്ട് വല്യുപ്പയുടെ മടിയില്‍ മുഖം പൂഴ്ത്തി കിടന്നു.
" നിസ്കരിക്കാന്‍ പള്ളീല്‍ പോവണ്ടേ. സമയം ഒരുപാടായി" -വല്യുമ്മ നേരെ മുറിയിലേക്ക് പോയി.
"കുഞ്ഞോനെ, നമുക്ക് നിസ്കരിച്ചു വന്നാലോ.?"- വല്യുപ്പ ഹിഷാമിന്റെ തലയില്‍ മെല്ലെ തലോടി കൊണ്ട് ചോദിച്ചു.
അവന്‍ ശരിയെന്നു മെല്ലെതലയാട്ടി . വെള്ള തുണിയും തലയില്‍ ഒരു തോപ്പിയുമായി അവന്‍ പെട്ടെന്ന് തന്നെ ഒരുങ്ങി വന്നു.
" പ്പാപ്പാ, നിസ്കരിച്ചു വന്നിട്ട് എനിക്ക് നബി (സ്വ) യുടെ ചരിത്രത്തിന്റെ ബാക്കി കൂടി പറഞ്ഞു തര്വോ?"
ഉം. അതിനെതാ, വീട്ടിലെത്തിയിട്ടു പ്പാപ്പ പറഞ്ഞു തരാ, ന്ത്യെ പോരെ?
ഹിഷാം തല കുലുക്കി ചാടി ചാടി നടക്കാന്‍ തുടങ്ങി.......
"അസ്സലാമു അലൈക്കും. മ്മാമ്മാ , ഞങ്ങളെത്തി .......... "അവന്‍ നേരെ അടുക്കള വഴി അകത്തെത്തി .
"പ്പാപ്പാ, നമുക്ക് ഇവിടെ ഇരിക്കാം"
വല്യുപ്പയുടെ കയ്യും പിടിച്ചു വലിച്ചു അവന്‍ ഡൈനിംഗ് ഹാളില്‍ എത്തി. കൂട്ടിനു വല്യുമ്മയും അമ്മായിയും ഉമ്മയും എത്തി .
"ന്നിട്ട്, ബാക്കി പറഞ്ഞു തരിം പ്പാപ്പാ"- ഹിഷാം ധൃതി കൂട്ടി.
നബി (സ്വ) തങ്ങള്‍ക്കു എത്ര കുട്ടികള്‍ ഉണ്ടായിരുന്നു എന്ന് അറിയ്യ്വോ കുഞ്ഞോന്?
" ഫാത്തിമാ ബീവി, അബ്ദുല്ലാഹ്, ഉമ്മു കുല്സൂം....ആ പിന്നെ ഖാസിം ... നിക്ക് ഇതേ അറിയൂ"
ന്നാ പ്പാപ്പ നബിയുടെ മക്കളെ കുറിച്ച് പറഞ്ഞു തരാം.. പോരെ?
ഹിഷാം സമ്മത ഭാവത്തില്‍ തല കുലുക്കി.
നബി ( സ്വ) തങ്ങള്‍ക്കു ആകെ ഏഴു മക്കളുണ്ടായിരുന്നു. മൂന്നു ആണ്മക്കളും നാല് പെണ്മക്കളുപക്ഷെ, അവിടുത്തെ വഫാതിന്റെ സമയത്ത് ഫാതിമ ബീവി മാത്രമേ ജീവിച്ചിരുന്നുള്ളൂ. ബാക്കി എല്ലാ മക്കളും അവിടുത്തെ ജീവിത കാലത്ത് തന്നെ മരണപ്പെട്ടിരുന്നു. നബിയുടെ വഫാതിന്റെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബീവി ഫാത്തിമയും വഫാതായി. ഇബ്രാഹീം എന്നാ കുട്ടി നബിയുടെ അടിമ സ്ത്രീ ആയിരുന്ന മരിയതുല്‍ ഖിബ്തിയാ എന്ന അടിമ സ്ത്രീയില്‍ ജനിച്ചതാണ്. ബാക്കി ആര് മക്കളും ഖദീജ ബീവി (റ) യിലും.
"ഇന്ന് നമുക്ക് നബിയുടെ ആണ്‍കുട്ടികളെ കുറിച്ച് പറയാം. " -ഹിശാമിനെ മടിയിലേക്ക് കയറ്റി ഇരുത്തി ഉമ്മയും കൊടുത്തു ഒരു ചെറു പുഞ്ചിരിയോടെ വല്യുപ്പ പറഞ്ഞു തുടങ്ങി...
നബിയുടെ ഇരുപത്തി അഞ്ചാമത്തെ വയസ്സില്‍ ആണ് ഖദീജ ബീവിയുമായുള്ള വിവാഹം നടക്കുന്നത്. ഖാസിം ആയിരുന്നു ആദ്യത്തെ കുഞ്ഞ്. ആദ്യമായി മരണപ്പെട്ടതും ഖാസിം തന്നെ. ക്രിസ്താബ്ദം 605 നു മരണപ്പെടുമ്പോള്‍ ഖാസിമിന് രണ്ടു വയസ്സ് പ്രായമുണ്ടായിരുന്നു. ഖാസിമിന്റെ പിതാവ് എന്ന നിലക്ക് നബിയെ അറബികള്‍ അബു ഖാസിം എന്ന് വിളിച്ചിരുന്നു.
അധികം വൈകാതെ രണ്ടാമത്തെ മകന്‍ അബ്ദുള്ളയും മരണപ്പെട്ടു.
ഹിജ്റ എട്ടാം വര്ഷം ദില്‍ ഹിജ്ജ മാസത്തിലാണ് മാരിയതുല്‍ ഖിബ്തിയ എന്നാ അടിമ സ്ത്രീയില്‍ നബി (സ്വ) ക്ക് ഇബ്രാഹീം ജനിക്കുന്നത്. ഈജിപ്ത് ഭരിച്ചിരുന്ന ഒരു രാജാവ് നബിക്ക് സമ്മാനിച്ചതായിരുന്നു മരിയതുല്‍ ഖിബ്തിയയെ.ഇബ്രാഹീം ജനിച്ചതോടെ നബി (സ്വ) വളരെ സന്തോഷിച്ചു. പക്ഷെ, ആ സന്തോഷ ദിവസങ്ങള്‍ക്കു അധികം ആയുസ്സുണ്ടായിരുന്നില്ല. മദീനയില്‍ വെച്ച് ഇബ്രാഹിം മരണപ്പെടുമ്പോള്‍ പതിനെട്ടു മാസം മാത്രമാണ് പ്രായമുണ്ടായിരുന്നത്. അതൊരു സൂര്യഗ്രഹണ ദിവസമായിരുന്നു. ഇബ്രാഹീം മരണപ്പെട്ടതിനാലാണ് സൂര്യഗ്രഹണം സംഭവിച്ചതെന്ന് ആളുകള്‍ പറഞ്ഞു പരത്തി. ഇത് നബി (സ്വ) അറിയാനിടയായി. ആരും ജീവിക്കുന്നത് കൊണ്ടോ മരിക്കുന്നത് കൊണ്ടോ അല്ല സൂര്യഗ്രഹമുണ്ടാവുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോട് പ്രാര്തിക്കുകയാണ് വേണ്ടതെന്നും അവിടുന്ന് സ്വഹാബത്തിനെ പഠിപ്പിച്ചു കൊടുത്തു.
നാല് പെണ്മക്കളെയും നബി (സ്വ) വിവാഹം കഴിപ്പിച്ചു അയക്കുകയും അവര്‍ കുടുംബ ജീവിതം നയിക്കുകയും ചെയ്ത ശേഷമാണ് ഇഹലോക വാസം വെടിയുന്നത്
വിവാഹം കഴിഞ്ഞു അഞ്ചാം വര്‍ഷമാണ് സൈനബ് (റ ) ജനിക്കുന്നത്. അബുല്‍ ആസ് ബിന്‍ രബീഗ് ആയിരുന്നുഭര്‍ത്താവ് . എന്നാല്‍ അദ്ദേഹം ഇസ്ലാം വിശ്വസിച്ചിരുന്നില്ല. അങ്ങനെ ബദര്‍ യുദ്ധത്തില്‍ അദ്ദേഹത്തെ ബന്ദിയായി പിടിക്കുകയും സൈനബിനെ മദീനയിലേക്ക് അയക്കണമെന്ന നിബന്ധനയില്‍ അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു. പിന്നീട് നബി (സ്വ) യുടെ കൂടെയായിരുന്നു സൈനബ് ജീവിച്ചത്. പില്‍കാലത്ത് അബുല്‍ ആസ് ഇസ്ലാം സ്വീകരിക്കുകയും സൈനബ് നെ തന്നെ സഖിയായി സ്വീകരിക്കുകയും ചെയ്തു. ഇതില്‍ അലി ഉമാമ എന്നീ മക്കള്‍ ജനിക്കുകയും അലി ചെറുപ്പത്തില്‍ തന്നെ മരണപ്പെടുകയും ഉമാമ നെ അലി ഫാത്വിമ ന്റെ മരണ ശേഷം വിവാഹം കഴിക്കുകയും ചെയ്തു. ഹിജ്ര എട്ടാം വര്ഷം സൈനബ് വഫാതായി.
വിവാഹത്തിന്റെ എട്ടാം വര്ഷം നബിക്ക് റുഖിയ ജനിച്ചു. നബി യുടെ മുഖ്യ ശത്രുവായ അബു ലഹബിന്റെ മകന്‍ ഉത്ബയായിരുന്നു റുഖിയ യെ വിവാഹം കഴിച്ചത്. അബു ലഹബിന്റെ കൈകള്‍ എന്നാ ഖുറാന്‍ സൂക്തങ്ങള്‍ ഇറങ്ങിയത്തില്‍ ദ്വേഷ്യം പൂണ്ട അബു ലഹബ്, റുഖിയ യെ വിവാഹ മോചനം നടത്താന്‍ നിര്‍ബന്ധിക്കുകയും ഉത്ബ മഹതിയെ ത്വലാഖ് ചൊല്ലുകയും ചെയ്തു. ഉസ്മാന്‍ പിന്നീട് അവരെ വിവാഹം കഴിക്കുകയും അതില്‍ അബ്ദുല്ലാ എന്നാ കുട്ടി ജനിക്കുകയും ചെയ്തു. ഹിജ്ര രണ്ടാം വര്ഷം വഫാതാവുമ്പോള്‍ മഹതിക്ക് ഇരുപതു വയസ്സേ പ്രയമുണ്ടായിരുന്നുള്ളൂ. ഹിജ്റ നാലാം വര്ഷം ആറാം വയസ്സില്‍ അബ്ദുള്ളയും ഇഹലോക വാസം വെടിഞ്ഞു.
പ്രവാചകരുടെ മൂന്നാമത്തെ മകള്‍ ഉമ്മു കുല്സൂമിനെ വിവാഹം ചെയ്തത് അബു ലഹബിന്റെ തന്നെ മറ്റൊരു പുത്രനായ ഉതൈബ ആയിരുന്നു. പിതാവ് അബു ലഹബിന്റെ നിര്‍ബന്ധപ്രകാരം ഉതൈബയും ഭാര്യയെ വിവാഹ മോചനം നടത്തി. പിന്നീട് ഉസ്മാന്‍ രുഖിയയുടെ മരണ ശേഷം ഉമ്മു കുല്സൂമിനെ വിവാഹം കഴിച്ചു. ഹിജ്ര ഒമ്പതാം വര്ഷം മഹതി വഫാതായി. അവര്‍ക്ക് മക്കള്‍ ജനിചിരുന്നില്ല.
നബി യുടെ ഇളയ മകളാണ് ഫാത്വിമ. തന്റെ നാല്പതാം വയസ്സിലാണ് ഫാത്വിമ ജനിക്കുന്നത്. ഹിജ്ര രണ്ടാം വര്ഷം അലി ആണ് മഹതിയെ വിവാഹം കഴിച്ചത്. ഇതില്‍ അവര്‍ക്ക് ഹസന്‍, ഹുസൈന്‍ മുഹ്സിന്‍, ഉമ്മു കുല്സൂം, സൈനബ് എന്നീ അഞ്ചു മക്കള്‍ ജനിച്ചു. ഹിജ്ര പതിനൊന്നാം വര്ഷം അവര്‍ വഫാതായി. അന്നവര്‍ക്ക് ഇരുപത്തി നാല് വയസ്സായിരുന്നു.
വല്യുപ്പ പറഞ്ഞു നിര്‍ത്തിയതും ഹിഷാം തല തിരിച്ചു ഉപ്പാപ്പയുടെ മുഖത്തേക്ക് നോക്കി.
"ഇനി നമ്മുക്ക് അടുത്ത പ്രാവശ്യം ജിബ്രീല്‍ നബിയുടെ അടുത്ത് വരുന്നതും നബിക്ക് പ്രവാചകത്വം കിട്ടുന്നതും ഒക്കെ പറയാം. ല്ലേ ?"
"ഉം .... "ഹിഷാം തല കുലുക്കി സമ്മതിച്ചു.
നേരം ഒരുപാടായില്ലേ നമ്മുക്ക് ഭക്ഷണം കഴിച്ചാലോ. ഉമ്മ ഹസീന വന്നു അവന്റെ കൈ പിടിച്ചു മെല്ലെ വലിച്ചു. ഉപ്പാപയുടെ മടിയില്‍ നിന്ന് ഊര്‍ന്നിറങ്ങുമ്പോള്‍ അവന്‍ ഉപ്പാപ്പയുടെ കൈ പിടിച്ചു വലിച്ചു. അവര്‍ നേരെ അടുക്കളയിലേക്കു നീങ്ങി.
(തുടരും)
Saturday, October 6, 2012
AD 605ഹജറുല്‍ അസവാദ് സ്ഥാപിക്കുന്നു
ഉമര്‍ ബിനുല്‍ ഖതാബ് (റ) ഹജറുല്‍ അസ്വദ് ചുംബിച്ച ശേഷംപറഞ്ഞു . "നീ കല്ലാണെന്ന് എനിക്കറിയാം. പ്രവാചകര്‍(സ്വ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിരുന്നില്ലെങ്കില്‍ തീര്‍ച്ചയായും, ഞാന്‍ നിന്നെ ച്ചുംബിക്കുമായിരുന്നില്ല"1
ഭക്ഷണം കഴിച്ചു പുറത്തു വന്നിരുന്നപ്പോള്‍ തുള്ളിക്കൊരു കുടം കണക്കെ മഴ പെയ്തു കൊണ്ടിരിക്കുകയായിരുന്നു. മുറ്റത്തെ പൂവിട്ടു നില്‍ക്കുന്ന മുല്ലയും സൂര്യകാന്തിയും മഴത്തുള്ളികല്‍ക്കനുസരിച്ചു താളം പിടിച്ചു കൊണ്ടിരിക്കുന്നത് കാണാന്‍ വല്ലാത്ത ചന്തമാണ്.
"മറ്റെമ്മാ വാ, വല്യുപ്പാനോട് ബാക്കി കൂടി കൂടി പറഞ്ഞു തരാന്‍ പറയിം"- ഹിഷാം മറ്റെമ്മായുടെ വടിയിലും ഒരു കൈ തുണിയുടെ കോന്തലയിലും പിടിച്ചു കൊണ്ട് വന്നു കസേരയില്‍ ഇരുത്തി.
"വല്യുപ്പാ നമ്മുക്ക് ബാക്കി കൂടിപറഞ്ഞാലോ?"
ഹിഷാം മടിയില്‍ കയറി ഇരിക്കുമ്പോള്‍ സമ്മതം ചോദിക്കുന്നത് പോലെചോദിച്ചു.
" അതിനെന്താ, വല്യുമ്മയും അമ്മായീം ഒക്കെ വരട്ടെ."
പറഞ്ഞു തീര്‍ന്നതും അമായിയും വല്യുമ്മയും ഉമ്മയും സ്ഥലത്തെത്തി.
"മക്കയില്‍ ഒരിക്കല്‍ ഒരു വലിയ മഴ പെയ്തു.........."
വല്യുപ്പ കഥ പറഞ്ഞു തുടങ്ങിയതും ഹിഷാം മടിയില്‍ ഒന്ന് കൂടി ഇളകി ഇരുന്നു.
മഴ കൂടുതല്‍ കൂടുതല്‍ കനത്തു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
"മുമ്പൊന്നും ഇല്ലാത്ത വിധം മക്കയും പരിസര പ്രദേശങ്ങളും വെള്ളം കൊണ്ട് നിറഞ്ഞു. അടുത്തുണ്ടായിരുന്ന മലകളില്‍ നിന്നും വെള്ളം കുത്തിയൊലിച്ച് കഅബക്ക് നേരെ വരാന്‍ തുടങ്ങി. ശക്തമായ ഈ മഴവെള്ളത്തിന്റെ ശക്തിയില്‍ കഅബയുടെ ചുമരുകള്‍ക്കു സാരമായ കേടു പറ്റി.
ഖുറൈശികള്‍ കഅബ പുതുക്കി പണിയുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. ഇതിനു മുമ്പ് തന്നെ അവര്‍ ഇക്കാര്യം ചിന്തിച്ചിരുന്നു. കഅബക്ക് ഒരു മേല്‍കൂര ഇല്ലാത്തതിനാല്‍ ആളുകള്‍ നേര്‍ച്ചയായി സമര്‍പ്പിച്ചിരുന്ന വില കൂടിയ വസ്തുക്കള്‍ സൂക്ഷിക്കാന്‍ അവര്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ദൈവങ്ങള്‍ദ്യേശ്യപ്പെടുമോ എന്ന ചിന്തയാല്‍ അവര്‍ കഅബക്ക് രൂപ മാറ്റം വരുത്താന്‍ ഭയപ്പെടുകയാണുണ്ടായത്.
അവര്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തി. കഅബയുടെ ചുമരുകള്‍ തകര്‍ന്നതിനാല്‍ പുതുക്കി പണിയല്‍ നിര്‍ബന്ധമാണ് എന്നവര്‍ തീരുമാനിച്ചു. എന്നാല്‍ കഅബ പോളിക്കുന്നതിന്റെ കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.
ഈ സമയത്ത് പക്കൊമിയാസ് എന്ന് പേരായ റോമന്‍ വ്യാപാരിയുടെ ഈജിപ്തില്‍ നിന്നും വരികയായിരുന്ന ഒരു കപ്പല്‍ ജിദ്ദയില്‍ കരക്കണഞ്ഞു. പക്കൊമിയാസ് ഒരു വിദഗ്ദനായ ആശാരി കൂടി ആയിരുന്നു. വലീദ് ബിന്‍ മുഗീറയുടെ നേതൃത്വത്തില്‍ ഖുറൈഷികളില്‍ ചില പൌരപ്രമുഖര്‍ ജിദ്ധയിലെത്തി കപ്പല്‍ വിലക്ക് വാങ്ങുകയും കഅബയുടെ പുനര്‍ നിര്‍മാണത്തില്‍ സഹായിക്കാന്‍ പക്കൊമിയസിന്റെ സഹായം തേടുകയും ചെയ്തു. അഭ്യര്‍ത്ഥന സ്വീകരിച്ച പക്കൊമിയാസ് ഖിബ്തി* വംശജനായ ഒരാളെ തന്റെ സഹായി ആയി ഒപ്പം കൂട്ടി അവര്‍ക്കൊപ്പം പുറപ്പെട്ടു.
കഅബ പൊളിക്കേണ്ട ഘട്ടം വന്നപ്പോള്‍ ആരും അതിനു തയ്യാറായില്ല. ദൈവ കോപവും മുന്‍കാലങ്ങളില്‍ അബ്രഹത്തിന് സംഭവിച്ച അനുഭവവും ഓര്‍ത്തു ആരും അതിനു മുന്നോട്ടു വന്നില്ല. അവസാനം ഖുറൈശികള്‍ നാല് ഗോത്രങ്ങള്‍ക്ക് പൊളിക്കാനുള്ള ചുമതല ഏല്‍പ്പിച്ചു കൊടുക്കാന്‍ തീരുമാനിക്കുകയും നാല് ഗോത്രക്കാരെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നിട്ടും കഅബയുടെ ചുമരുകള്‍ പൊളിക്കാന്‍ ആരും മുന്നോട്ട് വന്നില്ല.
എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുന്ന ജനങ്ങള്‍ക്കിടയില്‍ നിന്നും വലീദ് ബിന്‍ മുഗീറ സര്‍വ്വ ദൈവങ്ങളെയും വിളിച്ച് യമനീ ഭാഗം പൊളിക്കാന്‍ ആരംഭിച്ചു.
പിറ്റേ ദിവസം വരെ വലീദിനു എന്ത് സംഭവിക്കുന്നു എന്ന് നോക്കി ആളുകള്‍ കാത്തിരുന്നു. പിറ്റേ ദിവസം പ്രഭാതത്തോടെ ഒന്നും സംഭവിക്കാതെ വലീദ് തിരിച്ചു വന്നപ്പോള്‍ മറ്റുള്ളവര്‍ക്കും ധൈര്യമായി. അവര്‍ കഅബ പൊളിക്കാന്‍ ആരംഭിച്ചു.
ഈ പ്രവൃത്തികളില്‍ എല്ലാം തന്നെ മുഹമ്മദ് നബി (സ്വ)യും പങ്കെടുത്തു. അവിടുന്ന് അവര്‍ക്കൊപ്പം കല്ലുകള്‍ ഇളക്കി മാറ്റാനും അനുബന്ധ പ്രവൃത്തികളിലും പങ്കെടുത്തു.
ചുമരുകള്‍ ഇളക്കി മാറ്റി തറ പൊളിക്കുന്ന ഭാഗമെത്തിയപ്പോള്‍ അവര്‍ക്ക് കല്ലുകള്‍ ഇളക്കാന്‍ പറ്റാതെയായി. അത് കാരണം അവര്‍ തറ ഭാഗം അങ്ങനെ തന്നെ നിലനിര്‍ത്തി. പിന്നീട് അടുത്തുള്ള കുന്നുകളില്‍ നിന്നും നീല നിറത്തിലുള്ള കല്ലുകള്‍ കൊണ്ട് വന്നു അവര്‍ ചുമരുകള്‍ പടുത്തുയര്‍ത്തി.
ഹജറുല്‍ അസവദ് സ്ഥാപിക്കേണ്ട സന്ദര്‍ഭം വന്നപ്പോള്‍ അവര്‍ തമ്മില്‍ തര്‍ക്കമായി. ആരാണ് അത് സ്ഥാപിക്കേണ്ടത് ? ഏതു ഗോത്രത്തിനാണ് അതിനുള്ള അവകാശം? ഇതായിരുന്നു പ്രധാന പ്രശ്നം.
ഓരോ ഗോത്രവും അവരവര്‍ക്കാണ് അതിനുള്ള അവകാശമെന്ന് വാദിച്ചു തുടങ്ങി. തര്‍ക്കം ഒരു യുദ്ധത്തിന്റെ വക്കോളമെത്തി. അബ്ദുദ്ദാര്‍ ഗോത്രവും അദിയ്യ് ഗോത്രവും ഹജറുല്‍ അസവദ് സ്ഥാപിക്കാനുള്ള അവകാശം മറ്റാര്‍ക്കും വിട്ടുകൊടുക്കില്ലെന്നും അതിനു വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയ്യാറാണെന്നും പ്രഖ്യാപിച്ചു. അബ്ദുദ്ദാര്‍ ഗോത്രംഒരു പാത്രത്തില്‍ രക്തം കൊണ്ടുവരികയും ആ രക്തത്തില്‍ കൈ മുക്കി ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു.
"ഹജര്‍ സ്ഥാപിക്കാനുള്ള അവകാശം ഞങ്ങള്‍ക്കാണ്. അത് മറ്റാര്‍ക്കും വിട്ടു കൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. മരണം വരെ യുദ്ധം ചെയ്യേണ്ടി വന്നാലും...."
അക്കാലത്ത് ഖുറൈഷികള്‍ക്കിടയില്‍ ബഹുമാനവും സ്ഥാനവും ഉണ്ടായിരുന്ന ആളായിരുന്നു അബു ഉമയ്യ ബിന്‍ മുഗീറ അല്‍ മഖ്സൂമി. കാര്യങ്ങള്‍ ഒരു യുദ്ധത്തിലേക്ക് നീങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ അദ്ദേഹം മുന്നോട്ടു വന്നു പറഞ്ഞു
"സഫാ ഭാഗത്ത് കൂടി ആദ്യം വരുന്ന ആളെ നമുക്ക് മധ്യസ്തനാക്കാം"
തീരുമാനം എല്ലാവര്ക്കുംസമ്മതമായിരുന്നു. എല്ലാവരും അംഗീകരിച്ചു. കുറച്ചു കഴിഞ്ഞതും മുഹമ്മദ് (സ്വ) തങ്ങള്‍ ആ വഴിക്ക് വന്നു.
"അതാ വരുന്നു അല്‍ അമീന്‍ . നമ്മുക്ക് അദ്ദേഹത്തിന്റെ തീരുമാനം അംഗീകരിക്കാം"
അവര്‍ ഒന്നടങ്കം കാര്യങ്ങള്‍ വിശദീകരിച്ചു. പ്രശ്നങ്ങള്‍ ശരിക്കും മനസ്സിലാക്കിയ മുഹമ്മദ് (സ്വ)ഒരു വലിയ വിരിപ്പ് കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു. വിരിപ്പിന്റെ ഓരോ ഭാഗത്ത് ഓരോ ഗോത്രതലവന്മാരോട് പിടിക്കാനും ആവശ്യപ്പെട്ടു. അവര്‍ അപ്രകാരം ചെയ്തു.
വിരിപ്പിലേക്ക് നബി (സ്വ) അവിടുത്തെ സ്വകരങ്ങളാല്‍ തന്നെ ഹജറുല്‍ അസവദ് എടുത്തു വിരിപ്പില്‍ വെച്ചു . ശേഷം അത് സ്ഥാപിക്കേണ്ട ഉയരം വരെ ഉയര്‍ത്താന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവിടുന്ന് തന്നെ അതെടുത്തു സ്ഥാപിക്കേണ്ട സ്ഥലത്ത് എടുത്തു വെക്കുകയും ചെയ്തു.
ഒരു യുദ്ധത്തിന്റെ വക്കിലെത്തിയിരുന്ന സംഭവം വളരെ ബുദ്ധിപരമായി കൈകാര്യം ചെയ്തത് അറബികള്‍ക്കിടയില്‍ മുഹമ്മദ് (സ്വ) യുടെ സ്വീക്കാര്യത വര്‍ധിപ്പിച്ചു.
അറബികള്‍ കഅബയുടെ ചുമരുകള്‍ പതിനെട്ട് അടി ഉയരത്തില്‍ കെട്ടിപൊക്കി. സുരക്ഷിതമോര്‍ത്ത് വാതില്‍ അല്പം ഉയര്‍ത്തി സ്ഥാപിച്ചു. അകത്തു ഇരു നിലകളിയായി ആറു തൂണുകളും വടക്ക് ഭാഗത്ത് മുകളിലേക്ക് കയറാന്‍ ഒരു ഗോവണിയും പണി കഴിപ്പിച്ചു.
ഹുബാല്‍ വിഗ്രഹത്തെ കഅബക്കകത്ത് സ്ഥാപിച്ചു. മേല്‍ക്കൂര ഇല്ലാത്തതിനാല്‍ കഅബക്കകത്ത് സൂക്ഷിക്കാന്‍ കഴിയാതിരുന്ന വില പിടിപ്പുള്ള വസ്തുക്കള്‍ കഅബയിലേക്ക് തന്നെ മാറ്റുകയും ചെയ്തു.
പുറത്ത് മഴ തെല്ലൊന്നുതോര്‍ന്നിരിക്കുന്നു . ഇടയ്ക്കിടയ്ക്ക് വീശുന്ന കാറ്റിനു വല്ലാത്ത തണുപ്പും.... ഹിഷാം വല്യുപ്പയെ ചേര്‍ത്തു പിടിച്ചു കൊണ്ടിരുന്നു.
"ബാക്കി നമ്മുക്ക് പിന്നെ പറഞ്ഞാ പോരെ"
തണുത്ത് പല്ലുകള്‍ കൂട്ടിയിടിക്കുന്നതിനിടയില്‍ ഹിഷാം ശരി എന്ന് തല കുലുക്കി. അവര്‍ എല്ലാവരും മെല്ലെ എണീറ്റ് അകത്തേക്ക് എഴുനേറ്റു നടന്നു......
(മുന്‍ ഭാഗങ്ങള്‍ ഇവിടെ)
______________________________________________________
1-സ്വഹീഹുല്‍ മുസ്ലിം.1270
* മൂസാ നബി (അ) കാലത്ത് ഈജിപ്റ്റ് ഭരിച്ചിരുന്ന ഫറോവ വംശത്തില്‍ പെട്ടവരെ ആണ് ഖിബ്തികള്‍ എന്ന് പറയുന്നത്.
Saturday, June 30, 2012
മക്കയിലെ ഏക ദൈവ വിശ്വാസികള്‍
അദ്ദേഹത്തിന്റെ മകന്‍ സഈദ് ബിന്‍ സൈദും (റ) അമ്മാവന്റെ മകന്‍ ഉമര്‍ ബിനുല്‍ ഖതാബ് (റ) വും നബി യുടെ അടുത്തു വന്നു ചോദിച്ചു. ഞങ്ങള്‍ സൈദ് ബിന്‍ അംറിനു പാപമോചനം തേടട്ടയോ?
നബി പറഞ്ഞു:
"ശരി, അദ്ദേഹം സ്വന്തം ഒരു സമൂഹമായി ഉയിര്ത്തെഴുനെല്‍പ്പിക്കപ്പെടും"1
പുറത്തു വേനല്‍ മഴ തിമര്‍ത്ത് പെയ്യുകയാണ്. ഭൂമിക്കു പതിവില്ലാത്ത ഒരു പ്രകാശം കാണാം. കാറ്റില്‍ റോഡിനെതിര്‍വശത്തെ തെങ്ങുകളും തേക്കുകളും ആടിക്കളിക്കുന്നതും നോക്കി ഇരിക്കുകയാണ് വല്യുപ്പ. മുറ്റത്തെ വിവിധ വര്‍ണ്ണങ്ങളിലുള്ള ചെടികളില്‍ മഴത്തുള്ളികള്‍ വീഴുമ്പോള്‍ അവ ആനന്ദനൃത്തമാടുന്നു. മുറ്റത്തു പെയ്ത വെള്ളം റോട്ടിലേക്ക് കവിഞ്ഞ് ഒഴുകുന്നതും നോക്കി ഇരിക്കാന്‍ നല്ല രസം തന്നെ. ഇടയ്ക്കിടയ്ക്ക്, കാറ്റ് ആഞ്ഞു വീശുമ്പോള്‍ മഞ്ഞു തുള്ളികളെ പോലെ തണുത്ത ഈര്‍പ്പം മുഖത്തേക്ക് വരുന്നു.
"അസ്സലാമു ആലൈക്കും"
"വാ അലൈക്കും അസ്സലാം" -ഹിഷാമിന്റെ ശബ്ദം കേട്ട് വല്യുപ്പ മറ്റേതോ ലോകത്ത് നിന്നും ഞെട്ടിയെണീറ്റു നോക്കുമ്പോള്‍ വെള്ളം വീണു കൊണ്ടിരിക്കുന്ന കുടയുമായി അവന്‍ അകത്തു കയറിയിരുന്നു.
"ന്താ കുഞ്ഞോനെ ഈ കാണിക്കുന്നേ, അവിടെ ആകെ നനഞ്ഞില്ലേ"- അമ്മായി സ്വാബിറ വന്നു കയ്യില്‍ നിന്ന് വേഗം കുട വാങ്ങി വെച്ചു.
"ന്താ വല്യുപ്പാ ആലോചിക്കണേ"- പുസ്തക കവര്‍ വല്യുപ്പയുടെ മടിയില്‍ വെക്കുമ്പോ അവന്‍ ഒരു ചെറു ചിരിയോടെ ചോദിച്ചു. ഹിഷാമിന്റെ കവിളില്‍ മെല്ലെ നുള്ളുംപോള്‍ വല്യുപ്പ ഒന്നുമില്ലെന്ന അര്‍ത്ഥത്തില്‍ ഒന്ന് മൂളുക മാത്രം ചെയ്തു.
"നമ്മുക്കിവിടെ ഇരുന്നു ഇന്നലത്തെ ബാക്കി ചരിത്രം കൂടി പറഞ്ഞാലോ" - ആശയം ഹിശാമിന്റെതാണ്.
"അത് ശരിയാ, ഇവിടെ ആവുമ്പോ നല്ല തണുപ്പും ഉണ്ട്" -വടിയും മെല്ലെ കുത്തി പിടിച്ചു മറ്റേമ്മ അവിടേക്ക് വന്നു. ഡൈനിംഗ് ഹാളില്‍ നിന്നും ഒരു കസേര പുറത്തേക്ക് ഇട്ടു കൊടുത്ത് ഹിഷാം വല്യുപ്പാന്റെ മടിയില്‍ സ്ഥാനം പിടിച്ചു.
ഖദീജ ബീവിയെ കല്യാണം കഴിച്ചതോട് കൂടി നബി തങ്ങള്‍ സാമ്പത്തികമായി നല്ല നിലയിലായി. അറബികള്‍ക് സ്നേഹ ബഹുമാനവും കൂടി കൂടി വന്നു. എന്നാല്‍ അവിടുന്ന് അതൊന്നും പരിഗണിക്കുകയോ അവര്‍ക്കൊപ്പം അവരുടെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയോ ചെയ്തില്ല. എന്നാല്‍ അവര്‍ പറയുന്ന കാര്യങ്ങള്‍ ശശ്രദ്ധം കേള്‍ക്കുകയും അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തു.
മുഹമ്മദ് നബി യുടെ ലൌകിക കാര്യങ്ങളിലുള്ള താല്പര്യമില്ലയിമയും ആത്മീയ കാര്യങ്ങളിലുള്ള ആധിയായ താല്‍പര്യവും ഖദീജ ബീവി മനസ്സിലാക്കി. കച്ചവട കാര്യങ്ങള്‍ നോക്കി നടത്താന്‍ മറ്റു ആളുകളെ നിയമിക്കുകയും നബി യെ ആ ചുമതലകളില്‍ നിന്നും ഒഴിവാക്കി, ആരാധനകള്‍ക്കു സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു.
ഖുറൈശികള്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ ഒന്നും നബി ആരാധിചിരുന്നില്ല. ഈ ലോകത്തിനു ഒരു രക്ഷിതാവുന്ടെന്നും അവന്‍ ഏകനാണെന്നും അവിടുന്ന് വിശ്വസിക്കുകയും, ലോകത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ച് ചിന്തിക്കുകയും അവനെ മനസ്സില്‍ ധ്യാനിക്കുകയും ചെയ്തിരുന്നു.
നബി യെ പോലെ ഈ ലോകം മുഴുവന്‍ സൃഷ്ടിച്ചത് ഒരേ ഒരു അല്ലാഹു മാത്രമാണെന്നും ഖുറൈഷികളും അറബി സമൂഹവും ആരാധിക്കുന്ന ബിംബങ്ങല്‍ക്കൊന്നും ഒരു ശക്തിയും ഇല്ലെന്നും വിശ്വസിച്ചിരുന്ന വേറെയും കുറച്ചു ആളുകള്‍ അക്കാലത്തും അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നു.
അക്കാലത്ത് കഅബയില്‍ മാത്രം ലാത്ത, ഉസ്സ മനാത്ത, ഹുബയ്യ് തുടങ്ങി മുന്നൂറിലധികം ബിംബങ്ങള്‍ ഉണ്ടായിരുന്നു. ആ ബിംബങ്ങല്‍ക്കൊക്കെയും അവിടെ ആക്ഹോഷങ്ങളും ബലി കര്‍മ്മങ്ങളും എല്ലാം നടക്കുമായിരുന്നു.
അങ്ങനെ ഇരിക്കെ ഒരിക്കല്‍ മക്കയില്‍ ഉസ്സ ദേവനുമായി ബന്ടപ്പെട്ടു ചില ആഘോഷങ്ങള്‍ നഖല എന്ന സ്ഥലത്ത് വെച്ച് നടന്നു. എന്നാല്‍ ഈ ആഘോഷത്തില്‍ നിന്നും നബി ക്ക് പുറമേ വരഖത് ബിനു നൌഫല്‍, ഉസ്മാന്‍ ബിന്‍ ഹുവൈരിസ്, ഉബൈദുള്ള ബിന്‍ ജഹ്ഷ്, സൈദ് ബിന്‍ അമ്ര്‍ എന്നിവര്‍ വിട്ടു നിന്നു.
വല്യുപ്പ ഒന്ന് നിര്‍ത്തി.
"ഇസ്ലാമിന് മുമ്പ് തന്നെ ഏക ദൈവത്തില്‍ മാത്രം വിശ്വസിച്ച ഇവരുടെ ചരിത്രം നിങ്ങള്‍ കേട്ടിട്ടുണ്ടോ?" - വല്യുപ്പ മറ്റെമായുടെ മുഖത്തേക്ക് നോക്കി.
മറ്റേമ്മ ഇല്ല എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
" ശരി, എന്നാ ഞാന്‍ അവരുടെ ചരിത്രം പറഞ്ഞു തരാം"
സൈദ് ബിന്‍ അംര്‍, സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട സഈദ് ബിന്‍ സൈദ് (റ) ന്റെ പിതാവാണ് അദ്ദേഹം. ഖുറൈശികള്‍ ആരാധിച്ചിരുന്ന ബിംബങ്ങളെ ഒന്നും ആരാധിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇബ്രാഹീം (അ) ആരാധിച്ച ഏക ദൈവത്തെ മാത്രമേ താന്‍ ആരാധിക്കൂ എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഉമര്‍ ബിനുല്‍ ഖത്താബ് (റ) ന്റെ പിതാവ് ഖതാബ് അദ്ദേഹത്തിന്റെ അമ്മാവനായിരുന്നു. ഖതാബ് അദ്ദേഹത്തെ നിരന്തരം ഉപദ്രവിച്ചു കൊണ്ടിരുന്നു. അവസാനം അദ്ദേഹം മക്ക വിട്ടു പോവുന്നത് വരെയെത്തി കാര്യങ്ങള്‍. ഖതാബ് ഖുറൈശികളില്‍ പെട്ട കുറച്ചു യുവാക്കളെ, അദ്ദേഹം മക്കയില്‍ പ്രവേശിക്കുന്നത് തടയാന്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാലും, രാത്രികളിലും ആളുകളുടെ കണ്ണ് വെട്ടിച്ചും ഇടയ്ക്കിടെ അദ്ദേഹം മക്കയിലെത്തുമായിരുന്നു.
അദ്ദേഹത്തെ കുറിച്ച് വിവരം കിട്ടിയാല്‍ അവര്‍ ഖതാബിനെ വിവരമരിയിക്കുകയും ആട്ടി പുറത്താക്കുകയും ചെയ്യുമായിരുന്നു.
ഇബ്രാഹിം (അ) വിശ്വസിച്ചിരുന്ന മതത്തെ കുറിച്ച് മനസ്സിലാക്കാന്‍ അറേബ്യ മുഴുവനും അദ്ദേഹം സഞ്ചരിച്ചു. കുറെ കാലം ശാമിലും ഇറാഖിലും കറങ്ങി, ക്രിസ്യന്‍ മതത്തെ കുറിച്ചും ജൂത മതത്തെ കുറിച്ചും നന്നായി പഠിച്ചു. പക്ഷെ, അതിലൊന്നും അദ്ദേഹം വിശ്വസിച്ചില്ല. അങ്ങനെ അദ്ദേഹം ശാമില്‍ ഒരു പാതിരിയുടെ അടുത്തെത്തി. ക്രിസ്തു മതത്തില്‍ വലിയ ജ്ഞാനിയായിരുന്നു അദ്ദേഹം. അക്കാലത്ത് ഇഞ്ചീലില്‍ അത്രമാത്രം അറിവുള്ള വേറെ ഒരാളും ഇല്ലായിരുന്നു.
"ഞാന്‍ പ്രവാചകന്‍ ഇബ്രാഹിം (അ) ന്റെ മതത്തെ കുറിച്ച് മനസ്സിലാക്കാന്‍ ഇറങ്ങിയതാണ്....."- സൈദ് ബിന്‍ അംര്‍ അന്നത്തെ അറബി സമൂഹത്തിന്റെ അജ്ഞതയെ കുറിച്ചും അവിടെ നടക്കുന്ന അനാചാരങ്ങളെ കുറിച്ചും അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിച്ചു.
"ഇന്നത്തെ കാലത്ത് ഒരൊറ്റ അനുയായി പോലും ഇല്ലാത്ത ഒരു മതത്തെ കുറിച്ച് അറിയാനാണ് നിങ്ങള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. പക്ഷെ, കാലം വളരെ മോശമായിരിക്കുന്നു. നിങ്ങള്‍ പുറപ്പെട്ട അതേ നാട്ടില്‍ ഇബ്രാഹിം നബി (അ) ന്റെ മതവുമായി ഒരു പ്രവാചകന്‍ വരാന്‍ സമയമായിരിക്കുന്നു. അങ്ങനെ അദ്ദേഹം വന്നാല്‍ നിങ്ങള്‍ അതില്‍ വിശ്വസിച്ചുകൊള്ളുക." - പാതിരി അദ്ദേഹത്തെ നിറഞ്ഞ മനസ്സോടെ യാത്രയാക്കി.
സൈദ് ബിന്‍ അംര്‍ വേഗം മക്കയിലേക്ക് തന്നെ പുറപ്പെട്ടു. സത്യ പാത പുല്‍കാന്‍ അദ്ധേഹത്തിന്റെ മനസ്സ് വെമ്പല്‍ കൊണ്ടു.
സൈദ് ബിന്‍ അംര്‍ മക്കയിലെത്തിയ വിവരം ഖുറൈശികള്‍ ഖത്താബിനെ ധരിപ്പിച്ചു. ബിംബാരാധനയെ തള്ളിപ്പറഞ്ഞ അദ്ദേഹത്തെ അവര്‍ വധിക്കുകയും ചെയ്തു. നബി തങ്ങള്‍ ഇസ്ലാം മത പ്രബോധനം ആരംഭിക്കുന്നതിനു മുമ്പായിരുന്നു ഇത്.
തന്റെ വാര്‍ധക്യ കാലത്ത് കഅബയില്‍ ചാരി ന്നിന്നു ഖുറൈഷികളോട് അദ്ദേഹം പറഞ്ഞു. "ഖുറൈഷി സമൂഹമേ, അല്ലാഹുവാണ് സത്യം, ഞാനൊഴികെ നിങ്ങള്‍ ഒരാളും ഇബ്രാഹിം (അ) ന്റെ പാതയിലല്ല."
" അല്ലാഹുവേ ഏതു രൂപത്തിലാണ് നിന്നെ ഞാന്‍ ആരാധിക്കേണ്ടത് എന്ന് അറിഞ്ഞിരുന്നെങ്കില്‍ അപ്രകാരം ഞാന്‍ ആരാധിക്കുമായിരുന്നു. പക്ഷെ എനിക്കത് അറിയില്ലല്ലോ" എന്ന് കഅബയിലേക്ക് തിരിഞ്ഞു നിന്നും പറയുകയും സുജൂദ് ചെയ്യുകയും ചെയ്യുമായിരുന്നുവത്രേ.2
പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന അക്കാലത്തു ആളുകള്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലാന്‍ കൊണ്ട് പോവുമ്പോള്‍ അദ്ദേഹം ഏറ്റെടുക്കുകയും പിന്നീട് അവര്‍ക്ക് മനം മാറ്റം വരുമ്പോള്‍ കുട്ടിയെ തിരിച്ചു കൊടുക്കുകയോ അല്ലെങ്കില്‍ സ്വയം വളര്‍ത്തുകയോ ചെയ്തിരുന്നു വത്രേ3
. "ആടിനെ സൃഷ്ടിച്ചത് അല്ലാഹുവാണ്, അതിനുള്ള വെള്ളം, പുല്ല് എന്നിവ ഒരുക്കിയതും അവന്‍ തന്നെ, പിന്നെ എന്തിനു നിങ്ങള്‍ അല്ലാഹു അല്ലാത്തവര്‍ക്ക് അതിനെ ബലി കൊടുക്കുന്നു. നിങ്ങളുടെ ബിംബങ്ങള്‍ക്ക് ബലി നല്കിയവയില്‍ നിന്ന് ഞാന്‍ ഒന്നും കഴിക്കുകയില്ല"4-ഖുറൈശികള്‍ അല്ലാഹു അല്ലാതെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നതിനെയും ബലി നല്ക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു
ഖദീജ (റ) ന്റെ ബന്ധുവായ ഉസ്മാന്‍ ബിന്‍ അല്‍ ഹുവൈരിസ് ബന്സാന്റിയയില്‍ ചെന്ന് ക്രിസ്തുമതം സ്വീകരിക്കുകയും റോമാ ചക്രവതിയുടെ കൊട്ടാരത്തില്‍ വലിയ സ്ഥാനം നേടുകയും ചെയ്തു. മക്കയെ റോമാ സാമ്രാജ്യത്തിന്റെ കീഴില്‍ കൊണ്ട് വരാനും അങ്ങനെ മക്കയിലെ വൈസ്രോയി ആവാനും ശ്രമിച്ചുവെങ്കിലും മക്കക്കാര്‍ അത് ചെറുത്തു തോല്‍പ്പിച്ചു. പിന്നീട് ശാമിലെ ഗസ്സാന്‍ രാജാക്കന്മാരുടെ അടുത്ത് ചെന്ന് അഭയം തേടി. മക്കക്കാരുടെ ശാമിലേക്കുള്ള വ്യാപാര മാര്‍ഗം തടയാന്‍ ചില തന്ത്രങ്ങള്‍ പ്രയോഗിച്ചു എങ്കിലും മക്കക്കാര്‍ രാജാവിന് സമ്മാനങ്ങള്‍ നല്‍കി അത് ഒഴിവാക്കി. പിന്നീട് അവിടെ വെച്ച് വിഷബാധ ഏറ്റ് മരണപ്പെടുകയും ചെയ്തു.
വരഖത്ത് ബ്നു നൌഫല്‍ പിന്നീട് ക്രിസ്തു മതം സ്വീകരിക്കുകയും ഇഞ്ചീല്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുകയും. ക്രിസ്ത്യാനി ആയി തന്നെ മരണപ്പെടുകയും ചെയ്തു.
എന്നാല്‍ ഉബൈദുള്ള ബിന്‍ ജഹ്ഷ് ഇസ്ലാം വരുന്നത് വരെ ഒരു മതവും സ്വീകരിക്കാതെ നബി ഇസ്ലാം പ്രബോധനം തുടങ്ങിയപ്പോള്‍ മുസ്ലിമാവുകയും പിന്നീട് അബീ സീനിയായിലേക്ക് പലായനം ചെയ്യുകയും ചെയ്തു. അവിടെ വെച്ച് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുകയും അങ്ങനെ മരണപ്പെടുകയും ചെയ്തു. അയാളുടെ ഭാര്യ ഉമ്മു ഹബീബയെ പിന്നീട് നബി വിവാഹം കഴിക്കുകയുണ്ടായി.
ഹിഷാം വല്യുപ്പയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. അവന്‍ മടിയിലേക്ക് ഒന്ന് കൂടി കയറി ഇരുന്നു
"ബാക്കി നമുക്ക് പിന്നെ പറയാം. കുഞ്ഞോന്‍ ഒന്നും കഴിച്ചില്ലല്ലോ. വാ , വന്ന് ചായ കുടിച്ചിട്ട് ബാക്കി പിന്നെ പറയാം." വല്യുമ്മ കസേരയില്‍ നിന്നും മെല്ലെ എഴുനേറ്റു.
"ന്നാ വല്യാപ്പയും വാ .."
ഹിഷാം വല്യുപ്പയുടെ കയ്യില്‍ തൂങ്ങി അടുക്കളയിലേക്കു നടന്നു .....
(തുടരും)
___________________________________________________________________
1 അഹ്മദ് 1648
2 അസ്മാ ബിന്ത് അബൂബക്കര്‍ (റ) നെ തൊട്ടു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
3 ഇത് ഹാകിം (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (404-3)
4 സ്വതന്ത്ര വിവര്‍ത്തനം. ബുഖാരി-3614

Wednesday, June 27, 2012
സലാം പറയല്‍
നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികളാവുന്നത് വരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കാതെ നിങ്ങള്‍ യഥാര്‍ത്ഥ വിസ്വാസികളാവുകയുമില്ല.
ഞാന്‍ നിങ്ങള്ക്ക് ഒരു കാര്യം പറഞ്ഞു തരട്ടെയോ, നിങ്ങള്‍ അപ്രകാരം പ്രവര്‍ത്തിച്ചാല്‍ നിങ്ങള്ക്ക് പരസ്പരം സ്നേഹം വര്‍ധിക്കും.
അവര്‍ പറഞ്ഞു. ശരി, പ്രവാചകരേ .
നിങ്ങള്‍ പരസ്പരം സലാം പറയല്‍ പതിവാക്കുക.
(മുസ്ലിം)
“ജനങ്ങളേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുകയും അന്നദാനം നടത്തുകയും കുടുംബ ബന്ധം പുലര്‍ത്തുകയും ജനങ്ങള്‍ ഉറങ്ങുമ്പോള്‍ എഴുന്നേറ്റു നിസ്കരിക്കുകയും ചെയ്യുക. എങ്കില്‍ സുരക്ഷിതരായി നിങ്ങള്‍ക്കു സ്വര്‍ഗത്തില്‍ പ്രവേശിക്കാം”(തുര്‍മുദി 2485).
നിങ്ങളിലൊരാള്‍ തന്റെ സഹോദരനെ കണ്ടാല്‍ സലാം പറയട്ടെ. അവര്‍ക്കിടയില്‍ വൃക്ഷമോ മതിലോ പാറക്കല്ലോ മറയിടുകയും എന്നിട്ടു വീണ്ടും അവന്‍ തന്റെ സഹോദരനെ കാണാനിട വരികയും ചെയ്താല്‍ വീണ്ടും സലാം പറയട്ടെ” (അബൂദാവൂദ്).
ദന്ത ശുചീകരണം
ദന്ത ശുചീകരണം സുന്നത്തുള്ള സമയങ്ങള്‍
- വുദു ചെയ്യുമ്പോള്‍
- നിസ്കാരത്തിന്റെ സമയത്ത്
- ഖുര്‍ആന്‍ പാരായനത്ത്തിന്റെ സന്ദര്‍ഭത്തില്‍
- കുറെ സമയം ഒന്നും കഴിക്കാതിരിക്കല്‍, കുറെ സമയം മിണ്ടാതിരിക്കല്‍ എന്നീ സമയങ്ങളില്‍ വായ് നാറ്റം തുടങ്ങുമ്പോള്‍
- ചീത്ത വാസനയുള്ള വസ്തുക്കള്‍ തിന്നാല്‍
- ഉറങ്ങാന്‍ തുടങ്ങുമ്പോള്‍
- ഉറക്കത്തില്‍ നിന്നും എണീറ്റാല്‍
- വീട്ടിലേക്കു കയറി ചെല്ലുമ്പോഴും വീട്ടുകാരെ കാണുന്ന സന്ദര്‍ഭങ്ങളിലും
- ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍
- മരണ സമയത്ത് പല്ല് തേച്ചു കൊടുക്കല്‍ സുന്നത്തുണ്ട്
Subscribe to:
Posts (Atom)